8000 രൂപ ബാങ്ക് ഓഫറോടെ iQOO 15 ആമസോണിൽ; Snapdragon പെർഫോമൻസും 50MP ട്രിപ്പിൾ ക്യാമറയും

മികച്ച പെർഫോമൻസും മികച്ച ക്യാമറയുമുള്ള പ്രീമിയം ഫോൺ നോക്കുന്നവർക്ക് iQOO 15 ഇപ്പോൾ വമ്പിച്ച കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലെ ദീപാവലി എഡിഷൻ സെയിലിലാണ് ഓഫർ. നേരിട്ടുള്ള ഇളവിന് പുറമെ ഫോണിന് ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കായി 50MP ട്രിപ്പിൾ ക്യാമറയിലാണ് ഫോൺ പുറത്തിറക്കിയത്. ക്യാമറയും പെർഫോമൻസും പവറും ഒത്തുചേർന്ന ഐഖൂ 15 ശരിക്കും ജെൻസികൾക്കും ഗെയിമിങ് പ്രേമികൾക്കും ഇഷ്ടപ്പെടുന്ന ഫോണാണ്. ഒരു പ്രീമിയം ഓൾ-റൗണ്ടർ ഫോൺ അന്വേഷിക്കുന്നവർക്ക്, ആമസോണിലെ ഈ ദീപാവലി ഓഫറും സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും വിശദമായി അറിയാം.

iQOO 15: Offer

12GB RAM + 256GB സ്റ്റോറേജുള്ള ബേസ് മോഡലിനാണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫർ ലഭിക്കുന്നത്. 92999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോണിൽ 85,999 രൂപയ്ക്ക് ഈ ഗെയിമിങ് ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഡിസ്കൗണ്ടുകൾ കൂടി ചേർക്കുമ്പോൾ ഫോൺ വമ്പിച്ച ആദായത്തിൽ നേടാം. HDFC ബാങ്ക് കാർഡിന് ആമസോൺ 8000 രൂപയുടെ ഇളവ് നൽകുന്നു. ഇത് ചേർത്താൽ ഐഖൂ പ്രീമിയം ഫോൺ 77,999 രൂപയ്ക്ക് വാങ്ങിക്കാം.

പഴയ സ്മാർട്ട് ഫോണിൽ നിന്ന് ഫ്ലാഗ്ഷിപ്പ് ഐഖൂവിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് 37400 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും അനുവദിച്ചിരിക്കുന്നു.

നിങ്ങൾക്ക് വേണമെങ്കിൽ 3,023 രൂപയുടെ ഇഎംഐ ഓഫറും കൂടാതെ 10,557 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ ഓഫർ ചെയ്യുന്നു.

ഐഖൂ 15 സവിശേഷതകൾ എന്തെല്ലാം?

6.85 ഇഞ്ച് സാംസങ് 2K M14 OLED സ്‌ക്രീനിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിന് 144Hz റിഫ്രഷ് റേറ്റും, ഹൈ ബ്രൈറ്റ്‌നസ് മോഡിൽ 2,600 നിറ്റ്‌സ് ബ്രൈറ്റ്‌നസ്സുമുണ്ട്. ഫോണിൽ വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റമാണുള്ളത്. ഐഖൂ 15 ഫോണിൽ സൂപ്പർ കമ്പ്യൂട്ടിംഗ് Q44 ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ആദായ വിൽപ്പന! Snapdragon കരുത്തും 50MP ക്യാമറകളുമുള്ള Xiaomi 17 Ultra ഫ്ലിപ്കാർട്ടിൽ ഡിസ്‌കൗണ്ടിൽ

ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. ഇതിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. 50MP സോണി IMX921 മെയിൻ ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50MP സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമാണ് ഫോണിന്റെ പിൻവശത്തുള്ളത്. മുൻവശത്തായി 32MP സെൽഫി ക്യാമറയുണ്ട്.

ഈ ഐഖൂ ഫോണിൽ 7000mAh ന്റെ വലിയ ബാറ്ററിയുണ്ട്. 100W വയർഡ് ചാർജിംഗിനെയും 40W വയർലെസ് ചാർജിംഗിനെയും ഫ്ലാഗിഷിപ്പ് പിന്തുണയ്ക്കുന്നു. വെള്ളത്തെയും പൊടിപടലങ്ങളെയും പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗും ഫോണിനുണ്ട്.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :