ഈ ഓണത്തിന് Motorola Flip ഫോൺ വാങ്ങിയാലോ! First Sale-ൽ 49,999 രൂപ മാത്രം

HIGHLIGHTS

ഈ ഓണത്തിന് Moto Razr 50 തന്നെ വാങ്ങാം

താങ്ങാനാവുന്ന വിലയിൽ ഫ്ലിപ് ഫോൺ എന്നതും മോട്ടറോള യാഥാർഥ്യമാക്കി

Motorola Flip ഫോൺ പരിമിതകാലത്തേക്ക് 49,999 രൂപയ്ക്ക് ലഭിക്കും

ഈ ഓണത്തിന് Motorola Flip ഫോൺ വാങ്ങിയാലോ! First Sale-ൽ 49,999 രൂപ മാത്രം

പുതിയ ഫോൺ പുതിയ Motorola Flip ഫോൺ തന്നെയാക്കാം. ഈ ഓണത്തിന് Moto Razr 50 തന്നെ വാങ്ങാം. സെപ്തംബർ 9-നാണ് കമ്പനി മോട്ടോ റേസർ 50 ലോഞ്ച് ചെയ്തത്.

Digit.in Survey
✅ Thank you for completing the survey!

64,999 രൂപയാണ് ഫോണിന്റെ വില. എന്നാൽ ഫെസ്റ്റിവൽ സീസൺ പ്രമാണിച്ച് വമ്പിച്ച കിഴിവോടെ ആദ്യ സെയിൽ നടത്തുന്നു. ഫോണിന്റെ പ്രീ-ബുക്കിങ് ആരംഭിച്ചു.

മൂന്ന് കളർ വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. കോല ഗ്രേ, ബീച്ച് സാൻഡ്, സ്പ്രിറ്റ്സ് ഓറഞ്ച് എന്നിവയാണ് വേരിയന്റുകൾ.

motorola new flip phone at 49999 rs in first sale festival offer

Motorola Flip ഫോൺ ഫീച്ചറുകൾ

6.9 ഇഞ്ച് പോൾഇഡ് FHD+ 120Hz ഇന്റേണൽ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 3.63 ഇഞ്ച് OLED FHD+ 90Hz കവർ ഡിസ്‌പ്ലേയുമുണ്ട്. ഇന്റേണൽ ഡിസ്‌പ്ലേ HDR10+ സപ്പോർട്ട് ചെയ്യുന്നു. പുറത്തുള്ള ഡിസ്പ്ലേ HDR10 സപ്പോർട്ടുള്ളതാണ്.

മെയിൻ സ്ക്രീനിന് 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ മാക്സിമം 1,700 നിറ്റ് വരെ ബ്രൈറ്റ്നെസ് തരുന്നു. രണ്ട് ഡിസ്‌പ്ലേകൾക്കും 413ppi പിക്‌സൽ ഡെൻസിറ്റിയാണുള്ളത്.

അകത്തെയും പുറത്തെയും ഡിസ്‌പ്ലേകൾക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുണ്ട്. വീഗൻ ലെതർ ബാക്ക് ആണ് പിൻഭാഗത്തുള്ളത്. ഇത് 188 ഗ്രാം ഭാരമുള്ള സ്മാർട്ട്‌ഫോണായതിനാൽ വലിയ ഭാരം നിങ്ങൾക്ക് അനുഭവപ്പെടില്ല.

4nm ആർക്കിടെക്ചറിൽ നിർമിച്ച മീഡിയടെക് ഡൈമെൻസിറ്റി 7300X ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഒക്ടാ-കോർ ചിപ്‌സെറ്റ് മാലി-ജി615 എംസി2 ജിപിയുവിനൊപ്പം ഇത് ചേർത്തിരിക്കുന്നു.

ഇനി ഫോണിന്റെ ഫോട്ടോഗ്രാഫി ഫീച്ചറുകളിലേക്ക് കടക്കാം. പിൻഭാഗത്ത് ഡ്യുവൽ ക്യാമറയാണുള്ളത്. ഇതിന് OIS സപ്പോർട്ടുണ്ട്. f/1.7 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.

13-മെഗാപിക്സൽ അൾട്രാവൈഡ്/മാക്രോ ക്യാമറയുണ്ട്. ഇവയ്ക്ക് f/2.2 അപ്പേർച്ചറാണ് വരുന്നത്. ഡിസ്‌പ്ലേയിൽ മറ്റൊരു ഫ്ലോട്ടിംഗ് ഇൻ-ഡിസ്‌പ്ലേ ക്യാമറ കൂടിയുണ്ട്. ഇതിൽ f/2.4 അപ്പേർച്ചറുള്ള 32-മെഗാപിക്സൽ സെൻസർ ഉപയോഗിച്ചിരിക്കുന്നു. മൂന്ന് ക്യാമറകളും 30/60 fps-ൽ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ളവയാണ്.

33W ടർബോപവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ സ്മാർട്ഫോണിനുണ്ട്. 4,200 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്.

motorola new flip phone at 49999 rs in first sale festival offer

ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് മോട്ടോ റേസർ 50 ഫോണിലുണ്ട്. യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ട് ഉപയോഗിച്ചാണ് ചാർജിങ്. ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. . 3 വർഷത്തെ OS അപ്‌ഗ്രേഡും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഇതിലുണ്ട്.

Motorola Razr 50 വില

മുമ്പെത്തിയ മോട്ടോ റേസർ 50 അൾട്രാ വിപണിയിലെ ഏറ്റവും മികച്ച ഫ്ലിപ്പ് ഫോണുകളിലൊന്നായി മാറിയിരുന്നു. ഇപ്പോഴിതാ താങ്ങാനാവുന്ന വിലയിൽ ഫ്ലിപ് ഫോൺ എന്നതും മോട്ടറോള യാഥാർഥ്യമാക്കി.

99,999 രൂപയായിരുന്നു അൾട്രാ ഫോണിന് വില. എന്നാൽ മോട്ടോ റേസർ 50 വെറും 64,999 രൂപയുടേതാണ്. ലോഞ്ച് പ്രമാണിച്ച് ആദ്യ സെയിലിൽ വമ്പിച്ച കിഴിവ് നേടാവുന്നതാണ്.

Read More: New Apple iPhones: iPhone 16, Plus, Pro, മാക്സ് മോഡലുകളുടെ ഇന്ത്യയിലെ വില അറിയാമോ?

മോട്ടോ റേസർ 50 ലോഞ്ച് ഓഫർ

പരിമിതമായ സമയത്തേക്ക് ഫോൺ നിങ്ങൾക്ക് 49,999 രൂപയ്ക്ക് വാങ്ങാം. 5,000 രൂപയ്ക്ക് ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഫോണിന്റെ വില 59,999 രൂപയായി കുറയുന്നു. പ്രമുഖ ബാങ്കുകളിൽ നിന്ന് 10,000 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്. ഇങ്ങനെ നിങ്ങൾക്ക് 49,999 രൂപയ്ക്ക് വാങ്ങാം.

മറ്റ് ഓഫറുകൾ

3 മാസത്തെ ഗൂഗിൾ ജെമിനി അഡ്വാൻസ്ഡ് സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ടാകും. അതുപോലെ 2TB ക്ലൗഡ് സ്‌റ്റോറേജ് സ്‌പെയ്‌സ് ലഭിക്കുമെന്നും മോട്ടറോള അറിയിച്ചു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo