512GB പ്രീമിയം OnePlus 5G 60000 രൂപയ്ക്ക്! ആമസോണിൽ തകർപ്പൻ ദീപാവലി ഓഫർ

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ മികച്ച ദീപാവലി ഓഫറുകളും എത്തിക്കഴിഞ്ഞു. പ്രീമിയം ഫീച്ചറുകളോടെ വിപണിയിലെത്തിയ OnePlus 15R 512GB വേരിയന്റിനാണ് ഓഫർ. 60,000 രൂപയ്ക്ക് വൺപ്ലസ് 15ആർ ആമസോണിൽ വാങ്ങാം. കൂടുതൽ സ്റ്റോറേജ് സപ്പോർട്ടും മികച്ച പെർഫോമൻസും നൽകാൻ ഫോണിൽ Snapdragon 8 Gen 5 പ്രൊസസറും 7400mAh ബാറ്ററിയുമുണ്ട്. പരിമിത കാലത്തേക്കുള്ള ഈ പ്രത്യേക ദീപാവലി ഡീലിനെ കുറിച്ചും വൺപ്ലസ് 15 ആറിന്റെ പ്രത്യേകതകളും വിശദമായി അറിയാം.

OnePlus 15R 512GB: Amazon Offer

68,999 രൂപയ്ക്കാണ് 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 5000 രൂപയുടെ നേരിട്ടുള്ള കിഴിവ് ആമസോൺ തരുന്നു. ഇതുകൂടി ചേർത്താൽ 63999 രൂപയ്ക്ക് വൺപ്ലസ് 15ആർ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വാങ്ങിക്കാം. 2000 രൂപയുടെ കൂപ്പൺ കിഴിവും വൺപ്ലസ്സിന് ലഭ്യമാണ്. ഇങ്ങനെ 61999 രൂപയ്ക്ക് ഫോൺ വാങ്ങിക്കാം.

Also Read: പോക്കറ്റ് ചോരാതെ റീചാർജ്! 600 രൂപയിൽ താഴെ 84 ദിവസത്തേക്ക് 2 കിടിലൻ Airtel പ്ലാനുകൾ

HDFC ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 1250 രൂപ അധിക കിഴിവും നേടാം. ഇങ്ങനെ വൺപ്ലസ് പ്രീമിയം ഫോൺ 60000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.

OnePlus 15R price discount with bank offer on amazon check deals here

37400 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ആമസോൺ തരുന്നു. ഇതിന് പുറമെ 6,425 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 2,250 രൂപയുടെ ഇഎംഐ ഓഫറും വൺപ്ലസ് 15ആറിന് ലഭ്യമാണ്.

വൺപ്ലസ് 15ആർ പ്രത്യേകതകൾ എന്തൊക്കെയാണ്?

6.83 ഇഞ്ച് വലിപ്പമുള്ള വൺപ്ലസ് ഫോണിന് 1.5K AMOLED സ്‌ക്രീനാണുള്ളത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനൊപ്പം ഫോണിന് 165Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടും 1,800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് മോഡും ഫോണിനുണ്ട്.

Adreno 840 GPU ഉള്ള സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രൊസസറും ഈ ഫോണിലുണ്ട്. 12GB LPDDR5X അൾട്രാ റാമും 512GB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.

OxygenOS 16 ൽ പ്രവർത്തിക്കുന്ന സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. വൺപ്ലസ് 15 ആറിന് 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കുമെന്ന് കമ്പനി ഓഫർ ചെയ്യുന്നു.

OIS സപ്പോർട്ടുള്ള ഫോണിൽ 50MP സോണി IMX906 പ്രൈമറി സെൻസറും 8MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത് 32MP ഫ്രണ്ട് ക്യാമറയിൽ 4K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ഫോണിന് പിൻ ക്യാമറയിൽ 4K വീഡിയോ 120fps റെക്കോഡിങ് സപ്പോർട്ടും ലഭിക്കുന്നു.

80W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന വൺപ്ലസ്സിന് 7,400mAh ബാറ്ററിയാണുള്ളത്. IP68, IP69, IP69K റേറ്റിങ്ങുള്ളതിനാൽ ഫോൺ പൊടിയും വെള്ളവും വൺപ്ലസ് 15ആർ പ്രതിരോധിക്കുന്നു.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :