നല്ലൊരു ഓഫർ! സോണിയുടെ പവർഫുൾ 4.1ch Home Theatre System ന് ആമസോണിൽ വൻ വിലക്കുറവ്

നല്ലൊരു ഓഫർ! സോണിയുടെ പവർഫുൾ 4.1ch Home Theatre System ന് ആമസോണിൽ വൻ വിലക്കുറവ്

സംഗീതപ്രേമികൾക്കും സിനിമാ ആരാധകർക്കും ഇതാ സോണിയുടെ (Sony) വക ഒരു വമ്പൻ ഓഫർ! മികച്ച സൗണ്ട് ക്വാളിറ്റിയും പവർഫുൾ ബാസ്സും നൽകുന്ന Sony SA-D40M2 4.1ch Home Theatre System ഇപ്പോൾ ആമസോണിൽ വൻ വിലക്കുറവിൽ സ്വന്തമാക്കാം. 100W പവർ ഔട്ട്പുട്ടുള്ള ഓഡിയോ സിസ്റ്റമാണിത്. നിങ്ങളുടെ വീടിനെ ഒരു മിനി തിയേറ്ററാക്കി മാറ്റാൻ ഇതിന് സാധിക്കും.ആമസോണിലെ ഡിസ്കൗണ്ടിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾ വഴി ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകളും ഇപ്പോൾ ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

4.1ch Home Theatre System Offer

Sony SA-D40M2 മോഡൽ ഹോം തിയേറ്റർ സിസ്റ്റമാണിത്. 100W പവർ ഔട്ട്പുട്ടും ശക്തമായ സബ് വൂഫറും ഉള്ള ഓൾ ഇൻ വൺ 4.1ch ഹോം തിയേറ്റർ സിസ്റ്റമാണിത്. ഈ സോണി ഓഡിയോ സിസ്റ്റത്തിന് 13,990 രൂപയാണ് വിപണിയിലെ വില. ആമസോൺ ഇന്ത്യയിൽ ഹോം തിയേറ്റർ 9,490 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ആമസോണിലെ ഓഫർ ഇവിടെ അവസാനിക്കുന്നില്ല. നിങ്ങൾക്ക് സോണി ഹോം തിയേറ്റർ ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ അധിക ഇളവിൽ സ്വന്തമാക്കാം. 1500 രൂപയുടെ വരെ കിഴിവ് ഇങ്ങനെ ലഭിക്കുന്നു. 8000 രൂപയ്ക്ക് സോണി 4.1 ചാനൽ ഓഡിയോ സിസ്റ്റം ഇങ്ങനെ സ്വന്തമാക്കാം. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് ചെറിയൊരു ക്യാഷ്ബാക്ക് ഓഫറുമുണ്ട്. 284 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് പ്രഖ്യാപിച്ചത്. 334 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു.

Home Theatre System Offer

Sony SA D40M2 100W Power Output Audio System

ഡൈമൻഷണൽ ഓഡിയോ ഇഫക്റ്റുകൾക്കായി 4.1-ചാനൽ സറൗണ്ട് സൗണ്ട് കോൺഫിഗറേഷൻ ഓഡിയോ സിസ്റ്റമാണിത്. ഓക്സിലറി, ബ്ലൂടൂത്ത്, യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. സോണി SA-D40M2 ഹോം തിയേറ്റർ സിസ്റ്റത്തിൽ 100-വാട്ട് പവർ ഔട്ട്പുട്ട് ലഭിക്കും.

ബാസ് ഇഫക്റ്റിനെ കൂടുതൽ നാടകീയവും ഇഫക്റ്റുകളിലേക്കും കൺവേർട്ട് ചെയ്യാൻ ഇതിൽ സമർപ്പിത സബ് വൂഫറും ഒരു പൂർണ്ണ ഹോം തിയേറ്റർ അനുഭവത്തിനായി മൂന്ന് സാറ്റലൈറ്റ് സ്പീക്കറുകളും നൽകിയിട്ടുണ്ട്.

More From Digit: iPhone 17e ഈ വാരം; A19 ചിപ്പും 48എംപി പിൻ ക്യാമറയും ബജറ്റ് ഐഫോൺ കാത്തിരിക്കുന്നവർക്ക്…

ഈ സോണി ഹോം തിയേറ്ററിൽ വളരെ മികച്ച സ്പീക്കറുകളാണുള്ളത്. ഇത് വയർലെസ് കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു. ഈ സോണി വൂഫർ സ്പീക്കർ ടിവിയ്ക്ക് മാത്രമല്ല, ലാപ്‌ടോപ്പുകൾക്കും പിസികൾക്കും മറ്റ് ഉപകരണങ്ങൾക്കും അനുയോജ്യമാണ്. സോണിയുടെ ഈ ഓഡിയോ സിസ്റ്റം കരുത്തുറ്റതും ഈടുനിൽക്കുന്നതുമായ മെറ്റീരിയലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സോണി 100വാട്ട് പവർ ഔട്ട്പുട്ട് സപ്പോർട്ട് ചെയ്യുന്ന ഓഡിയോ സിസ്റ്റത്തിൽ മാറ്റ് ഫിനിഷുണ്ട്.

Sony Home Theatre System Offer: പ്രധാന സവിശേഷതകൾ

  1. സൗണ്ട് ഔട്ട്പുട്ട്: 100W ഓഡിയോ ഔട്ട്പുട്ട്
  2. കണക്റ്റിവിറ്റി: ബ്ലൂടൂത്ത്, USB, ഓഡിയോ-ഇൻ
  3. കോൺഫിഗറേഷൻ: 4.1 ചാനൽ (1 സബ് വൂഫർ + 4 സാറ്റലൈറ്റ് സ്പീക്കറുകൾ)
  4. റിമോട്ട് കൺട്രോൾ: ലഭ്യമാണ്

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile