Motorola Fold Phone Offer: ഓഫറിൽ വാങ്ങാം മോട്ടറോളയുടെ മടക്ക് ഫോൺ, Moto razr 40

HIGHLIGHTS

10,000 രൂപ വില കുറച്ച് മോട്ടോയുടെ മടക്ക് ഫോൺ സ്വന്തമാക്കാം

എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ബറോഡ ഓഫറുകളും ലഭിക്കും

Amazon ആണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഓഫർ

Motorola Fold Phone Offer: ഓഫറിൽ വാങ്ങാം മോട്ടറോളയുടെ മടക്ക് ഫോൺ, Moto razr 40

ഫ്ലിപ് ഫോണുകളേക്കാൾ വിപണിയിൽ ഡിമാൻഡ് കൂടുതൽ എന്തായാലും ഫോൾഡ് ഫോണുകൾക്ക് തന്നെ. ഇപ്പോൾ ജനപ്രിയമായിരിക്കുന്ന മോട്ടറോളയുടെ Moto razr 40 സീരീസ് ഫോണുകൾ ആകർഷകമായ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. Amazon ആണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ക്യാമറയിലും ബാറ്ററിയിലും ഡിസ്പ്ലേയിലുമെല്ലാം കരുത്തുറ്റ ഫീച്ചറുകളുള്ള മോട്ടറോളയുടെ ഫോൾഡബിൾ ഫോണിന്റെ പ്രത്യേകതകളും, വിലയും ഒപ്പം ആമസോണിന്റെ സ്പെഷ്യൽ ഓഫറിൽ എത്ര രൂപയ്ക്ക് ലഭിക്കുമെന്നും അറിയാം…

Moto razr 40 പ്രത്യേകതകൾ ഇവയെല്ലാം…

റേസർ 40ന്റെ അൾട്രായുടെ അതേ നിലവാരം മോട്ടറോള ഈ മടക്ക് ഫോണിലും ആവർത്തിക്കുന്നുണ്ട്. ബിൽഡിലും, ഇന്റേണൽ ഡിസ്‌പ്ലേയിലും, ബാറ്ററിയിലും അൾട്രായിലെ അതേ ക്വാളിറ്റി ഇതിലും ഉൾപ്പെടുന്നു. മോട്ടോ റേസർ 40ന്റെ ബേസിക് മോഡലിലും ക്ലീൻ സോഫ്റ്റ്‌വെയറാണുള്ളത്. സ്‌നാപ്ഡ്രാഗൺ 7 Gen 1 ചിപ്‌സെറ്റ് അണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4200mAh ആണ് ബാറ്ററി.

Moto razr 40 ക്യാമറ എങ്ങനെ?

32MPയുടെ മെയിൻ ക്യാമറയും, 13 എംപിയുടെ ക്യാമറയും ചേർന്ന ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന മോട്ടോയുടെ മടക്ക് ഫോണിൽ സെൽഫിയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നത് 32 മെഗാപിക്സലിന്റെ സെൻസറാണ്.

ഡിസ്പ്ലേയും സുഖകരം

ഫോണിന്റെ കവർ ഡിസ്പ്ലേ 1.5 ഇഞ്ച് OLED ആണ്. മടക്കി ഉപയോഗിക്കുമ്പോൾ നോട്ടിഫിക്കേഷനുകളും മെസേജുകളും വായിക്കാൻ ഉതകുന്ന തരത്തിൽ ചെറിയ സ്ക്രീനുമുണ്ട്. ഫോൺ തുറക്കുമ്പോൾ 6.9 ഇഞ്ചിന്റെ pOLED ഡിസ്പ്ലേ അകത്ത് വരുന്നു. 144Hz ആണ് ഇതിന്റെ റീഫ്രെഷ് റേറ്റ്.

Also Read: Realme Narzo Offer: A3000 രൂപ വിലക്കുറവിൽ 3 Realme ഫോണുകൾ, കൂടുതൽ ലാഭത്തിന് കൂപ്പണുകളും ലഭ്യം

മോട്ടോ റേസർ 40ന്റെ വിലയും ഓഫറുകളും

59,999 രൂപയ്ക്കാണ് ഫോൺ പുറത്തിറങ്ങിയത്. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി 49,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ബറോഡ ഓഫറുകളും മോട്ടോയുടെ ഈ ബേസിക് മടക്ക് ഫോണിന് ലഭ്യമാണ്. ഓഫറിൽ വാങ്ങാൻ… ഇവിടെ ക്ലിക്ക് ചെയ്യൂ

4250 രൂപയുടെ തൽക്ഷണ വിലക്കിഴിവാണ് HFDC ബാങ്ക് ഓഫറിലൂടെ ലഭിക്കുക. ബാങ്ക് ഓഫ് ബറോഡ കാർഡുള്ളവർക്ക് 1000 രൂപയുടെ തൽക്ഷണ വിലക്കിഴിവും ലഭിക്കും. ഇനി പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 47,499 രൂപയുടെ വരെ വിലക്കിഴിവ് പ്രതീക്ഷിക്കാമെന്നാണ് ആമസോൺ പറയുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo