ചാർജ് തീരില്ല! 6500mAh ബാറ്ററിയുമായി Oppo K14x 5G വിപണിയിൽ; ഇന്ന് വാങ്ങിയാൽ 1500 രൂപ ലാഭിക്കാം
കഴിഞ്ഞ വാരം പുറത്തിറങ്ങിയ OPPO K14x 5G ആദ്യ വിൽപ്പനയ്ക്ക് എത്തി. 13499 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാമെന്നതാണ് ഇന്നത്തെ വിൽപ്പനയുടെ പ്രാധാന്യം. 6500mAh ബാറ്ററിയും 50MP AI ഡ്യുവൽ ക്യാമറയുമുള്ള ഫോണാണിത്. ഡ്യൂറബിലിറ്റി നോക്കിയാലും IP64 റേറ്റിങ്ങുണ്ട്. പുതിയ ഓപ്പോ ഫോൺ റിവ്യൂവും ലോഞ്ച് ഓഫറും വിശദമായി ഇവിടെ കൊടുക്കുന്നു.
SurveyOPPO K14x 5G Price and Offers
ഫെബ്രുവരി 16 ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. ഫ്ലിപ്കാർട്ടിലും ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലും സ്മാർട്ട്ഫോൺ ലഭിക്കും. ക്രോമ ഉൾപ്പെടുന്ന റീട്ടെയിൽ കടകളിലും സ്മാർട്ട്ഫോൺ വാങ്ങിക്കാം.
SBI, HDFC, ICICI ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവ് നേടാം. ഓപ്പോ കെ14എക്സ് ഇങ്ങനെ 13499 രൂപയ്ക്ക് വാങ്ങിക്കാം. പ്രമുഖ ബാങ്ക് കാർഡുകളിലൂടെ 3 മാസത്തേക്കുള്ള No-Cost EMI ഓപ്ഷനും ഇന്ന് വാങ്ങുന്നവർക്ക് ലഭിക്കും.
- 4GB RAM + 128GB: 14,999 രൂപ (ഓഫർ: ₹13,499)
- 6GB RAM + 128GB: ₹16,999 രൂപ (ഓഫർ: ₹15,499)
Oppo K14x 5G Review
മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും ഒപ്പോയുടെ ഫുൾ-ഡൈമൻഷണൽ സീൻ സ്മൂത്ത്‌നെസ് ഒപ്റ്റിമൈസേഷനും പിന്തുണയ്ക്കുന്ന ഫോണാണിത്. ഇത് മൾട്ടിടാസ്കിംഗ് എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു. ക്യാമറ, ഗ്രാഫിക്-ഇന്റൻസീവ് ഗെയിമുകൾക്ക് ഇത് അനുയോജ്യമാണ്.
ColorOS 15 സോഫ്റ്റ് വെയറാണ് ഓപ്പോ കെ14എക്സ് ഫോണിലുള്ളത്. ഇതിൽ ഡ്യുവൽ-എഞ്ചിൻ ഒപ്റ്റിമൈസേഷൻ സിസ്റ്റത്തിലൂടെ മികച്ച പെർഫോമൻസ് ലഭിക്കുന്നു.
ഓപ്പോയുടെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് ചെയ്യുന്നുണ്ടെങ്കിലും ഇതിന് 8.61mm കനവും ഏകദേശം 209–212g ഭാരവും മാത്രമാണുള്ളത്. മെറ്റാലിക് ഡെക്കോ മൊഡ്യൂൾ, ഇന്റഗ്രേറ്റഡ് മെറ്റാലിക് ഫ്രെയിം, ഐസി ബ്ലൂ, പ്രിസം വയലറ്റ് നിറങ്ങളിൽ മാറ്റ് ഫിനിഷിങ്ങിലാണ് ഫോൺ അവതരിപ്പിച്ചത്.

ഓപ്പോ കെ14എക്സ് 5ജി ബാറ്ററി
6,500mAh ബാറ്ററിയാണ് ഓപ്പോ കെ14എക്സ് ഫോണിലുള്ളത്. ഇതിൽ സ്ട്രീമിംഗ്, ബ്രൗസിംഗ്, സോഷ്യൽ മീഡിയ സ്ക്രോളിംഗ്, പതിവ് മൾട്ടിടാസ്കിംഗ് എന്നിവയെല്ലാം ചെയ്താലും ഒരു ദിവസം മുഴുവൻ നിലനിൽക്കും. 20.9 മണിക്കൂർ സ്ക്രീൻ-ഓഫ് കോളിംഗ്, 17.6 മണിക്കൂർ യൂട്യൂബ് പ്ലേബാക്ക് ഇതിലുണ്ട്. സ്മാർട്ട്ഫോൺ 16.1 മണിക്കൂർ മാപ്സ് നാവിഗേഷൻ, 10.5 മണിക്കൂർ ഫ്രീ ഫയർ, 9.4 മണിക്കൂർ BGMI സപ്പോർട്ടും തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
More From Digit: AI Impact Summit 2026: ഡൽഹിയിൽ എഐ പൂരം, ഇന്ത്യ ലോകത്തെ നയിക്കുമെന്ന് സാം ആൾട്ട്മാൻ പ്രവചനം
ഇനി ഓപ്പോ കെ14എക്സ് സ്മാർട്ട്ഫോണിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഓപ്പോ കെ14എക്സ് 5ജി പ്രധാന സവിശേഷതകൾ
- ഡിസ്പ്ലേ: 6.75-ഇഞ്ച് HD+ സ്ക്രീനുണ്ട്. 120Hz റീഫ്രഷ് റേറ്റ്, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് ഇതിനുണ്ട്.
- ബാറ്ററി: 45W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഈ ഓപ്പോ ഹാൻഡ്സെറ്റിൽ 6500mAh ബാറ്ററിയും നൽകിയിരിക്കുന്നു.
- പ്രൊസസർ: മീഡിയടെക് ഡൈമെൻസിറ്റി 6300 5G പ്രോസസറുണ്ട്. ഇത് ARM മാലി-G57 MC2@1072MHz ജിപിയുമായി ജോഡിയാക്കിയിട്ടുണ്ട്.
- ക്യാമറ: 50MP റിയർ ക്യാമറയും 2എംപി പോർട്രെയിറ്റ് സെൻസറും ഇതിലുണ്ട്. 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുണ്ട്.
- ഫ്രണ്ട് ക്യാമറ: f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയുണ്ട്. 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
- കണക്റ്റിവിറ്റി: 5G NA/NSA, ഡ്യുവൽ 4G VoLTE സപ്പോർട്ടുള്ള ഫോണാണിത്. വൈ-ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS ഫീച്ചറുകൾ ഇതിലുണ്ട്. USB ടൈപ്പ്-സി ചാർജിങ് പിന്തുണയും ലഭിക്കും.
- ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP64 റേറ്റിങ്ങുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile