വില കുറഞ്ഞു! 6500mAh ബാറ്ററിയും 50MP ക്യാമറയുമുള്ള Vivo 5G കരുത്തൻ ഫോൺ ലാഭത്തിൽ വാങ്ങാം

വില കുറഞ്ഞു! 6500mAh ബാറ്ററിയും 50MP ക്യാമറയുമുള്ള Vivo 5G കരുത്തൻ ഫോൺ ലാഭത്തിൽ വാങ്ങാം

മികച്ച പ്രോസസറും ക്യാമറ പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത! വിവോയുടെ കരുത്തൻ സ്മാർട്ട്ഫോൺ Vivo T4 Pro ഇപ്പോൾ വൻ വിലക്കുറവിൽ ലഭിക്കും. ആമസോൺ ഇന്ത്യയിലാണ് ഓഫർ. ഫ്ലാഗ്ഷിപ്പ് ലെവൽ ഇമേജിങ് ഫീച്ചറുകളുള്ള ഈ 5ജി ഫോണിന് 6,000 രൂപയുടെ കിഴിവ് ലഭിക്കും.ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കും ലഭ്യമാണ്. വിവോ ടി4 പ്രോയുടെ ലോഞ്ച് ഓഫറുകളും മറ്റ് സവിശേഷതകളും വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Vivo T4 Pro 5G Price Discount on Amazon

8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ഇതിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോഴുള്ള വില 32,999 രൂപയാണ്. ആമസോൺ ഇന്ത്യയിൽ 6000 രൂപ വില കുറഞ്ഞ് സ്മാർട്ട്ഫോൺ 26,999 രൂപയ്ക്ക് വാങ്ങിക്കാം. ഓഫർ ഇവിടെ അവസാനിക്കുന്നില്ല. മികച്ച ഇഎംഐ ഡീലും, ക്യാഷ്ബാക്ക്, ബാങ്ക് ഓഫറും ഫോണിന് ലഭ്യമാണ്.

Vivo T4 Pro 5G with 50MP Telephoto Camera
Vivo T4 Pro 5G with 50MP Telephoto Camera Sale today on flipkart

Axis, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 1000 രൂപ മുതൽ 1500 രൂപ വരെ കിഴിവ് നേടാം. ഈ ബാങ്ക് ഡിസ്കൌണ്ട് ചേർത്താൽ 25,499 രൂപയ്ക്ക് സ്മാർട്ട്ഫോൺ ലഭിക്കും. ആമസോൺ പേ വഴി പേയ്മെന്റ് നടത്തുന്നവർക്ക് 809 രൂപയുടെ ക്യാഷ്ബാക്ക് നേടാം. ഫോണിന് എക്സ്ചേഞ്ച് ഡീൽ ആമസോൺ ഇന്ത്യയിൽ ലഭ്യമല്ല. എന്നാൽ 949 രൂപയുടെ ഇഎംഐ ഓഫർ ഇതിന് ലഭ്യമാണ്.

More From Digit: IND VS PAK T20 Live: അംബാനിയുടെ ‘ജിയോഹോട്ട്സ്റ്റാർ’ തരംഗം! 343 മില്യണിലൂടെ തകർന്നത് സകല റെക്കോർഡുകളും!

Vivo T4 Pro 5G Camera

വിവോ ടി4 പ്രോ ഫോൺ ഫ്ലാഗ്ഷിപ്പ്-ലെവൽ ടെലിഫോട്ടോ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയ്ക്ക് മികച്ചതാണ്. ഇതിൽ ശക്തമായ 50MP സോണി IMX882OIS മെയിൻ ക്യാമറയുണ്ട്. ഫോണിൽ ട്രിപ്പിൾ-റിഫ്രാക്ഷൻ പെരിസ്‌കോപ്പ് ഘടനയുള്ള 50MP സോണി IMX882 3x പെരിസ്‌കോപ്പ് ക്യാമറയുമുണ്ട്. ഇതിൽ 2എംപി ക്യാമറയും കൊടുത്തിരിക്കുന്നു.

വീഡിയോഗ്രാഫിയിലും സ്മാർട്ട്‌ഫോൺ മികവ് പുലർത്തുന്നു. ഫൂട്ടേജ് ഉറപ്പാക്കാൻ 4K സ്റ്റെബിലൈസ്ഡ് വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഫോണിന് മുൻവശത്ത്, AI പ്രൊഫഷണൽ പോർട്രെയ്റ്റ് നൽകുന്ന 32MP സെൽഫി ക്യാമറയുണ്ട്. വിവോ ടി4 പ്രോയിൽ AI Erase 3.0, AI Magic Move പോലുള്ള AI ഫീച്ചറുകളും ഇതിൽ ലഭിക്കും.

വിവോ ടി4 പ്രോ 5ജി പ്രധാന ഫീച്ചറുകൾ

  1. പ്രോസസർ: ഈ വിവോ ഫോണിൽ 4nm ആർക്കിടെക്ചറിൽ നിർമ്മിച്ച സ്നാപ്ഡ്രാഗൺ 7 Gen 4 പ്രോസസറുണ്ട്. വിവോ ടി4 പ്രോയ്ക്ക് 10-ലെയർ അൾട്രാ ലാർജ് വിസി സ്മാർട്ട് കൂളിംഗ് സിസ്റ്റവുമുണ്ട്.
  2. ബാറ്ററി: 90W FlashCharge5 സപ്പോർട്ട് ചെയ്യുന്ന 6500mAh ബാറ്ററി ഫോണിലുണ്ട്.
  3. ഡിസ്പ്ലേ: 6.77 ഇഞ്ച് വലിപ്പമുള്ള കർവ്ഡ് ഡിസ്പ്ലേ ഫോണിനുണ്ട്. ഡിസ്‌പ്ലേയ്ക്ക് 5000 നിറ്റ്‌സ് ലോക്കൽ പീക്ക് ബ്രൈറ്റ്‌നെസ് സപ്പോർട്ട് ലഭിക്കുന്നു. 1500 നിറ്റ്‌സ് ഗ്ലോബൽ പീക്ക് ബ്രൈറ്റ്‌നസും, 120 Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടും ഇതിനുണ്ട്.
  4. സോഫ്റ്റ് വെയർ: FunTouch OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ഒഎസ്സാണ് കൊടുത്തിരിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile