ഇനി വാങ്ങുമ്പോൾ വെറൈറ്റി തന്നെ വാങ്ങാം! Nothing Phone 3 ആമസോണിൽ വില കുറഞ്ഞു

സ്റ്റൈലിഷ് ലുക്കും മികച്ച പെർഫോമൻസും ആഗ്രഹിക്കുന്നവർക്കിതാ സുവർണാവസരം. നതിംഗിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ Nothing Phone 3 ഈ മാസത്തെ ഏറ്റവും വിലക്കുറവിൽ എത്തി. 50MP + 50MP + 50MP ക്യാമറയുള്ള നതിങ് സ്മാർട്ട് ഫോണിന് ആമസോണിലാണ് ഇളവ്. ഗ്രേറ്റ് സമ്മർ സെയലിലിൽ നതിങ് ഫോൺ 3 മികച്ച ഫ്ലാറ്റ് കിഴിവിലും, ബാങ്ക് ഓഫറിലും ലഭ്യമാണ്. പരിമിതകാലത്തേക്കുള്ള ഓഫറാണിത്. വെറൈറ്റി ഡിസൈനും പ്രീമിയം ഫീച്ചറുകളും ആഗ്രഹിക്കുന്നവർ ഈ കിഴിവ് നഷ്ടപ്പെടുത്തരുത്. ലോഞ്ച് വിലയിൽ നിന്നും പകുതി വിലയോളം കുറച്ചാണ് നതിങ് ഫോൺ 3 വിൽക്കുന്നത്. ആമസോണിലെ ഓഫറിനെ കുറിച്ചും, നതിങ് ഫോണിന്റെ സവിശേഷതകളെ കുറിച്ചും അറിയാം.

Nothing Phone 3 Price Offer Amazon

ഇന്ത്യയിൽ നതിങ് ഫോൺ 3 ലോഞ്ച് ചെയ്തത് 84,999 രൂപയ്ക്കാണ്. 12GB, 256 GB സ്റ്റോറേജുള്ള സ്മാർട്ട് ഫോണാണിത്. ലോഞ്ച് ഓഫറിൽ പോലും ഫോൺ വിറ്റത് 79,999 രൂപയ്ക്കാണ്. ഇപ്പോൾ ആമസോണിൽ നതിങ് ഫോണിന് വില 44,999 രൂപ മാത്രമാണ്. പരിമിതകാലത്തേക്കുള്ള ഓഫറാണെങ്കിലും ഇങ്ങനെയൊരു കിഴിവ് അടുത്ത കാലത്തൊന്നും നതിങ് ഫോണിന് ലഭിച്ചിട്ടില്ല.

മികവുറ്റ പെർഫോമൻസ്, മികച്ച ക്യാമറ, സ്റ്റൈലിഷ് ഡിസൈൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിലെ ബാങ്ക് ഓഫറും പ്രയോജനപ്പെടുത്താം. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1250 രൂപയുടെ ഇളവ് ആമസോൺ തരുന്നു. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് നതിങ് ഫോൺ 3 41,700 രൂപയുടെ എക്സ്ചേഞ്ചിലും സ്വന്തമാക്കാം. ഫോണിന് ഇപ്പോൾ 1,582 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നുണ്ട്.

Also Read: BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

നതിങ് ഫോൺ 3 എന്തൊക്കെയാണ് പ്രത്യേകതകൾ?

സാംസങ്, വിവോ, റിയൽമി, ഷവോമി ബ്രാൻഡുകൾ വിട്ട് വെറൈറ്റിയായൊരു ഫോൺ വാങ്ങണമെന്ന് താൽപ്പര്യമുണ്ടെങ്കിൽ നതിങ്ങിന്റെ സ്മാർട്ട് ഫോൺ വാങ്ങിക്കാം. ഈ സ്റ്റൈലിഷ് പ്രീമിയം ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.67 ഇഞ്ച് വലിപ്പമുള്ള 1.5K AMOLED ഡിസ്പ്ലേയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ HDR10+ സപ്പോർട്ട്, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്. ഫോൺ സ്ക്രീനിന് 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ് ലഭിക്കുന്നു. പോറലുകളെ പ്രതിരോധിക്കാനും, വീഴ്ചകളിൽ ഫോൺ സ്ക്രീൻ പൊട്ടാതെ കാക്കുന്നതിനും ഗൊറില്ല ഗ്ലാസ് 7i നൽകിയിട്ടുണ്ട്.
  • ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഇതിൽ OIS പിന്തുണയ്ക്കുന്ന 50-മെഗാപിക്സൽ മെയിൻ സെൻസർ ഉൾപ്പെടുന്നു. OIS പിന്തുണയും 3x ഒപ്റ്റിക്കൽ സൂമുമുള്ള 50-മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. കൂടാതെ 50-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും ഫോണിൽ കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
  • പ്രോസസർ: നത്തിംഗ് ഫോൺ 3 ൽ ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റാണുള്ളത്. ഇതിന് 16 ജിബി വരെ റാം പിന്തുണയ്ക്കാനുള്ള ശേഷിയുണ്ട്.
  • ബാറ്ററി: നത്തിംഗ് ഫോൺ 3-ൽ 65W വയർഡ് ചാർജിംഗ് പിന്തുണയുള്ള ഫോണാണുള്ളത്. ഇത് 5,500mAh ബാറ്ററി കരുത്തിൽ പ്രവർത്തിക്കുന്നു. 15W വയർലെസ് ചാർജിംഗ്, 7.5W റിവേഴ്സ് വയർഡ് ചാർജിംഗ് സപ്പോർട്ടും ഫോണിനുണ്ട്.
  • കണക്റ്റിവിറ്റി: 5G, ബ്ലൂടൂത്ത് 6, NFC, GPS, A-GPS, GLONASS, GALILEO, QZSS, NavIC, 360-ഡിഗ്രി ആന്റിന, വൈ-ഫൈ 7 പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണിത്.
  • ഡ്യൂറബിലിറ്റി: IP68-റേറ്റിങ്ങിലൂടെ ഫോൺ പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കും. സ്മാർട്ട് ഫോണിൽ രണ്ട് ഹൈ-ഡെഫനിഷൻ മൈക്രോഫോണുകളും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും കൊടുത്തിരിക്കുന്നു.

Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :