MOTOROLA Edge 50 Neo
Motorola Edge 50 Neo ഫ്ലിപ്കാർട്ടിൽ അതിഗംഭീര കിഴിവിൽ വാങ്ങാം. സോണി ക്യാമറയും 5000mAh ബാറ്ററിയുമുള്ള മോട്ടറോള ഫോണാണിത്. 20,000 രൂപയിൽ താഴെ വിലയിൽ മോട്ടറോള ഫോൺ വാങ്ങിക്കാം. ഇതിനായി മികച്ച ബാങ്ക് ഓഫറും ഇഎംഐ ഓഫറുകളും മോട്ടറോള ഫോണിന് നൽകുന്നുണ്ട്. ആമസോണിൽ ഫോണിന് സ്റ്റോക്കില്ലെങ്കിലും ഫ്ലിപ്കാർട്ടിൽ മോട്ടോ എഡ്ജ് 50 നിയോയ്ക്കുള്ള ഓഫറിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും അറിയാം.
29,999 രൂപയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ ഫോൺ 20999 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് പുറമെ 1050 രൂപയുടെ ആക്സിസ് ബാങ്ക് കാർഡ് ഓഫറും എസ്ബിഐ ബാങ്ക് ഓഫറും ഫ്ലിപ്കാർട്ട് തരുന്നുണ്ട്.
ഈ ഓഫർ കൂടി ചേർത്താൽ മോട്ടോ എഡ്ജ് 50 നിയോ 19000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. 3 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും മോട്ടോ ഫോണിന് ലഭ്യമാണ്. 7187 രൂപയുടെ ഇഎംഐ ഓഫറാണ് മോട്ടറോള എഡ്ജ് 50 നിയോയ്ക്ക് അനുവദിച്ചിട്ടുണ്ട്.
LTPO OLED ഡിസ്പ്ലേയും മികച്ച പവറുമുള്ള ഫോണാണിത്. മികച്ച ഡ്യൂറബിറ്റിയുള്ള ഫോൺ നിർമിച്ചിരിക്കുന്നത് കോംപാക്റ്റ് ഡിസൈനിലാണ്. ഈ മോട്ടറോള സ്മാർട്ട് ഫോണിന്റെ പ്രത്യേകതകൾ അറിയാം.
Also Read: ആദായ വിൽപ്പന! Snapdragon കരുത്തും 50MP ക്യാമറകളുമുള്ള Xiaomi 17 Ultra ഫ്ലിപ്കാർട്ടിൽ ഡിസ്‌കൗണ്ടിൽ
6.5 ഇഞ്ച് HD 1.5K ഡിസ്‌പ്ലേയിൽ പുറത്തിറക്കിയ ഫോണിന് 120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടും HDR10 ക്വാളിറ്റിയുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റിൽ സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നു. 4,310mAh കരുത്തുള്ള ബാറ്ററിയാണ് മോട്ടറോള ഫോണിലുള്ളത്. രണ്ട് ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഫോണിൽ 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. പാൻടോൺ കളർ സർട്ടിഫിക്കേഷനോടെയുള്ള പ്രീമിയം ഡിസൈനാണ് എഡ്ജ് 50 നിയോയ്ക്കുള്ളത്.
ആൻഡ്രോയിഡ് 19 വരെയുള്ള സോഫ്റ്റ് വെയർ സപ്പോർട്ട് കമ്പനി ഓഫർ ചെയ്യുന്നു. ഈ മോട്ടറോള ഹാൻഡ്സെറ്റിൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ MIL-STD-810H സർട്ടിഫിക്കേഷനും IP68 റേറ്റിങ്ങും വരുന്നു.
മികച്ച സൂം കപ്പാസിറ്റിയോടെ വരുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 50MP + 13MP + 10MP ചേർന്ന ക്യാമറ സിസ്റ്റത്തിന് പുറമെ ഫോണിന് മുൻവശത്തായി 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.
മിഡ്-റേഞ്ച് ബജറ്റിൽ ഒരു മികച്ച പ്രീമിയം ഫോൺ തിരയുന്നവർക്ക് സ്മാർട്ട് ഫോൺ ഉചിതമാകും.