Low Price! 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S24 5G 40000 രൂപയ്ക്ക്!

HIGHLIGHTS

അൾട്രാ ഹാൻഡ്സെറ്റ് വാങ്ങാനാവാത്തവർക്ക്, ഗാലക്സി എസ്24 ആണ് ശരിക്കും ബജറ്റ് ചോയിസ്

Circle to Search ഉൾപ്പെടുന്ന ഗാലക്സി AI ഫീച്ചറുള്ള ഹാൻഡ്സെറ്റാണിത്

43 ശതമാനം കിഴിവിൽ 8GB, 128GB സ്റ്റോറേജ് സെറ്റിനാണ് ഓഫർ

Low Price! 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S24 5G 40000 രൂപയ്ക്ക്!

മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസുള്ള Samsung Galaxy S24 5G ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങിയാലോ? Circle to Search ഉൾപ്പെടുന്ന ഗാലക്സി AI ഫീച്ചറുള്ള ഹാൻഡ്സെറ്റാണിത്. ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയും, കോംപാക്ട് ഡിസൈനുമുള്ള പ്രീമിയം സ്മാർട്ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

ഈ Samsung 5G-യിൽ ക്യാമറ, ഡിസ്പ്ലേ, പെർഫോമൻസ് മികച്ചതാണ്. അൾട്രാ ഹാൻഡ്സെറ്റ് വാങ്ങാനാവാത്തവർക്ക്, ഗാലക്സി എസ്24 ആണ് ശരിക്കും ബജറ്റ് ചോയിസ്. ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ ഫോൺ വാങ്ങാൻ അവസരം വന്നിരിക്കുന്നു. പരിമിതകാല ഓഫറായതിനാൽ, ഈ കിഴിവ് അതിവേഗം പ്രയോജനപ്പെടുത്തിക്കൊള്ളൂ…

Samsung Galaxy S24 5G ഓഫർ

70000 രൂപയ്ക്കും മുകളിലാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നത്. എന്നാൽ ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിക്കുന്നതിന് മുന്നേ ഗംഭീര ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. 43 ശതമാനം കിഴിവിൽ 8GB, 128GB സ്റ്റോറേജ് സെറ്റിനാണ് ഓഫർ. കോബാൾട്ട് വയലറ്റ് കളറുള്ള ഫോൺ 42,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. HDFC കാർഡുകളിലൂടെ 500 മുതൽ 1500 രൂപ വരെ കിഴിവ് നേടാം.

Samsung Galaxy S24 5g
Samsung Galaxy S24

ഇനി ഇഎംഐയിൽ വാങ്ങാനാണെങ്കിൽ 2,080 രൂപയ്ക്ക് സ്മാർട്ഫോൺ ലഭിക്കും. പഴയ ഫോൺ മാറ്റി വാങ്ങേണ്ടവർക്ക് 40,650 രൂപയ്ക്ക് ഗാലക്സി എസ്24 5ജി പർച്ചേസ് ചെയ്യാനാകും.

എന്തുകൊണ്ട് ഗാലക്സി S24 5ജി മികച്ച സെറ്റാണ്?

ഡിസ്‌പ്ലേ: 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. 120Hz റീഫ്രഷ് റേറ്റുള്ളതിനാൽ സ്ക്രോളിംഗും ഗെയിമിംഗും സുഗമമാണ്. ഇതിന്റെ സ്ക്രീനിന് 2600 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും ലഭിക്കും.

പ്രോസസർ: എക്സിനോസ് 2400 പ്രോസറിലാണ് സ്മാർട്ഫോൺ നിർമിച്ചത്. മൾട്ടിടാസ്കിംഗിനും, ഗെയിമിങ്ങിനും, ദൈനംദിന പ്രവർത്തനങ്ങൾക്കും ഇത് മികച്ചതാണ്.

സോഫ്റ്റ്‌വെയർ: 7 വർഷം വരെയുള്ള ഒഎസ് അപ്ഡേറ്റാണ് സാംസങ് തങ്ങളുടെ പ്രീമിയം സെറ്റിൽ കൊടുത്തിരിക്കുന്നത്. ഫോണിൽ One UI 7 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റമാണുള്ളത്.

ബാറ്ററി: 4000 mAh ബാറ്ററിയിലാണ് ഫോൺ പ്രവർത്തിക്കുക. ഒരു ദിവസത്തെ സാധാരണ ഉപയോഗത്തിന് ഇത് മതിയാകും. എന്നാലും ഹെവി യൂസേജ് ചെയ്യുന്നവർക്ക് അനുയോജ്യമാകില്ല. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഈ സാംസങ് ഫോൺ പിന്തുണയ്ക്കുന്നു.

ക്യാമറ: ഈ സാംസങ് S24 5G-യിൽ 50 MP മെയിൻ ക്യാമറയാണുള്ളത്. ട്രിപ്പിൾ റിയർ ക്യാമറയിൽ 12 MP അൾട്രാ-വൈഡ് ലെൻസുണ്ട്. 10 MP ടെലിഫോട്ടോ ലെൻസും ക്യാമറ യൂണിറ്റിൽ ചേർത്തിരിക്കുന്നു. ഫോണിൽ 12 MP സെൽഫി ക്യാമറയുമുണ്ട്.

ഐഐ ഫീച്ചറുകൾ: ചിത്രത്തിലോ ടെക്സ്റ്റിലോ വട്ടമിട്ടുകൊണ്ട് വിവരങ്ങൾ കണ്ടെത്തുന്ന എഐ ഫീച്ചറാണ് സർക്കിൾ ടു സെർച്ച്. കോളുകൾ ചെയ്യുമ്പോൾ തത്സമയം ഭാഷകൾ വിവർത്തനം ചെയ്യാനുള്ള ലൈവ് ട്രാൻസ്ലേഷൻ സപ്പോർട്ടും ലഭിക്കും. ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ് സപ്പോർട്ട് ഇതിലുണ്ട്. ഫോട്ടോ എഡിറ്റിങ്ങിൽ ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള, ജനറേറ്റീവ് എഡിറ്റ് ഫീച്ചറും ഈ സാംസങ് സെറ്റിൽ ലഭിക്കും.

Also Read: 50MP + 13MP ക്യാമറയും സ്റ്റൈലൻ ഡിസൈനുമുള്ള MOTOROLA Edge സ്മാർട്ഫോൺ 3000 രൂപ കിഴിവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo