Created Using AI (jio recharge plan, ജിയോ 1.5 ജിബി പ്ലാൻ)
ഏറ്റവും മികച്ച ബജറ്റ് റീച്ചാർജ് പ്ലാൻ നോക്കുന്നവർക്ക് Jio കമ്പനി തരുന്ന പ്ലാൻ പരിചയപ്പെടാം. കുറഞ്ഞ ചിലവിൽ പ്രതിമാസ പ്ലാനുകൾ തിരയുന്ന സാധാരണക്കാരായ വരിക്കാർക്ക് വേണ്ടിയുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ഡാറ്റ ഓഫറുകളും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്നു. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് പ്ലാനിന്റെ നേട്ടം. ജിയോ തരുന്ന ഈ ബജറ്റ് ഫ്രണ്ട്ലി ഓഫറുകളെ കുറിച്ച് വിശദമായി അറിയാം.
28 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ ഈ റീചാർജ് പ്ലാനിൽ ലഭിക്കുന്നത്. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും, ആവശ്യത്തിനുള്ള സ്പീഡ് ഡാറ്റയും, എസ്എംഎസ് ഓഫറുകളും ലഭിക്കുന്ന പ്രീ പെയ്ഡ് പാക്കേജാണിത്. ഇതിന് 329 രൂപയാണ് വില.
ദിവസേന 1.5GB അതിവേഗ 4G/5G ഡാറ്റ ലഭ്യമാണ്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗും ആസ്വദിക്കാം. റോമിങ് സേവനങ്ങൾ ഉൾപ്പെടെ ഇൻകമിങ്, ഔട്ട്ഗോയിങ് കോളിങ് ഓഫറുകളാണ് ജിയോ തരുന്നത്.
ദിവസേന 100 സൗജന്യ എസ്എംഎസ്സുകളും ജിയോയുടെ 329 രൂപ പ്ലാനിലൂടെ ആസ്വദിക്കാം. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് 329 രൂപയുടെ റീചാർജ് ഉപയോഗപ്പെടും.
ജിയോ റീചാർജ് പ്ലാനിൽ JioHotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. 329 രൂപയുടെ പാക്കേജിൽ 35,100 രൂപ വിലയുള്ള ഗൂഗിൾ ജെമിനിയുടെ 18 മാസത്തെ പ്രോ പ്ലാൻ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. ഇതിൽ 5000 GB ക്ലൗഡ് സ്റ്റോറേജും തരുന്നു.
നിലവിലുള്ള എല്ലാ ജിയോ പ്രീപെയ്ഡ് വരിക്കാർക്കും 329 രൂപ പ്ലാൻ തെരഞ്ഞെടുക്കാം. ഇതിനായി മൈജിയോ ആപ്പ് വഴിയോ മറ്റ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ആക്ടിവേറ്റ് ചെയ്യാം.