Motorola Signature അതിഗംഭീര ഓഫറിൽ! Snapdragon 8 Gen 5 പെർഫോമൻസും 5200 mAh ബാറ്ററിയും സ്വന്തമാക്കാം

പ്രീമിയം സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാസരം! മോട്ടറോളയുടെ കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് Motorola Signature മോഡലിന് ഫ്ലിപ്കാർട്ട് ഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചു. മികച്ച പെർഫോമൻസും ആകർഷകമായ ഡിസൈനും ഒത്തുചേരുന്ന ഫോണാണിത്. 59,999 രൂപയാണ് ഫ്ലിപ്കാർട്ട് ഓഫറിൽ വില. ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ പെർഫോമൻസും ഹെവി ഗെയിമിംഗിനായി 5200 mAh സിലിക്കൺ-കാർബൺ ബാറ്ററിയും 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്. ഫ്ലിപ്പ്കാർട്ടിലെ ഈ ഓഫറിന്റെ കൂടുതൽ വിശദാംശങ്ങളും മോട്ടറോള സിഗ്നേച്ചർ ഫോണിന്റെ സവിശേഷതകളും അറിയാം.

Motorola Signature: Offer

12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള സിഗ്നേച്ചർ ഫോണിനാണ് കിഴിവ്. 74,999 രൂപയാണ് വിപണി വിലയെങ്കിലും ഇതിന് 20 ശതമാനം ഇളവിൽ ഫ്ലിപ്കാർട്ടിൽ ഫോൺ വിൽക്കുന്നു. ഇങ്ങനെ മോട്ടറോള ഹാൻഡ്സെറ്റ് 59,999 രൂപയ്ക്ക് സ്മാർട്ട് ഫോൺ ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഈ മോഡൽ 5613 രൂപയുടെ ബാങ്ക് ഓഫറിലും സ്വന്തമാക്കാം. ഈ ബാങ്ക് കിഴിവ് കൂടി ചേർത്ത് മോട്ടോ ഫോൺ 53000 രൂപയ്ക്ക് വാങ്ങിക്കാം. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിനാണ് ഓഫർ.

41550 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 12 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്. ഇതിലൂടെ മോട്ടറോള സിഗ്നേച്ചർ 5000 രൂപയ്ക്ക് വാങ്ങിക്കാം.

മോട്ടറോള സിഗ്നേച്ചർ സവിശേഷതകൾ

ഇക്കഴിഞ്ഞ ജനുവരിയിലാണ് മോട്ടറോള സിഗ്നേച്ചർ പുറത്തിറക്കിയത്. 165Hz OLED ഡിസ്പ്ലേയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ സവിശേഷതകൾ അറിയാം.

  1. ഡിസ്പ്ലേ: 6.8 ഇഞ്ച് എക്‌സ്ട്രീം അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന് 165Hz വരെ റിഫ്രഷ് റേറ്റും സൂപ്പർ എച്ച്‌ഡി ക്വാളിറ്റിയുമുണ്ട്. 6200 നിറ്റ്‌സ് വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സും, ഡോൾബി വിഷൻ സപ്പോർട്ടും മോട്ടോ സിഗ്നേച്ചർ ഫോണിന് ലഭ്യമാണ്.
  2. പ്രൊസസർ: മോട്ടോറോള സിഗ്നേച്ചർ ഫോണിലുള്ളത് സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രൊസസറാണുള്ളത്. 3nm പ്രോസസ്സിൽ നിർമിച്ചിരിക്കുന്ന ചിപ്പാണിത്. 3.8 GHz വരെയുള്ള വേഗത കൈവരിക്കാൻ ശേഷിയുള്ള ഒരു CPU ഇതിനുണ്ട്.
  3. ബാറ്ററി: ഈ മോട്ടറോള ഫോണിൽ കരുത്തുറ്റ 5200mAh സിലിക്കൺ-കാർബൺ ബാറ്ററിയുണ്ട്. ഇതിൽ 90W TurboPower സപ്പോർട്ടുണ്ട്. 50W വരെയുള്ള വയർലെസ് ചാർജിംഗും ഫോണിനുണ്ട്.
  4. ഡ്യൂറബിലിറ്റി: ഫോണിന് മികച്ച ഈട് നൽകുന്നതിനായി MIL-STD-810H സർട്ടിഫിക്കേഷനും കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഈ ഫോണിനുണ്ട്.
  5. ക്യാമറ: സ്മാർട്ട് ഫോണിൽ മൂന്ന് ക്യാമറകളാണുള്ളത്. ഇതിൽ 50MP സോണി LYTIA™ 828 സെൻസറുണ്ട്. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50MP പെരിസ്‌കോപ്പ് ലെൻസും 50MP അൾട്രാ വൈഡ് ക്യാമറയുമുണ്ട്. സ്മാർട്ട് ഫോണിലെ മെയിൻ ക്യാമറയ്ക്ക് ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗും 8K വീഡിയോ റെക്കോഡിങ്ങുമുണ്ട്. ഹാൻഡ്സെറ്റിൽ ക്വാഡ് പിക്സൽ സാങ്കേതികവിദ്യയും 4K വീഡിയോ സപ്പോർട്ടുമുള്ള 50MP സോണി LYTIA™ 500 സെൻസറും കൊടുത്തിരിക്കുന്നു.
  6. സോഫ്റ്റ് വെയർ: മോട്ടോറോള സിഗ്നേച്ചർ മോഡലിൽ ആൻഡ്രോയിഡ് 16 വേർഷൻ സോഫ്റ്റ് വെയറാണുള്ളത്. ഇതിന് ഏഴ് വർഷം വരെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോൺ നൽകുന്നു.
  7. കണക്റ്റിവിറ്റി: 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be തുടങ്ങിയ ഫീച്ചറുകൾ ഫോണിനുണ്ട്. ഇതിൽ ബ്ലൂടൂത്ത് 6.0, ജിപിഎസ്, AGPS, LTEPP, SUPL, ഗ്ലോനാസ്, ഗലീലിയോ , NFC പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും കൊടുത്തിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile