7,000 mAh ബാറ്ററിയിൽ സ്റ്റൈലൻ Motorola 5G നവംബറിൽ; ലോഞ്ച് തീയതി പുറത്ത്!
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോട്ടോറോളയുടെ ഏറ്റവും പുതിയ 5G സ്മാർട്ട്ഫോണിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്! 7,000 mAh എന്ന കൂറ്റൻ ബാറ്ററിയുമായി Motorola Edge 70 Neo ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സ്റ്റൈലിഷ് ലുക്കിനൊപ്പം കരുത്തുറ്റ പെർഫോമൻസ് നൽകുന്ന പ്രോസസറും, അതിവേഗ ചാർജിങ് സപ്പോർട്ടും, ക്ലാരിറ്റിയുള്ള ഫോട്ടോകൾ പകർത്താൻ സഹായിക്കുന്ന അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റവും ഈ പുതിയ മോഡലിൽ പ്രതീക്ഷിക്കാം. സാധാരണ സ്ലിം ഡിസൈനുകളിലാണ് മോട്ടറോള തങ്ങളുടെ എഡ്ജ് സീരീസ് ഫോണുകൾ നിർമിക്കുന്നത്. എന്നാൽ ഇത്തവണ സ്റ്റൈലിഷ് ഡിസൈനുണ്ടെങ്കിലും ഫോണിൽ 7000എംഎഎച്ച് ബാറ്ററിയുള്ളതിനാൽ തന്നെ കനം കുറവായിരിക്കുമോ എന്നതിൽ ഉറപ്പില്ല. മോട്ടോ എഡ്ജ് 70 നിയോയുടെ കൃത്യമായ ലോഞ്ച് തീയതി, ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ നോക്കാം.
Motorola Edge 70 Neo: India Price
മോട്ടോറോള എഡ്ജ് 70 നിയോ ഫോണിന് ഏകദേശം 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിലാകും വിലയാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോൺ പുറത്തിറങ്ങുന്ന സമയത്ത് മാത്രമാണ് കൃത്യമായ വിലയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.
Motorola Edge 70 Neo: Launch Details
വരാനിരിക്കുന്ന മോഡൽ എഡ്ജ് 70, എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് എന്നിവ ഉൾപ്പെടുന്ന സീരീസിലേക്ക് ചേർക്കും. മോട്ടോറോള എഡ്ജ് 70 നിയോ നവംബർ 24-ന് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് അറിയിച്ചു. പാന്റോൺ മൗണ്ടൻ വ്യൂ, പാന്റോൺ ഗ്രേ ലൈലാക്, മിൽക്കി ബ്ലൂ, പാന്റോൺ സേജ് ലെതർ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലാകും ഫോൺ അവതരിപ്പിക്കുക.
ലോഞ്ച് തീയതിക്ക് പുറമേ, സ്മാർട്ട് ഫോണിന്റെ പ്രൊസസറിനെ കുറിച്ചും കമ്പനി സ്ഥിരീകരിച്ചു. ഈ മോട്ടറോള ഫോണിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റാണ് കൊടുക്കുന്നത്.
മോട്ടറോള എഡ്ജ് 70 നിയോ ഫീച്ചറുകൾ എന്തൊക്കെ?
ഫോണിൽ എന്തൊക്കെ ഫീച്ചറുകളുണ്ടാകുമെന്ന് ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന്റെ ഡിസ്പ്ലേ, പ്രൊസസർ, ബാറ്ററി, ക്യാമറ തുടങ്ങിയ സ്ഥിരീകരിച്ച സവിശേഷതകൾ പരിശോധിക്കാം.
Also Read: ആമസോണിനേക്കാൾ 4,500 രൂപ കുറവിൽ Samsung S25 FE! 50MP ട്രിപ്പിൾ ക്യാമറയും 120Hz AMOLED ഡിസ്പ്ലേയും
- ഡിസ്പ്ലേ: മോട്ടോ എഡ്ജ് 70 നിയോയിൽ 6.8 ഇഞ്ച് വലിപ്പമുള്ള എക്സ്ട്രീം AMOLED 1.5K സൂപ്പർ HD ഡിസ്പ്ലേ ഉണ്ടായിരിക്കും. ഇത് 144 Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിച്ചേക്കും. ഈ ഡിസ്പ്ലേയ്ക്ക് 5,200 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
- ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, അൾട്രാ HDR സപ്പോർട്ടുള്ള 50MP സോണി LYTIA 710 പ്രൈമറി ക്യാമറ ഇതിലുണ്ടാകും. സ്മാർട്ട് ഫോണിൽ 2MP മാക്രോ സെൻസറും ത്രീ-ഇൻ-വൺ ലൈറ്റ് സെൻസറും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയും പ്രതീക്ഷിക്കാം.
- പ്രൊസസർ: മോട്ടറോള ഇത്തവണ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7s Gen 3 ചിപ്സെറ്റാണ് ഉൾപ്പെടുത്തുക. 8GB വരെ LPDDR5X റാമും, 256GB വരെയുള്ള ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനും ഫോൺ സപ്പോർട്ട് ചെയ്തേക്കും.
- ബാറ്ററി: ഈ ഹാൻഡ്സെറ്റിൽ 7,000 mAh ബാറ്ററി ഉണ്ടായിരിക്കും. സ്മാർട്ട് ഫോൺ 45W വയർഡ് ചാർജിംഗ്, 7.5W വയർഡ് റിവേഴ്സ് ചാർജിംഗും സപ്പോർട്ട് ചെയ്യും.