Motorola Signature 27 സീരീസിന് മുന്നേ, 5000 രൂപയുടെ അധിക ഓഫറോടെ മോട്ടറോള സിഗ്നേച്ചർ Flipkart ൽ വാങ്ങാം!
ക്വാൽകോം സ്നാപ്ഡ്രാഗൺ എക്സ്ട്രീം Gen 6 ചിപ്പിൽ Motorola Signature 27 ഇന്ത്യയിൽ ഇന്നെത്തുന്നു. പ്രീമിയം സ്മാർട്ട് ഫോൺ ആരാധകർ കാത്തിരിക്കുന്ന മോട്ടറോള ഫോണിന്റെ ലോഞ്ചിന് മുന്നേ, മോട്ടറോള സിഗ്നേച്ചറിന് ഫ്ലിപ്കാർട്ടിൽ വിലക്കിഴിവ് ലഭ്യമാണ്. 15,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടിന് പുറമെ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് കിഴിവും ഫ്ലിപ്കാർട്ട് സ്മാർട്ട് ഫോണിന് അനുവദിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഒപ്പറേറ്റിംഗ് സിസ്റ്റവും, അതിശക്തമായ സ്നാപ്ഡ്രാഗൺ 8 Gen 5 പ്രൊസസ്സറുമുള്ള ഫോണാണിത്. ഇതിന് 7 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും കമ്പനി ഓഫർ ചെയ്യുന്നു. ഈ പ്രീമിയം ഫോണിന്റെ ഫ്ലിപ്കാർട്ട് ഓഫർ വിവരങ്ങളും സവിശേഷതകളും വിശദമായി അറിയാം.
Motorola Signature: Offer
74,999 രൂപയ്ക്കാണ് മോട്ടറോള സിഗ്നേച്ചർ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഫോണിന് 15000 രൂപയുടെ നേരിട്ടുള്ള ഇളവ് അനുവദിച്ചിരിക്കുന്നു. സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ വില 59,999 രൂപയാണ്. ആമസോണിൽ ഫോണിന് 58,849 രൂപയാണെങ്കിലും ഫ്ലിപ്കാർട്ടിൽ അധിക കിഴിവ് ബാങ്ക് കാർഡുകളിലൂടെ സ്വന്തമാക്കാം.
5613 രൂപയുടെ മികച്ച ബാങ്ക് ഓഫർ മോട്ടോ സിഗ്നേച്ചർ മോഡലിന് ലഭ്യമാണ്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 53000 രൂപയ്ക്ക് വാങ്ങിക്കാം. ഐസിഐസിഐ, എച്ച്ഡിഎഫ്സി കാർഡിലൂടെ 2750 രൂപയുടെ ഇളവും സ്വന്തമാക്കാം. ഇതിന് ഫ്ലിപ്കാർട്ട് 41550 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 12 മാസത്തേക്ക് 4750 രൂപയുടെ ആകർഷകമായ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് തരുന്നു.
മോട്ടറോള സിഗ്നേച്ചർ ഫീച്ചറുകൾ
ഈ മോട്ടറോള ഫോണിൽ 6.8 ഇഞ്ച് FHD+ AMOLED LTPO ഡിസ്പ്ലേയാണുള്ളത്. ഡൈനാമിക് 165Hz റിഫ്രഷ് റേറ്റും 6200 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസ്സും ഡോൾബി വിഷൻ സപ്പോർട്ടും, HDR10+ സപ്പോർട്ടും ഈ ഫോണിനുണ്ട്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും സ്ക്രീനിനുണ്ട്.
ക്വാൽകോമിന്റെ സബ്-ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽപ്പെടുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 5 SoC പ്രൊസസറാണ് മോട്ടോറോള സിഗ്നേച്ചറിലുള്ളത്.
മോട്ടോറോള സിഗ്നേച്ചറിൽ OIS സപ്പോർട്ടുള്ള 50MP സോണി ലൈറ്റിയ 828 പ്രൈമറി സെൻസറും 50MP അൾട്രാ വൈഡ് ക്യാമറയും 50MP സോണി ലൈറ്റിയ 600 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഫോണിന്റെ പിൻഭാഗത്തുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിലെ പ്രത്യേക റിംഗിലാണ് ഈ മൂന്ന് ലെൻസുകളും ക്രമീകരിച്ചിരിട്ടുള്ളത്. ഇതിൽ LED ഫ്ലാഷ് റിംഗും നൽകിയിട്ടുണ്ട്. ഫോണിന് മുൻവശത്ത് പഞ്ച്-ഹോൾ ഡിസൈനിൽ ഓട്ടോഫോക്കസ് സപ്പോർട്ടുള്ള 50MP സോണി ലൈറ്റിയ 500 സെൻസറുമുണ്ട്.
5,200mAh ബാറ്ററിയാണ് ഈ മോട്ടറോള സിഗ്നേച്ചർ മോഡലിലുള്ളത്. ഇത് 90W വയേർഡ് ചാർജിങ്ങും 10W വയർലെസ് റിവേഴ്സ് ചാർജിങ്ങും 5W വയേർഡ് റിവേഴ്സ് ചാർജിങ്ങും സ്മാർട്ട് ഫോണിനുണ്ട്. ഇതിന് 7mm മാത്രം കനമാണുള്ളത്.
Motorola Signature 27: ലോഞ്ച് വിശേഷങ്ങൾ
6.8 ഇഞ്ച് ക്വാഡ്-കർവ്ഡ് LTPO OLED ഡിസ്പ്ലേയിലാണ് മോട്ടറോള സിഗ്നേച്ചർ 27 അവതരിപ്പിക്കുന്നത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ചിപ്പിലൂടെ ആദ്യം ഇന്ത്യയിൽ എത്തുന്ന സ്മാർട്ട് ഫോണാണിത്. ഈ ഫോണിൽ 6,000mAh ബാറ്ററിയാകും കൊടുക്കുക എന്നാണ് വിവരം. 50 മെഗാപിക്സലിന്റെ മൂന്ന് പിൻ ക്യാമറയാകും മോട്ടറോള സിഗ്നേച്ചർ 27 ഫോണിൽ നൽകുന്നത്.