AI Road Safety: വണ്ടി ഇടിക്കാതെ നോക്കാൻ എഐ, 20230 ഓടെ വലിയ മാറ്റമായേക്കും

AI Road Safety: വണ്ടി ഇടിക്കാതെ നോക്കാൻ എഐ, 20230 ഓടെ വലിയ മാറ്റമായേക്കും

India AI Summit 2026: എഐ ഇനി ശാപമല്ല, അനുഗ്രഹമാകും. ഇന്ത്യയിലുടനീളമുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിലും വാഹന മലിനീകരണം തടയുന്നതിലും നിർമിത ബുദ്ധിയെ സജ്ജമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം.

Digit.in Survey
✅ Thank you for completing the survey!

തിങ്കളാഴ്ച നടന്ന ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിയിൽ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വിശദമാക്കിയത്. ഇന്ത്യയിൽ റോഡ് സുരക്ഷയ്‌ക്കായി AI: ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള റോഡ് സുരക്ഷ എന്ന വിഷയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

AI Road Safety in India

AI-അധിഷ്ഠിത സാങ്കേതികവിദ്യകൾക്ക് ഇന്ത്യയിൽ റോഡ് അപകടങ്ങളും അത്യാഹിതങ്ങളും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പങ്കജ് അഗർവാളാണ് ഇക്കാര്യം വിശദീകരിച്ചത്.

“അപകടങ്ങൾ തടയുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും AI-ക്ക് സുപ്രധാന പങ്ക് വഹിക്കാൻ സാധിക്കും. V2V എന്ന ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകും. ഇങ്ങനെ അപകടം നടക്കുന്നതിന് മുമ്പേ ഡ്രൈവർമാർക്ക് അറിയിപ്പ് ലഭിക്കും. വാഹനങ്ങൾ കൂട്ടിയിടിക്കാതെ വാഹനാപകടം ഒഴിവാക്കാനുള്ള സംവിധാനമാണിത്.

എന്തെങ്കിലും കൂട്ടിയിടി നടക്കാൻ സാധ്യതയുണ്ടെങ്കിൽ, ഡ്രൈവർമാർക്ക് തത്സമയം മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനങ്ങൾക്ക് സാധിക്കും. ഇങ്ങനെ വരാനിരിക്കുന്ന കൂട്ടിയിടികൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അത് തടയാനാകും.

More From Digit: LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്

ഈ വർഷം ആദ്യം തന്നെ V2V കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വർഷാവസാനത്തോടെ ഇത് വിപുലീകരിക്കാനും ഇന്ത്യൻ ഗവൺമെന്റ് തീരുമാനിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. 2030 ആകുമ്പോഴേക്കും എഐ സഹായത്തിൽ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Anju M U

Anju M U

Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community. View Full Profile

Digit.in
Logo
Digit.in
Logo