ആമസോണിൽ സ്റ്റോക്ക് തീർന്നു, എന്നാലും തകർപ്പൻ iPhone 17 ഓഫർ മറ്റൊരിടത്ത്!

പുതിയൊരു ഐഫോൺ സ്വന്തമാക്കാൻ ഏറെ നാളായി കാത്തിരിക്കുന്നവർക്ക് ഇതാ ഒരു ഫെസ്റ്റിവൽ ഓഫർ. ഈ ദീപാവലി ആഘോഷമാക്കാൻ Flipkart മികച്ച ഇളവ് പ്രഖ്യാപിച്ചു. iPhone 17 (256GB) മോഡലിന് ഫ്ലിപ്കാർട്ടിൽ നേരിട്ടുള്ള കിഴിവും ആകർഷകമായ ബാങ്ക് ഓഫറും മികച്ച ഇഎംഐ ഓഫറുകളും ലഭ്യമാണ്. ആമസോണിൽ ഫോണിന്റെ സ്റ്റോക്ക് പൂർണ്ണമായും തീർന്നിരിക്കുന്നു. വിജയ് സെയിൽസ് പോലുള്ള മറ്റ് സൈറ്റുകളിലാകട്ടെ ഫ്ലിപ്കാർട്ടിനേക്കാൾ 10000 രൂപ അധികം നൽകേണ്ടി വരും. ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിൽ എത്ര രൂപയ്ക്കാണ് ഐഫോൺ 17 വാങ്ങാനാകുന്നതെന്നും ഫോണിന്റെ സവിശേഷതകളും പരിശോധിക്കാം.

iPhone 17: Flipkart offer

99900 രൂപയാണ് ഐഫോൺ 17 ബേസിക് മോഡലിന്റെ 256 ജിബി കോൺഫിഗറേഷന്റെ വില. വിജയ് സെയിൽസ് നൽകുന്ന 92,900 രൂപയേക്കാൾ കൂടുതൽ ഇളവ് ഫോണിന് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. അതായത് 86999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 256 ജിബിയുടെ ഈ ഐഫോണിന് വിവിധ ബാങ്ക് കാർഡുകളിലൂടെ കൂടുതൽ ഇളവ് ലഭിക്കും. ആക്സിസ്, എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡ് ഉപയോഗിക്കുമ്പോൾ 2000 രൂപ കിഴിവും ഐസിഐസിഐ ബാങ്ക് കാർഡിന് 1500 രൂപ ഇളവും നേടാം.

61050 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഇതിന് പുറമെ ഐഫോൺ 17 256ജിബി മോഡൽ 14442 രൂപയ്ക്ക് 6 മാസത്തേക്കുള്ള ഇഎംഐ ഓഫറിലൂടെയും സ്വന്തമാക്കാം. ഐഫോൺ 17 ന് ലഭിക്കുന്ന പരിമിതകാല ഓഫറാണിത്. അതിനാൽ തന്നെ സ്റ്റോക്കിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വരും. നിങ്ങളുടെ പിൻകോഡിൽ ഇപ്പോൾ ഡെലിവറിയുണ്ടോ എന്ന് പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യാം.

Also Read: നവംബർ 1-ലെ ബുക്കിങ്ങിന് മുന്നേ സൊമാറ്റോ സിഇഒയുടെ Temple price വില പുറത്ത്!

ഐഫോൺ 17 പ്രത്യേകതകൾ

2025 സെപ്തംബറിലാണ് ഐഫോൺ 17 സീരീസ് ടിം കുക്ക് അവതരിപ്പിച്ചത്. ഇത്തവണത്തെ ഐഫോൺ 18 സീരീസിൽ സ്റ്റാൻഡേർഡ് മോഡൽ ഇല്ലാത്തതിനാൽ തന്നെ നിലവിലെ ഏറ്റവും പുതിയ ബേസിക് ഐഫോൺ മോഡൽ ഇതാണെന്ന് പറയാം. A19 ചിപ്‌സെറ്റിൽ അഞ്ച് വ്യത്യസ്ത കളർ മോഡലുകളിലാണ് ഫോൺ പുറത്തിറക്കിയത്. ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ അറിയാം.

ഈ ഐഫോണിൽ 6.3 ഇഞ്ച് വലിപ്പമുള്ള ProMotion ഡിസ്പ്ലേയുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും. സെറാമിക് ഷീൽഡ് 2 ഡിസ്‌പ്ലേയാണിത്.

48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2x ഒപ്റ്റിക്കൽ ടെലിഫോട്ടോയും ചേർന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. 24 മെഗാപിക്സൽ സ്ക്വയർ സെൻസറാണ് ഫോണിന് മുൻവശത്തുള്ളത്. 7-ലെയർ ആന്റി-റിഫ്ലെക്റ്റീവ് കോട്ടിങ്ങിൽ നിർമിച്ചിട്ടുള്ള ഫോണിന് പെർഫോമൻസ് നൽകുന്നത് A19 ചിപ്‌സെറ്റ് ആണ്. ഇതിൽ ആപ്പിളിന്റെ ഇന്റലിജൻസ് സപ്പോർട്ടും iOS 26 ഓപ്പറ്റേറ്റിങ് സിസ്റ്റവും പ്രവർത്തിക്കുന്നു.

സ്മാർട്ട് ഫോൺ ലോഞ്ച് സമയത്ത് 82900 രൂപയ്ക്കാണ് വിറ്റിരുന്നതെങ്കിലും ഇക്കഴിഞ്ഞ മാസം ഫോണിന്റെ വില വർധിപ്പിച്ചിരുന്നു. സാധാരണ ഐഫോൺ 18 മോഡൽ എത്തുമ്പോൾ പഴയ ഫോണുകൾക്ക് വില കുറയ്ക്കുന്ന പതിവ് ഇത്തവണ ആപ്പിൾ വിപരീതമാക്കി. 256 ജിബി സ്റ്റോറേജിന് പുറമെ 512 ജിബി വേരിയന്റും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. ലാവെൻഡർ, മിസ്റ്റ് ബ്ലൂ, കറുപ്പ്, വെള്ള, സേജ് എന്നീ അഞ്ച് കളറുകളിൽ ഐഫോൺ 17 ലഭ്യമാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :