ഈ വിലയ്ക്ക് എങ്ങനെ !!മോട്ടോ G പവർ 2022 വിപണിയിൽ അവതരിപ്പിച്ചു

ഈ വിലയ്ക്ക് എങ്ങനെ !!മോട്ടോ G പവർ 2022 വിപണിയിൽ അവതരിപ്പിച്ചു
HIGHLIGHTS

വിപണിയിൽ ഇതാ മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു

Moto G Power (2022) എന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്

വിപണിയിൽ മോട്ടോയുടെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Moto G Power (2022) എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഈ സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫും കൂടാതെ ഈ ഫോണുകളുടെ ക്യാമറകളും തന്നെയാണ് .Moto G Power (2022)  ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Moto G Power (2022) 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 720×1,600 പിക്സൽ റെസലൂഷനും അതുപോലെ 20:9 ആസ്പെക്റ്റ് റെഷിയോയും നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G37 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് . Android 11ൽ ആണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 512 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ ക്യാമറകളാണ് ഇതിനുള്ളത് .

സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 5000mah ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് $199 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം ഈ ഫോണുകൾക്ക് 14700 രൂപ വരും .എന്നാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo