Realme Narzo Offer: A3000 രൂപ വിലക്കുറവിൽ 3 Realme ഫോണുകൾ, കൂടുതൽ ലാഭത്തിന് കൂപ്പണുകളും ലഭ്യം

HIGHLIGHTS

Amazon GIF Sale-നോട് അനുബന്ധിച്ച് 3 കിടിലൻ റിയൽമി ഫോണുകൾക്ക് വിലക്കുറവ്

ഏകദേശം 3000 രൂപ വരെ വിലകുറച്ചാണ് റിയൽമി ഫോണുകൾ വിറ്റഴിക്കുന്നത്

കൂപ്പണുകളിലൂടെയും കൂടുതൽ പൈസ ലാഭിക്കാം

Realme Narzo Offer: A3000 രൂപ വിലക്കുറവിൽ 3 Realme ഫോണുകൾ, കൂടുതൽ ലാഭത്തിന് കൂപ്പണുകളും ലഭ്യം

ഓപ്പോയുടെ സബ്- ബ്രാൻഡായാണ് ആദ്യമെത്തിയതെങ്കിലും, Realme ഇപ്പോൾ സ്മാർട്ഫോൺ വിപണിയിൽ ഒരു പ്രധാന പോരാളിയായി മാറിക്കഴിഞ്ഞു. ബജറ്റ്- ഫ്രെണ്ട്ലി ലിസ്റ്റിലും, മിഡ്- റേഞ്ച് ഫോണുകളിലും, പ്രീമിയം ഫോണുകളിലുമെല്ലാം റിയൽമി ആകർഷകമായ ഫോണുകൾ എത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും അതിനാൽ തന്നെ റിയൽമി ജനപ്രീയ ഫോണായി പേരെടുത്തു കഴിഞ്ഞു.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ, Amazon GIF Sale-നോട് അനുബന്ധിച്ച് 3 കിടിലൻ റിയൽമി ഫോണുകൾക്ക് വിലക്കുറവുണ്ട്. ഏകദേശം 3000 രൂപ വരെ വിലകുറച്ചാണ് ആമസോൺ ഇപ്പോൾ റിയൽമി ഫോണുകൾ വിറ്റഴിക്കുന്നത്. റിയൽമി നാർസോ സീരീസിലെ ഫോണുകളാണ് ഈ ഓഫർ സെയിലിൽ ഇടംപിടിച്ചിരിക്കുന്നത്.

Also Read: Samsung Galaxy Tab A9: ബജറ്റ് 12,000 രൂപ, മൾട്ടി- ടാസ്കിങ്ങിന് പുതിയതായി 2 Samsung ടാബുകൾ

Realme ഫോണുകൾക്ക് Amazon ഓഫർ

ആമസോണിൽ റിയൽമി നാർസോ N53, റിയൽമി നാർസോ 60X 5G, റിയൽമി നാർസോ 60 5G എന്നീ ഫോണുകൾക്കാണ് ഇപ്പോൾ ഓഫറുള്ളത്.

റിയൽമി നാർസോ N53

4GB+64GB സ്റ്റോറേജിലുള്ള ഈ റിയൽമി ഫോണിന് ആമസോൺ ഇപ്പോൾ 27% വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 10,999 രൂപയാണ് ഫോണിന്റെ വില. എന്നാൽ, 2 ആഴ്ചയായി നടക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി 7,999 രൂപയ്ക്ക് റിയൽമി നാർസോ എൻ53 ഇപ്പോൾ ലഭ്യമാണ്. ഇത് 4G ഫോണാണ്.
ഡിസ്പ്ലേ: 6.74 ഇഞ്ച് AMOLED ഡിസ്പ്ലേ
ക്യാമറ: 50MP AI ക്യാമറ
ബാറ്ററി: 5000mAh
ചാർജിങ്: 33W SUPERVOOC ചാർജിങ്
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 13
ഓഫറിൽ വാങ്ങാം… Details Here

റിയൽമി നാർസോ 60X 5G

ബജറ്റ് ഫ്രെണ്ട്ലി ആയതും, നാർസോ സീരീസിലുൾപ്പെട്ടതുമായ ഈ 5G ഫോണിന് ആമസോൺ ഇപ്പോൾ 16% കിഴിവ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ആകർഷക ഫീച്ചറുകളുള്ള ഒരു ഫോൺ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതിന് പുറമെ, 500 രൂപയുടെ കൂപ്പണും ലഭ്യമാണ്.

15,999 രൂപ വില വരുന്ന റിയൽമി ഫോൺ ഇപ്പോൾ വെറും 13,499 രൂപയ്ക്ക് വാങ്ങാം. 6GB റാമും, 128GB സ്റ്റോറേജുമുള്ള ഫോണാണിത്.
ഡിസ്പ്ലേ: 6.72 ഇഞ്ച് ‎LCD ഡിസ്പ്ലേ
ക്യാമറ: 50MP AI ക്യാമറ
ബാറ്ററി: 5000mAh
ചാർജിങ്: 33W SUPERVOOC ചാർജിങ്
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 13
ഓഫറിൽ വാങ്ങാം… Details Here

റിയൽമി നാർസോ 60 5G

16,499 രൂപയ്ക്ക് 8GB റാമും, 128GB സ്റ്റോറേജുമുള്ള ഫോൺ വാങ്ങാമെന്നതാണ് ഈ സ്പെഷ്യൽ സെയിലിലൂടെ നിങ്ങൾക്ക് കൈവരിക്കാവുന്ന നേട്ടം. ഇതിന് പുറമെ, 1000 രൂപയുടെ കൂപ്പണും ലഭ്യമാണ്. അതിനാൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്താതെ തന്നെ 15,000 രൂപ റേഞ്ചിൽ ഈ കിടിലൻ 5G സെറ്റ് സ്വന്തമാക്കാം. 19,999 രൂപയാണ് ഫോണിന്റെ യഥാർഥ വില. കൂപ്പൺ ഉൾപ്പെടുത്താതെ, 18% വിലക്കിഴിവ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നു.

Realme Narzo offers amazon sale 2023
റിയൽമി നാർസോ 60 5G

ഡിസ്പ്ലേ: 6.4 ഇഞ്ച് സൂപ്പർ ‎AMOLED ഡിസ്പ്ലേ
ക്യാമറ: 64 MP ക്യാമറ
ബാറ്ററി: 5000mAh
ചാർജിങ്: 33W SUPERVOOC ചാർജിങ്
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 13
ഓഫറിൽ വാങ്ങാം… Details Here

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo