Lava Smart 4 Pro: 10999 രൂപയ്ക്ക് 7000mAh ബാറ്ററിയുമായി ലാവയുടെ പുതുപുത്തൻ ഫോൺ!

ഇന്ത്യൻ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഇതാ ലാവയുടെ മറ്റൊരു പവർഫുൾ പോരാളി കൂടി പുറത്തിറങ്ങി. ഭീമൻ 7000mAh ബാറ്ററിയുമായി വളരെ കുറഞ്ഞ വിലയിലാണ് Lava Smart 4 Pro 4G അവതരിപ്പിച്ചത്. ഒറ്റ ചാർജിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഓപ്ഷനാണ്. ആകർഷകമായ ഡിസൈനിനൊപ്പം ദൈനംദിന ഉപയോഗങ്ങൾക്ക് അനുയോജ്യമായ മികച്ച ഡിസ്പ്ലേയും പ്രോസസറും ലാവ ഫോണിലുണ്ടാകും. മുതിർന്നവർക്കും പഠനാവശ്യങ്ങൾക്കായി ഫോൺ നോക്കുന്നവർക്കും ഡെലിവറി ബോയ്സിനും ഇത് അനുയോജ്യമായ മോഡലാണ്. പുതുപുത്തൻ ലാവ സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും ലഭ്യതയും പരിശോധിക്കാം.

Lava Smart 4 Pro 4G: സവിശേഷതകൾ

11,000 രൂപയിൽ താഴെ വിലയുള്ള ലാവ സ്മാർട്ട് ഫോണിൽ കരുത്തുറ്റ ബാറ്ററിയും മികച്ച ആൻഡ്രോയിഡ് എക്സ്പീരിയൻസും ഉറപ്പിക്കാം. ഈ ലാവ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ സവിശേഷതകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: ലാവ സ്മാർട്ട് 4 പ്രോയിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ നോച്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറിന് പകരം ഇതിൽ സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് ഫീച്ചറാണുള്ളത്.
  • പ്രൊസസർ: Unisoc T610 ഒക്ട-കോർ ​​പ്രോസസറിന്റെ പ്രീമിയം പെർഫോമൻസ് ഈ ലാവ ഫോണിൽ ലഭിക്കുന്നു. 4GB റാമും 4GB വെർച്വൽ റാമും ഫോണിനുണ്ട്. ലാവ സ്മാർട്ട് 4 പ്രോയിൽ 64GB സ്റ്റോറേജ് സപ്പോർട്ടുണ്ട്. സ്മാർട്ട് ഫോൺ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വികസിപ്പിക്കാം.
  • ബാറ്ററി: ഈ ബജറ്റ് ഫോണിൽ 7,000mAh ബാറ്ററിയുണ്ട്. USB Type-C പോർട്ട് വഴി 18W ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇത് 950 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയവും 748 മിനിറ്റ് വരെ യൂട്യൂബ് പ്ലേബാക്കും കമ്പനി ഉറപ്പുനൽകുന്നു.
  • ക്യാമറ: ഈ ലാവ 4ജി ഫോണിൽ 13MP പിൻ ക്യാമറയും, സ്‌ക്രീൻ ഫ്ലാഷോട് കൂടിയ 5MP ഫ്രണ്ട് ക്യാമറയുമുണ്ട്.
  • ഡ്യൂറബിലിറ്റി: ലാവ സ്മാർട്ട് 4 പ്രോ 4ജിയ്ക്ക് MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-ലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. ക്ലീൻ ബ്ലോട്ട് വെയർ എക്സ്പീരിയൻസ് ലാവ ഫോണിൽ ലഭിക്കും. ഈ ലാവ ഹാൻഡ്സെറ്റ് രണ്ട് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഉറപ്പുനൽകുന്നു.

ലാവ സ്മാർട്ട് 4 പ്രോ 4ജിയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും

ലാവ സ്മാർട്ട് 4 പ്രോയ്ക്ക് 4GB RAM, 64GB സ്റ്റോറേജ് സപ്പോർട്ടാണുള്ളത്. ഇതിന് ഇന്ത്യയിൽ വില വെറും 10,999 രൂപയാണ്. ഇന്ത്യയിലുടനീളമുള്ള ലാവയുടെ ഓഫ്‌ലൈൻ റീട്ടെയിൽ ഷോപ്പുകളിൽ ഫോൺ ലഭ്യമാകും. ബ്ലൂ, കോണാർക് ഗോൾഡ് എന്നീ രണ്ട് നിറങ്ങളിലാണ് ലാവ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.

പതിവ് പോലെ ഇത്തവണ കമ്പനി ഫ്രീ ഹോം സർവീസ് തരുന്നു. ഫോണിനെന്തെങ്കിലും കേടുപാടുകൾ ഭാവിയിൽ വന്നാൽ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തി സേവനം നൽകുന്ന ഫ്രീ സർവ്വീസാണിത്. ഇതിനൊപ്പം ലാവ സ്മാർട്ട് ഫോണിന് ഒരു വർഷത്തെ വാറന്റിയും ആക്‌സസറികൾക്ക് ആറു മാസത്തെ വാറന്റിയും കമ്പനി ഉറപ്പ് നൽകുന്നുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile