bharti airtel, airtel plans,
ഓരോ ഒടിടി സബ്സ്ക്രിപ്ഷനും പ്രത്യേകം പ്രത്യേകം റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ Bharti Airtel ന്റെ വക ഇതാ കിടിലൻ പ്ലാൻ. യൂട്യൂബിൽ പരസ്യമില്ലാതെ സിനിമകളും വീഡിയോകളും കാണാനും, ഇന്ത്യയിലെ മുഖ്യമായ എല്ലാ ഒടിടികളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ബജറ്റ് ഫ്രണ്ട്ലി പ്രീ പെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. വെറും 200 രൂപ മാത്രമാണ് ഈ എയർടെൽ പ്ലാനിന് ചെലവാകുന്നത്. സാധാരണയായി യൂട്യൂബ് പ്രീമിയം മാത്രമായി എടുക്കാൻ വലിയൊരു തുക ചിലവാക്കേണ്ടി വരുമ്പോഴാണ് എയർടെലിന്റെ പുതിയ ടോപ് അപ്പ് പ്ലാൻ ശ്രദ്ധേയമാകുന്നത്. എയർടെലിന്റെ ഈ പുതിയ ബഡ്ജറ്റ് ഫ്രണ്ട്ലി പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
യൂട്യൂബ് പ്രീമിയത്തിന് പുറമെ ആമസോൺ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ പോലുള്ള ആനുകൂല്യങ്ങളും എയർടെൽ തരുന്നു. വമ്പൻ ഒടിടികൾക്ക് പുറമെ 30ജിബി ഡാറ്റ കൂടി 200 രൂപ പ്ലാനിൽ നേടാം. 28 ദിവസത്തെ വാലിഡിറ്റിയിലാണ് 200 രൂപയുടെ പുതിയ പാക്കേജ് അവതരിപ്പിച്ചത്.
എങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇത് എയർടെലിന്റെ സ്വതന്ത്ര റീചാർജ് പ്ലാനല്ല. ഇതൊരു ആഡ്-ഓൺ പ്ലാനാണ്. കോളുകളും എസ്എംഎസ് സൗകര്യങ്ങളുമുള്ള മറ്റൊരു ആക്ടീവ് ബേസ് പ്ലാൻ ഉള്ളവർക്ക് മാത്രമാണ് ഈ റീചാർജിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക. 200 രൂപ ടോപ് അപ്പ് പ്ലാനിന്റെ ഓഫറുകൾ വിശദമായി അറിയാം.
200 രൂപയുടെ പായ്ക്കിൽ 30 ജിബി ഹൈ-സ്പീഡ് ഡാറ്റയുണ്ട്. ഇതിന് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. യൂട്യൂബ് വീഡിയോകൾ പരസ്യങ്ങളില്ലാതെ കാണാനും, ഓഫ്ലൈൻ ഡൗൺലോഡുകളും യൂട്യൂബ് പ്രീമിയം ആക്സസ് ഉപകരിക്കും. 200 രൂപ പ്ലാനിലെ പ്രധാന ആകർഷണം യൂട്യൂബ് പ്രീമിയം ആക്സസ് തന്നെയാണ്. ഇതിന് പുറമെ യൂട്യൂബ് മ്യൂസിക് പ്രീമിയത്തിലേക്കും ആക്സസ് ലഭിക്കും. സാധാരണ യൂട്യൂബ് പ്രീമിയത്തിന്റെ വില പ്രതിമാസം 149 രൂപയാണ്.
Also Read: 8000 രൂപ ബാങ്ക് ഓഫറോടെ iQOO 15 ആമസോണിൽ; Snapdragon പെർഫോമൻസും 50MP ട്രിപ്പിൾ ക്യാമറയും
200 രൂപയുടെ ടോപ്പ് അപ്പിലെ മറ്റൊരു സവിശേഷത പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, സീ5 പ്രീമിയം, സോണിലൈവ് ആക്സസാണ്. ഇങ്ങനെ 18-ലധികം സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് എയർടെൽ നൽകുന്നത്. ഓരോ സബ്സ്ക്രിപ്ഷനും വെവ്വേറെ പണം നൽകുന്നതിന് പകരം യൂട്യൂബിനും ഒടിടികൾക്കും വെറും 200 രൂപ മാത്രം ചെലവാക്കിയാൽ മതി. ഇതിനൊപ്പം ഡാറ്റ കൂടി കോംപ്ലിമെന്ററിയായി ലഭിക്കുന്നുവെന്നതും മറ്റൊരു ഹൈലൈറ്റാണ്.
ഇതിൽ കോളിങ്ങോ, എസ്എംഎസ് ഓഫറുകളോ 5ജി ഡാറ്റയോ ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കുക.
200 രൂപയുടെ റീചാർജ് ചെയ്ത ശേഷം എയർടെൽ താങ്ക്സ് ആപ്പ് വഴിയോ എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ വെബ്സൈറ്റ് വഴിയോ യൂട്യൂബ് പ്രീമിയം സ്വയം ക്ലെയിം ചെയ്യാവുന്നതാണ്. ഇതിനായി റിവാർഡ്സ് & ഒടിടി വിഭാഗത്തിൽ നിന്നും യൂട്യൂബ് പ്രീമിയം കണ്ടെത്തി, ക്ലെയിം എന്ന ഓപ്ഷൻ കൊടുക്കുക. ശേഷം 28 ദിവസം വരെ യൂട്യൂബ് ആസ്വദിക്കാം. മറ്റ് ഒടിടി ഓഫറുകളും ഇതേ വിധത്തിൽ ക്ലെയിം ചെയ്യാവുന്നതാണ്. 28 ദിവസത്തിന് ശേഷം വേണമെങ്കിൽ വീണ്ടും ഇതേ പ്ലാനിൽ റീചാർജ് ചെയ്യാം.