Infinix GT 50 Pro gaming smartphone launched in India Price sale offer specs
ഗെയിമിങ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് തങ്ങളുടെ GT-സീരീസ് വിപുലീകരിച്ചുകൊണ്ട് Infinix GT 50 Pro പുറത്തിറക്കി. ന്യൂ ജിടി ഇക്കോസിസ്റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന ജിടി 50 പ്രോയിൽ മൊബൈൽ ഗെയിമിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഫിസിക്കൽ കൺട്രോളുകൾ, വിപുലമായ തെർമൽ മാനേജ്മെന്റ്, സോഫ്റ്റ്വെയർ ഒപ്റ്റിമൈസേഷൻ എന്നീ സപ്പോർട്ടുകളുമായാണ് വന്നിരിക്കുന്നത്. പവർഫുൾ ബാറ്ററി മാത്രമല്ല ഫോണിനെ മികവുറ്റ ഗെയിമിങ് മോഡലാക്കുന്നത്. ഇൻഫിനിക്സ് ജിടി 50 പ്രോയുടെ ഡിസൈനും ഗെയിമിംഗ് നിയന്ത്രണങ്ങൾക്കായി പ്രഷർ-സെൻസിറ്റീവ് GT ട്രിഗേഴ്സ് 2.0 ഫീച്ചറും ഫോണിനെ വേറിട്ടതാക്കുന്നു. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും ഓഫറുകളും ലഭ്യതയും വിശദമായി അറിയാം.
ഇന്ത്യയിൽ ബ്ലാക്ക് അബിസ്, റെഡ് ബ്ലേസ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഇൻഫിനിക്സ് ജിടി 50 പ്രോ ലഭ്യമാകുംയ ഒരൊറ്റ സ്റ്റോറേജിലാണ് ഫോൺ അവതരിപ്പിച്ചത്. 12GB + 256GB വേരിയന്റിന് 69,999 രൂപയാണ് വില.
ഫ്ലിപ്പ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി ഫോൺ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്. ഒക്ടോബർ 30 മുതൽ സ്മാർട്ട് ഫോൺ വിൽപ്പനയ്ക്കെത്തും.
മുമ്പത്തെ ജിടി 30 പ്രോ മോഡലിന്റെ മൂന്നിരട്ടി വിലയാണ് ഇൻഫിനിക്സ് ജിടി 50 പ്രോയ്ക്കുള്ളത്. മെമ്മറി ചിപ്പുകളുടെ ആഗോള ക്ഷാമത്തിലൂടെ ഉൽപ്പാദനച്ചെലവ് വർധിച്ചതാകാം ഇതിന് കാരണമെന്നാണ് അനുമാനം.
ആദ്യഘട്ടത്തിൽ പർച്ചേസ് നടത്തുന്നവർക്ക് ഫോണിനൊപ്പം GT NX Controller, GT NX Station (Dock), GT MagCharge Cooler 2.0 എന്നിവ ഉൾപ്പെടുന്ന സമ്പൂർണ്ണ ഗെയിമിംഗ് ബണ്ടിൽ 1 രൂപയ്ക്ക് ലഭിക്കും. ഈ ഓഫറിൽ 28 ദിവസത്തേക്കുള്ള JioGames Pro Pass ഓഫറും കൂടി ഉൾപ്പെടുന്നു.
Also Read: ആദായ വിൽപ്പന! Snapdragon കരുത്തും 50MP ക്യാമറകളുമുള്ള Xiaomi 17 Ultra ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ടിൽ
ജെൻസികളെ ആകർഷിക്കാനായി ഇൻഫിനിക്സ് ഫോണിൽ എന്തെല്ലാം നൽകിയിട്ടുണ്ടെന്ന് നോക്കാം.