Realme Narzo N53 സ്മാർട്ട്‌ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. 8GB റാമും 128 GB സ്റ്റോറേജുമായാണ് പുതിയ വേരിയന്റ് വരുന്നത്. Realme Narzo N53 സ്മാർട്ട്‌ഫോൺ ഫെതർ ഗോൾഡ്, ഫെതർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഇതിന്റെ 8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില.
Survey
✅ Thank you for completing the survey!
പുതിയ വേരിയന്റിന്റെ ആദ്യ വിൽപ്പന ഒക്ടോബർ 25 മുതൽ നടക്കും. ആമസോണിലും റിയൽമി വെബ്‌സൈറ്റിലും ഇത് ലഭിക്കും. ഫോൺ വാങ്ങുമ്പോൾ 2000 രൂപ വരെ കിഴിവ് ലഭിക്കും.
33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഫോൺ 30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ്ങിന് സാധിക്കും.