ഗെയിമിങ്ങിൽ പുലിയാവാൻ Infinix GT 50 Pro! RGB ലൈറ്റും 6500mAh ബാറ്ററിയും അമോലെഡ് ഡിസ്പ്ലേയും തകർപ്പൻ ഫീച്ചറുകളും

ജെൻസികളുടെ എത്രയും പ്രിയപ്പെട്ട ഫോണാകാൻ ഇൻഫിനിക്സ് പടക്കളത്തിലേക്ക്! തകർപ്പൻ RGB LED ലൈറ്റുകളുള്ള റിയർ പാനലും കരുത്തൻ ബാറ്ററിയും 144Hz AMOLED ഡിസ്‌പ്ലേയുമായി പുതിയ പ്രീമിയം സ്മാർട്ട് ഫോൺ കമ്പനി അവതരിപ്പിക്കുന്നു. ഒക്ടോബർ 27 ന് ഇന്ത്യയിൽ ഗെയിമിങ് പ്രേമികൾക്കായി Infinix GT 50 Pro പുറത്തിറക്കുന്നു. വളരെ വ്യത്യസ്തമായ ഡിസൈനും പെർഫോമൻസുമാണ് ഹോങ് കോങ് ആസ്ഥാനമായുള്ള ഫോൺ കമ്പനി ജിടി സീരീസിൽ സജ്ജമാക്കുന്നത്. പ്രീമിയം ഫോണാണെങ്കിലും, വിവോ, വൺപ്ലസ്, ഐഖൂ ഫോണുകൾക്ക് ചെലവാക്കുന്ന പണത്തേക്കാൾ അൽപം കുറഞ്ഞ വിലയാകും ഇൻഫിനിക്സ് ജിടി 50 പ്രോയ്ക്ക് ഈടാക്കുക. സ്മാർട്ട്‌ഫോണിൽ പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും വിശദമായി താഴെ നൽകുന്നു.

Infinix GT 50 Pro: Expected Price

50,000 രൂപയിൽ താഴെയുള്ള വിലയിലാകും ഈ ഗെയിമിങ് ഇൻഫിനിക്സ് ഫോൺ അവതരിപ്പിക്കുക. ടെക്ഭാരത് എന്ന എക്സ് അക്കൌണ്ടിൽ പങ്കുവച്ച വിവരം അനുസരിച്ച് ഇൻഫിനിക്സ് ജിടി 50 പ്രോയ്ക്ക് 50,000 മുതൽ 60,000 രൂപ വരെ വില റേഞ്ച് വന്നേക്കും. ഫ്ലിപ്പ്കാർട്ടിലാകും സ്മാർട്ട് ഫോൺ വിൽപ്പന നടത്തുന്നതെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്ലാക്ക് അബിസ്, റെഡ് ബ്ലേസ് നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.

ഇൻഫിനിക്സ് ജിടി 50 പ്രോ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

GT 50 പ്രോയിൽ 6,500mAh ബാറ്ററിയാണ് നൽകുന്നത്. ഇത് 45W വയർഡ്, 30W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറയിലേക്ക് വന്നാൽ 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും ചേർന്ന ഡ്യുവൽ റിയർ ക്യാമറയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫിനിക്സിന്റെ മുൻവശത്തായി 13MP സെൽഫി ക്യാമറയുണ്ടാകും. ഇൻഫിനിക്സ് സ്വന്തമായി വികസിപ്പിച്ചെടുത്ത N1 നെറ്റ്‌വർക്കിംഗ് ചിപ്‌സെറ്റ് ഈ പ്രീമിയം ഹാൻഡ്സെറ്റിൽ ഉൾപ്പെടുത്തിയേക്കും. ഇതിന്റെ പിൻഭാഗത്ത് RGB LED ലൈറ്റുകളും നൽകുമെന്നതാണ് ഡിസൈനിന്റെ പ്രത്യേകത.

ഇൻഫിനിക്സ് ജിടി 50 പ്രോയിൽ 6.78 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് കൊടുക്കുന്നത്. ഗെയിമിങ് വളരെ സുഗമമായി പ്രവർത്തിക്കുന്നതിന് 144Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള AMOLED സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ടാകും.

അതിവേഗ പെർഫോമൻസ് നൽകുന്നതിനായി 4nm മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്ടിമേറ്റ് ചിപ്‌സെറ്റ് കൊടുക്കുന്നുണ്ട്. ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള XOS 16-ൽ ഫോൺ പ്രവർത്തിക്കും.

Also Read: ദീപാവലി പൊടിപൂരമാക്കാൻ വീട്ടിൽ തിയേറ്ററൊരുക്കാം; Zebronics സൗണ്ട്ബാറുകൾക്ക് ആമസോണിൽ വമ്പൻ ഡിസ്കൗണ്ടുകൾ!

ഈ ഫോണിൽ ഹൈഡ്രോഫ്ലോ കൂളിംഗ് സിസ്റ്റം കൊടുക്കുന്നുണ്ട്. ഇൻഫിനിക്സ് ഇതിൽ ഒരു ഗെയിമിംഗ് ആക്‌സസറി സെറ്റും കരുതുന്നുണ്ട്. ഇൻഫിനിക്സ് ജിടി 50 പ്രോയിൽ ജിടി എൻഎക്സ് കൺട്രോളർ, ജിടി എൻഎക്സ് സ്റ്റേഷൻ, ജിടി മാഗ്ചാർജ് കൂളർ 2.0 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ആക്‌സസറികൾ ടച്ച്‌സ്‌ക്രീൻ കൺട്രോളിന് പുറമെ ഗെയിമിംഗ് അനുഭവത്തിന് മികച്ചതാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :