ഓൾറൗണ്ടർ Motorola 5G വിപണിയിൽ; Snapdragon പെർഫോമൻസും 7000mAh ബാറ്ററിയും
മികച്ച പെർഫോമൻസും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പുമുള്ള Motorola Edge 70 Neo 5G പുറത്തിറങ്ങി. കരുത്തുറ്റ Snapdragon പ്രോസസറിന്റെ വേഗതയും വമ്പൻ 7000mAh ബാറ്ററിയുമുള്ള മോട്ടറോള എഡ്ജ് സ്മാർട്ട് ഫോണാണിത്. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും അനുയോജ്യമായ പെർഫോമൻസിനൊപ്പം, ആകർഷകമായ ഡിസ്പ്ലേ, മികച്ച ക്യാമറ സെറ്റപ്പ്, അതിവേഗ ചാർജിംഗ് സപ്പോർട്ടുള്ള മോട്ടറോള ഫോണാണിത്. അൾട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകൾ ഒഴിവാക്കിയാണ് ഇത്തവണ എഡ്ജ് സീരീസിൽ അവതരിപ്പിച്ചത്. മോട്ടറോള ഫോണിന്റെ ഇന്ത്യൻ വില, സവിശേഷതകൾ വിശദമായി അറിയാം.
Motorola Edge 70 Neo 5G: സവിശേഷതകൾ
മോട്ടോറോള എഡ്ജ് 70 നിയോയിൽ 2772 x 1272 പിക്സൽ റെസല്യൂഷനുള്ള 6.8 ഇഞ്ച് എക്സ്ട്രീം അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. സ്മാർട്ട് ഫോണിന് 5,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുമുണ്ട്. ഫോണിന് കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും, നാല് വശങ്ങളും വളഞ്ഞ ഡിസൈനും ഇതിനുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 3 ചിപ്സെറ്റാണ് സ്മാർട്ട് ഫോണിലുള്ളത്. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനാകും.
50MP സോണി LYTIA 710 സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള ഫോണാണ് Edge 70 Neo. ഇതിൽ 2MP മാക്രോ സെൻസറും 3-ഇൻ-1 ലൈറ്റ് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 32MP ക്യാമറയുണ്ട്. ഇതിൽ പ്രത്യേക അൾട്രാ വൈഡ് ക്യാമറയോ, ടെലിഫോട്ടോ ക്യാമറയോ ഇല്ല.
പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിംഗുണ്ട്. മികച്ച ഈടുനിൽപ്പിനായി MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനും ഇതിലുണ്ട്. ഡോൾബി അറ്റ്മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകൾ മോട്ടോ എഡ്ജ് ഫോണിലുണ്ട്. ഇതിന് വൈഫൈ 6E, ബ്ലൂടൂത്ത് 6.0, എൻഎഫ്സി തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി, പോർട്ട് യുഎസ്ബി 2.0 സപ്പോർട്ടും ഫോണിനുണ്ട്.
എഡ്ജ് 60 നിയോയിൽ 45W വയർഡ് ചാർജിംഗ് സപ്പോർട്ടും 7,000mAh ബാറ്ററിയുമാണുള്ളത്. എങ്കിലും മുൻ മോഡലിൽ ലഭ്യമായിരുന്ന വയർലെസ് ചാർജിംഗ് സൗകര്യം എഡ്ജ് 70 നിയോയിൽ ലഭിക്കുന്നില്ല.
മോട്ടറോള എഡ്ജ് 70 നിയോ 5ജിയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും
8ജിബി റാമും 128GB സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് മോട്ടറോള അവതരിപ്പിച്ചത്. ഇതിന്റെ വില 40,999 രൂപയാണ്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി ഫോണിന് 3,000 രൂപയുടെ നേരിട്ടുള്ള കിഴിവും, ബാങ്ക് ഓഫർ വഴി 3,000 രൂപയുടെ അധിക ഇളവും ലഭിക്കും. ഇതിലൂടെ ലോഞ്ച് ഓഫറിൽ പുതിയ മോട്ടറോള 5ജി വെറും 34,999 രൂപയ്ക്ക് സ്വന്തമാക്കാം.
സ്മാർട്ട് ഫോണിന്റെ വിൽപ്പന 2026 ഡിസംബർ 1 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. ഫ്ലിപ്കാർട്ട്, മോട്ടറോള ഓൺലൈൻ സൈറ്റ്, റിലയൻസ് ഡിജിറ്റൽ സൈറ്റുകളിലൂടെ ഫോൺ ലഭിക്കും. സിൽക്ക്, ലെതർ, അസറ്റേറ്റ് തുടങ്ങിയ ഫിനിഷുകളിലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. പാന്റോൺ മൗണ്ടൻ വ്യൂ, മിൽക്കി ബ്ലൂ, ഗ്രേ ലിലിയാക്, സേജ് എന്നിങ്ങനെ നാല് നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭിക്കും.