തിരിച്ചുവരവ് പവർഫുളാക്കി കാർബൺ; റെബൽ, Karbonn Rebel Pro വിൽപ്പന ഇന്ന് മുതൽ!
ഇന്ത്യയുടെ സ്മാർട്ട് ഫോൺ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കാർബൺ മൊബൈൽസ്. ഡൽഹി ആസ്ഥാനമായി 2009 ൽ ആരംഭിച്ച കാർബൺ ഫോണുകൾ അടുത്തിടെ Karbonn Rebel, Karbonn Rebel Pro ഫോണുകൾ പുറത്തിറക്കി. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഈ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചത്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പുള്ള കാർബൺ സ്മാർട്ട് ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. അതും 1000 രൂപ കിഴിവോടെ രണ്ട് മോഡലുകളും 12000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. ശക്തമായ പ്രോസസ്സർ, മികച്ച ബാറ്ററി ലൈഫ്, ആകർഷകമായ ഡിസൈനുമാണ് ഫോണുകളുടെ ഹൈലൈറ്റ്. കാർബൺ റെബൽ, കാർബൺ റെബൽ പ്രോ ഫോണുകളുടെ വിലയും സവിശേഷതകളും പരിശോധിക്കാം.
Karbonn Rebel Pro: India Price, Offers
രണ്ട് ഫോണുകൾക്കും ഇന്ത്യയിൽ വില ഇട്ടിരിക്കുന്നത് 14,999 രൂപയ്ക്കാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി കാർബോൺ റെബൽ 11,999 രൂപയ്ക്കും, കാർബോൺ റെബൽ പ്രോ 12,499 രൂപയ്ക്കും വാങ്ങിക്കാം. ഇവയ്ക്ക് ആദ്യ വിൽപ്പനയിൽ ബാങ്ക് ഡിസ്കൗണ്ടായി 1,000 രൂപ കൂടി ലഭിക്കുന്നു. ഇതുകൂടി പരിഗണിച്ചാൽ 10,999 രൂപയ്ക്ക് സ്റ്റാൻഡേർഡ് മോഡലും 11,499 രൂപയ്ക്ക് പ്രോ വേരിയന്റും പർച്ചേസ് ചെയ്യാവുന്നതാണ്.
നവംബർ 4-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. ഇന്ത്യയിൽ ഫോൺ ആമസോൺ വഴി വിൽപ്പന നടത്തുന്നു.
നീല, ഗോൾഡ്, സിൽവർ എന്നീ മൂന്ന കളർ ഓപ്ഷനുകളിൽ കാർബോൺ റെബൽ ലഭ്യമാകും. കാർബോൺ റെബൽ പ്രോ നീല, ചെറി റെഡ്, ഗോൾഡ്, ഗ്രേ എന്നീ നാല് നിറങ്ങളിലാണ് പുറത്തിറക്കിയിട്ടുള്ളത്.
കാർബൺ റെബൽ, കാർബൺ റെബൽ പ്രോ സ്പെസിഫിക്കേഷൻ
- കാർബൺ റെബൽ: 90Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD ടച്ച്സ്ക്രീനിലാണ് കാർബോൺ റെബൽ ഫോണിലുള്ളത്.
കാർബൺ റെബൽ പ്രോ: 6.7 ഇഞ്ച് HD+ LCD ടച്ച്സ്ക്രീനിന് 120Hz വരെയുള്ള റിഫ്രഷ് റേറ്റും 720 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസുമുണ്ട്. - കാർബൺ റെബൽ: 50 മെഗാപിക്സൽ പിൻക്യാമറയാണ് കാർബൺ റെബൽ 4ജിയിലുള്ളത്.
കാർബൺ റെബൽ പ്രോ: 64 മെഗാപിക്സൽ മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് മുൻവശത്ത് 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്. - കാർബൺ റെബൽ, റെബൽ പ്രോ: ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G81 ചിപ്സെറ്റാണ് രണ്ട് ഫോണിലുമുള്ളത്.
- കാർബൺ റെബൽ: 7,000mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണിൽ 18W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്.
കാർബൺ റെബൽ പ്രോ: 20W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയുണ്ട്. - കാർബൺ റെബൽ, റെബൽ പ്രോ: ഈ രണ്ട് ഫോണുകളിലും ഒരേ ഡ്യൂറബിലിറ്റിയും സോഫ്റ്റ് വെയറും പ്രവർത്തിക്കുന്നു. ബ്ലോട്ട് വെയർ ഇല്ലാത്ത കാർബൺ ആൻഡ്രോയിഡ് 16 ഒഎസ്സും IP64 റേറ്റിങ്ങുമുള്ള ഫോണാണിത്.
വയേർഡ് ഓഡിയോ കണക്ഷനുകൾക്കായി ഫോണിൽ 3.5mm ജാക്ക് കൊടുത്തിട്ടുണ്ട്. 4G LTE, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജിങ് സപ്പോർട്ടും ഈ ഫോണുകൾക്കുണ്ട്.