iPhone 17e ഈ വാരം; A19 ചിപ്പും 48എംപി പിൻ ക്യാമറയും ബജറ്റ് ഐഫോൺ കാത്തിരിക്കുന്നവർക്ക്…
ആപ്പിൾ തങ്ങളുടെ ബജറ്റ് ഫോൺ ഈ വാരം പുറത്തിറക്കുകയാണ്. iPhone 17e ലോഞ്ചിനെ കുറിച്ച് കമ്പനിയിൽ നിന്ന് ഔദ്യോഗിക അപ്ഡേറ്റ് വന്നിട്ടില്ല. എന്നാൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇന്ത്യൻ വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഐഫോൺ17ഇ ഈ ആഴ്ച വരുമെന്നതാണ്. ഫോണിന്റെ ബാറ്ററി ലൈഫ്, ക്യാമറ കപ്പാസിറ്റി, പ്രോസസർ, ഡിസൈൻ എന്നിവയിൽ എന്തെല്ലാം അപ്ഗ്രേഡ് പ്രതീക്ഷിക്കാമെന്ന് നോക്കാം.
SurveyiPhone 17e Camera Features
ഐഫോൺ 17e യിൽ 48MP പിൻ ക്യാമറ നിലനിർത്തുമെന്നാണ് വിവരം. ഇതിൽ 18MP മുൻ ക്യാമറ ഉണ്ടായിരിക്കുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 16e യിലെ 12MP മുൻ ക്യാമറയേക്കാൾ മെച്ചപ്പെട്ട അപ്‌ഗ്രേഡാണിതെന്ന് പറയാം.
സ്മാർട്ട് HDR, ലോ ലൈറ്റ് പെർഫോമൻസ് പോലുള്ള ഇമേജ് പ്രോസസ്സിംഗ് അപ്ഗ്രേഡുകൾ ഈ സ്മാർട്ട്ഫോണിലുണ്ടാകും.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
iPhone 17e: Chipset
ഐഫോൺ 17e ഫോണിലെ പ്രോസസർ ഒരു മികച്ച ഹൈലൈറ്റ് ആയേക്കും. ഇതിൽ ഐഫോൺ 17 ൽ കാണപ്പെടുന്ന A19 ചിപ്പ് ഉപയോഗിക്കാൻ സാധ്യതയുണ്ട്. ആപ്പിൾ ഐഫോൺ 16e യിൽ കാണപ്പെടുന്ന A18 ചിപ്‌സെറ്റിനേക്കാൾ മികച്ച അപ്‌ഗ്രേഡാണിത്. ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട് ചെയ്യുന്ന ബജറ്റ് ഐഫോണാകുമിത്.
അതിനാൽ ആപ്പിളിന്റെ സിരി പ്രവർത്തിപ്പിക്കാനും സ്മാർട്ട്ഫോണിൽ സംവിധാനം ഉണ്ടായിരിക്കും. ഗെയിമിംഗ്, ഫോട്ടോ എഡിറ്റിംഗ്, മൾട്ടിടാസ്കിംഗ് എന്നിവ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള ശേഷിയും പുതിയ ഫോണിന് ലഭിച്ചേക്കും.
ഐഫോൺ 17ഇ ചില ഹൈലൈറ്റുകൾ
- മാഗ്നറ്റിക് ചാർജറുകൾ, വാലറ്റുകൾ, ബാറ്ററി എന്നിവ എളുപ്പത്തിൽ ഉപയോഗിക്കാൻ ഇതിൽ മാഗ്‌നെറ്റിക് ചാർജിംഗ് സപ്പോർട്ടുണ്ടാകും.
- ഐഫോൺ 17eയിൽ ആപ്പിളിന്റെ ഇൻ-ഹൗസ് C1X മോഡം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻ്റർനെറ്റ് ട്രാഫിക് കൂടിയ സമയങ്ങളിലും, വേഗത്തിലുള്ള ഡൗൺലോഡ്, കൂടുതൽ സ്ഥിരതയുള്ള കണക്ഷനും വേണ്ടിയുള്ളതാണ് ഈ ഫീച്ചർ.
- ഫോൺ ലോഞ്ച് തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാലും 2026 ഫെബ്രുവരി 19 ന് ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
- ഐഫോൺ 17e വിലയെ കുറിച്ചും കമ്പനി പ്രസ്താവന നടത്തിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ 59,999 രൂപ വില വന്നേക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile