Best deal: 50MP Sony ക്യാമറ, Snapdragon പ്രോസസറുള്ള 1TB Motorola Edge പ്രീമിയം സെറ്റ് 4000 രൂപ വില കുറച്ചു

HIGHLIGHTS

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഡ്യുവൽ ക്യാമറയും പവർഫുൾ ബാറ്ററിയുമുള്ള സ്മാർട്ഫോണാണ്

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ 22,999 രൂപയ്ക്കാണ് പുറത്തിറക്കിയത്

ഇപ്പോൾ 20000 രൂപയ്ക്ക് താഴെ സ്മാർട്ഫോൺ സ്വന്തമാക്കാം

Best deal: 50MP Sony ക്യാമറ, Snapdragon പ്രോസസറുള്ള 1TB Motorola Edge പ്രീമിയം സെറ്റ് 4000 രൂപ വില കുറച്ചു

സ്റ്റെലിഷ് സ്മാർട്ഫോൺ Motorola Edge വിലക്കിഴിവിൽ വാങ്ങേണ്ടവർ വേഗം വന്നോളൂ. 50MP Sony ക്യാമറയുള്ള ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ടിൽ ഗംഭീര ഡിസ്കൌണ്ട് അനുവദിച്ചു. 1TB വരെ സ്റ്റോറേജ് കപ്പാസിറ്റി വരുന്ന Motorola Edge 50 Fusion സ്മാർട്ഫോണിനാണ് ഡീൽ.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 50 Fusion ഓഫർ

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഡ്യുവൽ ക്യാമറയും പവർഫുൾ ബാറ്ററിയുമുള്ള സ്മാർട്ഫോണാണ്. ഒരു മിഡ് റേഞ്ച് ബജറ്റിൽ ഫോൺ നോക്കുന്നവർക്കുള്ള ബെസ്റ്റ് ചോയിസ് കൂടിയാണ്.

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ 22,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഇപ്പോൾ ഫോണിന് 4000 രൂപയാണ് വില കുറച്ചത്. ഇത് ബാങ്ക് ഓഫറൊന്നും ഉൾപ്പെടുത്താതെയുള്ള വിലക്കിഴിവാണ്. ഫ്ലിപ്കാർട്ട് നിലവിൽ ഈ സ്മാർട്ട്‌ഫോണിന് 4,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് അനുവദിച്ചു.

motorola edge 50 fusion
motorola edge 50 fusion

ഇങ്ങനെ 128ജിബി സ്റ്റോറേജിന്റെ സ്മാർട്ഫോൺ 18,999 രൂപയിലെത്തി. ഫോണിന്റെ സ്റ്റോറേജ് നിങ്ങൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ വികസിപ്പിക്കാം. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 1,500 രൂപ അധിക കിഴിവുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,000 രൂപ അധിക കിഴിവും ലഭിക്കും. 16,000 രൂപ വരെ എക്സ്ചേഞ്ച് ഡീൽ ഇതിന് ലഭിക്കുന്നു.

മോട്ടോ എഡ്ജ് 50 ഫ്യൂഷൻ

ഡിസ്‌പ്ലേ: 6.7 ഇഞ്ച് വലുപ്പമുള്ള FHD+ pOLED ‘എൻഡ്‌ലെസ് എഡ്ജ്’ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 144Hz റിഫ്രഷ് റേറ്റും 1600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോടെയാണ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്.

പ്രോസസ്സർ: ഫോണിലുള്ളത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ്. ഇതിൽ അഡ്രിനോ 710 GPU ഗ്രാഫിക്സ് സപ്പോർട്ടും ലഭിക്കുന്നു.

ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് v14-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 3 വർഷത്തെ Android OS അപ്‌ഗ്രേഡുണ്ട്. അതുപോലെ 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ക്യാമറ: ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 50MP സോണി LYTIA 700C പ്രൈമറി സെൻസറുള്ള ഹാൻഡ്സെറ്റാണിത്. ഇതിൽ 13MP അൾട്രാ-വൈഡ് ലെൻസും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്തുള്ളത് 32MP സെൽഫി ക്യാമറയാണ്. 4K വീഡിയോ റെക്കോർഡിംഗ് പിൻ ക്യാമറയിൽ ലഭ്യമാണ്.

ബാറ്ററി: 5,000mAh കപ്പാസിറ്റിയിൽ വലിയ ബാറ്ററിയാണ് ഫോണിലുള്ളത്. 68W TurboPower ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നതാണ്.

RAM & സ്റ്റോറേജ്: 8GB അല്ലെങ്കിൽ 12GB LPDDR4X RAM ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. സ്റ്റോറേജിനായി 128GB, 256GB, 512GB (UFS 2.2) ഓപ്ഷനുകളുമുണ്ട്. microSD കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനാകും.

ഡ്യൂറബിലിറ്റി: IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് മോട്ടറോളയുടെ എഡ്ജ് 50 ഫ്യൂഷൻ. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറുമുണ്ട്.

Also Read: Redmi Note 14 Pro Series: സ്റ്റൈലും ഫ്ലാഗ്ഷിപ്പും ഒരേ ഫോണിൽ! ഷാംപെയ്ൻ ഗോൾഡിൽ തിളങ്ങി പുതിയ റെഡ്മി 5G

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo