പ്രീമിയം ഫീച്ചറുകളുള്ള ഒരു സ്മാർട്ട്ഫോൺ മികച്ച വിലക്കുറവിൽ വാങ്ങിയാലോ! മോട്ടറോളയുടെ കരുത്തൻ മോഡലായ 256 ജിബി Motorola Edge 50 Neo കിഴിവിൽ വാങ്ങാൻ സുവർണാവസരം! ആമസോണിൽ ഫോണിന് സ്റ്റോക്കില്ലെങ്കിലും, ഫ്ലിപ്കാർട്ടിൽ അവിശ്വസനീയമായ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിതകാലത്തേക്കുള്ള മോട്ടറോള ഓഫറാണിത്. 50MP + 13MP + 10MP സെൻസറുള്ള ഫോണാണിത്. മികച്ച ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി പെർഫോമൻസും ഈ മോട്ടറോള മൊബൈലിൽ ലഭിക്കുന്നു. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോട്ടറോള ഫോണാണിത്. ആമസോണിൽ നിലവിൽ ഹാൻഡ്സെറ്റിന് ഓഫറൊന്നും ലഭിക്കുന്നില്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ മോട്ടറോള എഡ്ജ് 50 നിയോ 20000 രൂപയിലും താഴെ വാങ്ങിക്കാം.
ഈ സ്റ്റൈലിഷ് മോട്ടറോള ഫോണിന്റെ വിപണി വില 29999 രൂപയാണ്. ഈ സുന്ദരൻ സ്മാർട്ട് ഫോണിന് ആമസോണിൽ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 20,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. വിപണി വിലയിൽ നിന്ന് 30 ശതമാനം ഇളവെന്ന് കണക്കാക്കാം. സ്മാർട്ട് ഫോണിന് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ അധിക ഇളവുണ്ട്. 1050 രൂപയുടെ കിഴിവാണ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്ന ബാങ്ക് ഓഫർ.
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
14750 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 36 മാസത്തേക്കുള്ള 739 രൂപയുടെ ഇഎംഐ ഡീലും പ്രയോജനപ്പെടുത്താം. പാന്റോൺ ബ്ലൂ, പാന്റോൺ പോയിൻസിയാന എന്നീ കളറുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്.
കാണാൻ സ്റ്റെലിഷും, മികച്ച പെർഫോമൻസും തരുന്ന മിഡ് റേഞ്ച് ബജറ്റ് ഫോണാണ് മോട്ടറോള എഡ്ജ് 50 നിയോ. 30000 രൂപയ്ക്ക് അടുത്ത് വിലയുള്ള ഫോണിന്റെ ഇപ്പോഴത്തെ ഓഫർ ശരിക്കും ലാഭകരമാണ്. ഫോൺ വാങ്ങുന്നതിന് മുമ്പ് ഈ മോട്ടോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും പരിശോധിക്കാം.