ഐഖൂവിന്റെ ഏറ്റവും പുതിയ 5G സ്മാർട്ട് ഫോണായ iQOO Z11xa 5G ഇന്ന് വിൽപ്പന ആരംഭിക്കുന്നു. ഐഖൂവിന്റെ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് ഉച്ചയ്ക്ക് 12 മണി മുതലാണ് പർച്ചേസിന് ലഭ്യമാകുന്നത്. 7,200mAh ന്റെ ഭീമൻ ബാറ്ററിയും, കരുത്തുറ്റ മീഡിയടെക് ഡൈമൻസിറ്റി 7400-ടർബോ പ്രൊസസറുമുള്ള ഫോണാണിത്. വിവോ ടി5എക്സ്, നതിങ് ഫോൺ 3എ എന്നിവയുടെ എതിരാളിയായി പരിഗണിക്കാവുന്ന മൊബൈൽ ഫോണാണിത്. 50MP സോണി മെയിൻ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. IP68/IP69 റേറ്റിംഗും ഇതിനുണ്ട്. ഈ പുത്തൻ ഐഖൂ ഫോണിന്റെ ഇന്ത്യയിലെ വിൽപ്പനയും ഓഫറുകളും സവിശേഷതകളും അറിയാം.
iQOO Z11xa Price India
ഐക്യൂ Z11xa 5ജിയ്ക്ക് ഒരൊറ്റ സ്റ്റോറേജ് വേരിയന്റാണുള്ളത്. ഇതിന് 8GB RAM + 128GB സ്റ്റോറേജാണുള്ളത്. ഇതിന് ഇന്ത്യയിലെ വില 28,999 രൂപയാണ്. ആദ്യ വിൽപ്പനയിലെ ഓഫറിന് ശേഷം വെറും 27,499 രൂപയ്ക്ക് ഫോൺ ലഭിക്കും. ഇതിന് ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ എന്നീ നിറങ്ങളിൽ വാങ്ങാനാകും.
സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിലും ഐഖൂ വെബ്‌സൈറ്റിലും വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ ലഭ്യമാകും.
Also Read: ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചവർക്ക് ആപ്പിളിന്റെ 18-ന്റെ പണി! iPhone 17 വില കുത്തനെ കൂട്ടി, രക്ഷകരായി ആമസോണും ഫ്ലിപ്കാർട്ടും
ഐഖൂ Z11xa ഫീച്ചറുകൾ
- ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഫോണാണിത്. ഇതിന് 6.76 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണുള്ളത്. ഇതിന് ഐ കംഫർട്ട് മോഡും ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഫോണിനുണ്ട്. ഇതിന് AMOLED ഡിസ്‌പ്ലേയ്ക്ക് പകരം LCD പാനൽ മാത്രമാണുള്ളത്.
- പ്രൊസസർ: മീഡിയാടെക് ഡൈമൻസിറ്റി 7400-Turbo പ്രോസസറുള്ള ഫോണാണിത്. ഇതിന് 8GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജുമുണ്ട്. ഇതിന് മോൺസ്റ്റർ മോഡ്, ഡ്യുവൽ 10x സൂപ്പർ ടച്ച് കൺട്രോൾ, ഗെയിമിംഗ് ഹൈപ്പർസെൻസ് ഓഡിയോ ഫീച്ചറുകളുണ്ട്.
- ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ രണ്ട് ക്യാമറകളുണ്ട്. ഇതിന് 50MP സോണി IMX852 മെയിൻ ക്യാമറയും 2MP ബോക്കെ സെൻസറുമുണ്ട്. ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയുണ്ട്. മുൻക്യാമറയും ബാക്ക് ക്യാമറയും 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ലഭിക്കും.
- ബാറ്ററി: 44W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 7,200mAh ബാറ്ററിയുണ്ട്. 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 15.4 മണിക്കൂർ വരെ ഗെയിമിംഗും ഇതിനുണ്ട്. ബൈപാസ് ചാർജിംഗ്, ഓവർനൈറ്റ് ചാർജിംഗ് പ്രൊട്ടക്ഷനും ഐഖൂ Z1xa ഫോണിനുണ്ട്.
- ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിംഗും മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും ഫോണിനുണ്ട്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS 6 ഒഎസ്സാണ് ഇതിലുള്ളത്. ഫോൺ രണ്ട് OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും പിന്തുണയ്ക്കുന്നു.