പഴയ ഫോൺ വിൽക്കുന്നുണ്ടോ? എങ്കിൽ ഡാറ്റ എങ്ങനെ പൂർണമായി ഡിലീറ്റ് ചെയ്യാം

പഴയ മൊബൈൽ ഫോൺ (Old Mobile) വിൽക്കുകയോ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്യുന്നതിന് മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ വ്യക്തിഗത വിവരങ്ങൾ മിക്കവയും സ്മാർട്ട് ഫോണുകളിലാണ് സൂക്ഷിക്കാറുള്ളത്. പ്രത്യേകിച്ച് ഫോട്ടോകൾ, ബാങ്കിംഗ് വിവരങ്ങൾ, പാസ്‌വേഡുകൾ, ചാറ്റുകൾ എന്നിവ ഫോണിൽ സ്റ്റോർ ചെയ്യപ്പെടാറുണ്ട്. അതിനാൽ ഫോൺ വിറ്റതിന് ശേഷം ഇത് മറ്റൊരാളുടെ കൈയിലെത്തി ദുരുപയോഗം ചെയ്താലോ? വെറുതെ ഫയലുകൾ ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം ഡാറ്റ ഫോണിൽ നിന്ന് പൂർണമായി നീക്കം ചെയ്യാനാകില്ല.

അതിനാൽ നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ ബാക്കപ്പ് എടുക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഫോണിലും ഗൂഗിളിലുമെല്ലാം സ്റ്റോർ ചെയ്യപ്പെടുന്ന വിവരങ്ങൾ എങ്ങനെ പൂർണമായും സുരക്ഷിതമായും ഡിലീറ്റ് ചെയ്യാമെന്ന് വിശദമായി അറിയാം.

പഴയ Android ഫോണിൽ നിന്ന് എങ്ങനെ ഡാറ്റ ഡിലീറ്റ് ചെയ്യാം?

  • പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഡാറ്റ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ആദ്യം ഈ വിവരങ്ങൾക്കെല്ലാം ഒരു ബാക്കപ്പ് ആവശ്യമാണ്. ഡാറ്റ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഫോട്ടോകളും കോൺടാക്റ്റുകളും ഗൂഗിൾ ഡ്രൈവ്, വാട്ട്സ്ആപ്പ് വിവരങ്ങൾ എന്നിവയിലേക്ക് ബാക്കപ്പ് ചെയ്യേണ്ടതുണ്ട്.
  • അടുത്തത് ഗൂഗിൾ അക്കൗണ്ട് സൈൻ ഔട്ട് ചെയ്യേണ്ടതുണ്ട്. ഇതിന് പുറമെ വാട്സാപ്പ്, ബാങ്കിംഗ് ആപ്പുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ട്.
  • മൂന്നാമത്തേത് ഫോണിലുള്ള എസ്ഡി കാർഡും സിം കാർഡും ഊരി മാറ്റുക എന്നതാണ്. eSIM ആണുള്ളതെങ്കിൽ, ഇ സിം ഡാറ്റ മായ്ക്കേണ്ടതുണ്ട്.
  • ഫാക്‌ടറി റീസെറ്റ് ഓപ്ഷനാണ് അടുത്തത്. ഫോണിന്റെ സെറ്റിങ്സിലൂടെ ഇങ്ങനെ മുഴുവൻ ഡാറ്റയും തീർച്ചയായും മായ്ക്കേണ്ടതുണ്ട്. ഇതിനായി Settings> System> Reset options> Erase all data അല്ലെങ്കിൽ factory reset എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.

Also Read: ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചവർക്ക് ആപ്പിളിന്റെ 18-ന്റെ പണി! iPhone 17 വില കുത്തനെ കൂട്ടി, രക്ഷകരായി ആമസോണും ഫ്ലിപ്കാർട്ടും

ഐഫോണിൽ ഡാറ്റ എങ്ങനെ ഡിലീറ്റ് ചെയ്യാം?

  • ഐഫോണിലും ബാക്കപ്പ് ആണ് ആദ്യം ചെയ്യേണ്ടത്. iCloud ൽ നിന്നോ കംപ്യൂട്ടറിൽ നിന്നോ ബാക്കപ്പ് എടുക്കാം.
  • ഫോണിന് സെറ്റിങ്സിന് മുകളിലുള്ള ആപ്പിൾ ഐഡി ടാപ്പ് ചെയ്യുക. ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് Sign Out എന്ന ഓപ്ഷനിലൂടെ ആപ്പിൾ ഐഡി സൈൻ ഔട്ട് ചെയ്യുക. പാസ്‌വേഡ് നൽകി ‘Find My iPhone’ എന്ന ഓപ്ഷനും ഓഫ് ചെയ്യുക. ആപ്പിൾ വാച്ചുമായി കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും അൺപെയർ ചെയ്യാം.
  • ശേഷം റീസെറ്റ് മെനുവിലെ സെറ്റിങ്സിൽ നിന്ന് General എന്ന ഓപ്ഷൻ എടുക്കുക. പിന്നീട് Transfer or Reset iPhone എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.
  • ഇതിന് ശേഷം ഡാറ്റ പൂർണമായി ഡാറ്റ ഡിലീറ്റ് ചെയ്യാം. നിങ്ങളുടെ ഫോൺ പാസ്‌കോഡ് നൽകി ഡാറ്റ ഡിലീറ്റ് ആക്കാവുന്നതാണ്. ഇങ്ങനെ ഡാറ്റ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ഫോൺ റീസ്റ്റാർട്ട് ചെയ്ത് വെൽക്കം സ്ക്രീൻ വരുമ്പോൾ ഡാറ്റ പൂർണമായി നീക്കം ചെയ്യപ്പെട്ടോ എന്നത് ഉറപ്പിക്കാം.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :