Indian Railway Strict Rule: രാത്രി ഈ സമയങ്ങളിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യാൻ പാടില്ല; നിയമം ലംഘിച്ചാൽ പണി

Indian Railway യിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ദീർഘദൂര യാത്രകളിൽ രാത്രി സമയങ്ങളിൽ ഫോൺ ചാർജ് ചെയ്യാൻ നമ്മൾ ചാർജിങ് പോർട്ടുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ ട്രെയിനുകളിൽ ഇനി ചാർജ് ചെയ്യുന്നതിലും കടുത്ത നിയന്ത്രണം വരുന്നു. ട്രെയിനുകളിലെ സുരക്ഷ മുൻനിർത്തിയും, രാത്രി കാലങ്ങളിൽ ചാർജിങ് പോർട്ടുകളിൽ ഉണ്ടാകുന്ന ഷോർട്ട് സർക്യൂട്ട് പ്രശ്നങ്ങൾക്ക് പ്രതിരോധമായുമാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. അശ്രദ്ധ മൂലമുണ്ടാകുന്ന വൻ അപകടങ്ങൾ ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നീക്കം. പുതിയ റെയിൽവേ നിയമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം.

Indian Railway Strict Rule

രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. ഇതിനായി എല്ലാ സോണുകൾക്കും റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധനയുമുണ്ടാകും. ഏതെങ്കിലും സാഹചര്യത്തിൽ ഈ നിയമം ലംഘിച്ചാൽ ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കും.

മുംബൈ – ഹൗറ മെയിലിൽ പവർബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ ഇങ്ങനെയൊരു നടപടിയിലേക്ക് നീങ്ങുന്നത്. രാത്രി സമയങ്ങളിൽ ട്രെയിനിൽ ഫോൺ ചാർജ് ചെയ്യാൻ പാടില്ലെന്ന നിയമം 2014 മുതൽ ബാധകമാണ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചയിലെ അപകടത്തിന് ശേഷം ഇത് കർശനമാക്കുകയാണ്. യാത്രക്കാർക്ക് ഭാഗ്യവശാൽ അപകടമോ പരിക്കുകളോ സംഭവിച്ചില്ലെങ്കിലും നിയമം കർശനമായി പിന്തുടരുന്നതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയതായി റെയിൽവേ കണ്ടെത്തി.

Also Read: അൾട്രായ്ക്ക് പകരം പ്ലസ് മോഡൽ വാങ്ങാം; 50MP ക്യാമറ Samsung 5G ആമസോണിൽ ഗംഭീര ഓഫറിൽ

ഇതേ തുടർന്ന് ഒക്ടോബർ 26-ലെ പ്രസ്താവനയിലാണ് നിയമം ഇനി മുതൽ കർശനമാക്കുന്നതായി റെയിൽവേ അറിയിച്ചത്. രാത്രികാലങ്ങളിൽ നിർദേശിച്ചിരിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോണുകളോ ഇലക്ട്രിക് ഉപകരണങ്ങളോ ചാർജ് ചെയ്യാനാകില്ലെന്നും, ഇതിൽ യാതൊരു ഇളവുകളും ഉണ്ടായിരിക്കില്ലെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :