iPhone 15 Pro Max ഉൾപ്പെടെയുള്ളവർ ഇനി Out! Apple നിർത്തലാക്കുന്ന മോഡലുകൾ ഇവയെല്ലാം…
ഐഫോൺ 15 പ്രോ മോഡലുകൾക്ക് പുറമേ വേറെയും പഴയ മോഡലുകൾ വിപണി വിട്ടേക്കും
Apple iphone, ipad പഴയ മോഡലുകളെ കമ്പനി വിപണിയിൽ നിന്ന് മാറ്റുകയാണ്
പഴയ മോഡലുകൾ വിപണിശ്രദ്ധ നേടിയാലും എന്തിനാണ് പിൻവലിക്കുന്നത് എന്നാണോ?
Apple വിൽപ്പന നിർത്തുന്ന ഫോണുകളിൽ iPhone 15 Pro ഉൾപ്പെടെയുള്ളവ. ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തത് സെപ്തംബർ 9-നാണ്. ലോഞ്ച് കഴിഞ്ഞ് ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ തന്നെ പഴയ മോഡലുകളെ കമ്പനി ഉപേക്ഷിക്കും.
പുതിയ തലമുറ ഐഫോണുകളാണ് ഇനി വിപണി പിടിച്ചടക്കുന്നത്. എന്നാൽ തൊട്ടുമുമ്പ് ഇറങ്ങിയ സീരീസിലെ വമ്പന്മാരെ വരെ കമ്പനി നിർത്തുന്നു. iPhone 15 Pro, Pro Max എന്നിവയെല്ലാം ഉപേക്ഷിക്കുന്നു.
iPhone 15 Pro മാക്സിനെയും Apple ഉപേക്ഷിക്കുമോ?
ഇതാദ്യമായല്ല ഐഫോൺ പഴയ മോഡലുകൾ നിർത്തലാക്കുന്നത്. 2018 മുതൽ ഇങ്ങനെ ഐഫോൺ ലോഞ്ചിനൊപ്പം പഴയ ഫോണുകൾ നിർത്തലാക്കിയിട്ടുണ്ട്. എല്ലാ മോഡലുകളും കമ്പനി പിൻവലിച്ചിട്ടില്ല.
ഐഫോൺ 16 ലോഞ്ച് കഴിഞ്ഞു. ഇനി ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നിവ വിപണിയിൽ നിന്ന് ഉടൻ മാറ്റിയേക്കും. ഐഫോൺ 15 പ്രോ മോഡലുകൾക്ക് പുറമേ വേറെയും പഴയ മോഡലുകൾ വിപണി വിട്ടേക്കും. ഐഫോൺ 14 പ്ലസ്, ഐഫോൺ 13 എന്നിവയും നിർത്തലാക്കി.
നിർത്തലാക്കുന്ന iPhone മോഡലുകലും ആപ്പിൾ ഡിവൈസുകളും
ഐഫോൺ 16 ലൈനപ്പ് പുറത്തിറക്കി വീണ്ടും ആപ്പിൾ ടെക്നോളജിയെ ഞെട്ടിച്ചു. 70,000 രൂപയ്ക്ക് മുകളിലാണ് ഐഫോൺ 16 വില ആരംഭിക്കുന്നത്.
ഇനിയിതാ പഴയ മോഡലുകളെ കമ്പനി വിപണിയിൽ നിന്ന് മാറ്റുകയാണ്. ഐഫോൺ 15 Pro, Pro Max എന്നീ തൊട്ടുമുമ്പത്തെ മോഡലുകൾ ലിസ്റ്റിലുണ്ട്. ഐഫോൺ 14 Plus, ഐഫോൺ 13 എന്നിവയും ഇനി ലഭ്യമാകില്ല. iPhone SE 2 ഫോണിനെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്പിൾ വാച്ച് സീരീസ് 9, വാച്ച് അൾട്രാ 2 എന്നീ സ്മാർട് വാച്ചുകളും നിർത്തലാക്കുന്നു. ഐപാഡ് മിനി 6, ഐപാഡ് 10 എന്നിവയും വിപണി വിടുന്നു. എയർപോഡ്സ് 2, 3 എന്നീ ഇയർപോഡുകളെയും ഇനി ആപ്പിൾ തുടരുന്നില്ല.
ഐഫോൺ 15 ലോഞ്ചിലും സമാനമായ സംഭവം നടന്നു. ഐഫോൺ 14 Pro, ഐഫോൺ 14 Pro മാക്സ് എന്നിവ പിൻവലിച്ചു. ഐഫോൺ 15 വന്നപ്പോൾ ഈ മോഡലുകൾ ആപ്പിൾ വെബ്‌സൈറ്റുകളിലും സ്റ്റോറുകളിലും പെട്ടെന്ന് ലഭ്യമല്ലാതാക്കി.
പഴയ മോഡലുകൾ ഉപേക്ഷിച്ചാൽ…!
പഴയ ഐഫോൺ, ഐപാഡ് മോഡലുകൾ വെബ്സൈറ്റിൽ നിന്ന് മാറ്റിയാലും യൂസേഴ്സ് ആശങ്കപ്പെടേണ്ട. ഇവയിൽ സോഫ്‌റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുന്നതിന് ആപ്പിൾ പിന്തുണ നൽകുന്നത് തുടരും. ആപ്പിൾ സൈറ്റിൽ ഇല്ലെങ്കിലും തേർഡ് പാർട്ടി റീട്ടെയിലർമാരിൽ ലഭ്യമാകും. ഈ ഐഫോൺ 15 ഫോണുകൾ ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ളവയിൽ ലഭ്യമാകുമെന്ന് ചുരുക്കം.
Read More: New Apple iPhones: iPhone 16, Plus, Pro, മാക്സ് മോഡലുകളുടെ ഇന്ത്യയിലെ വില അറിയാമോ?
ഇതൊരു മാർക്കറ്റിങ് തന്ത്രമാണോ?
പഴയ മോഡലുകൾ വിപണിശ്രദ്ധ നേടിയാലും എന്തിനാണ് പിൻവലിക്കുന്നത് എന്നാണോ? ഏറ്റവും പുതിയ മോഡലുകൾക്ക് വിപണിയിൽ സ്ഥാനം പിടിക്കാൻ ഇത് സഹായിക്കും. പുതിയ ഫോണുകളിലെ പ്രത്യേകതയിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കാൻ ഇതിലൂടെ സാധിക്കും. ഐഫോൺ 16 പോലുള്ള ഫോണുകൾക്ക് വിൽപ്പന വർധിപ്പിക്കാനുമാകും. ആപ്പിൾ മാത്രമല്ല, മറ്റ് നിരവധി സ്മാർട്ട്‌ഫോൺ നിർമാതാക്കളും ഇത് പിന്തുടരുന്നുണ്ട്.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile