Samsung Galaxy A08
വമ്പൻ ബാറ്ററിയും മികച്ച ക്യാമറ ഫീച്ചറുകളുമായി സാംസങ്ങിന്റെ പുതിയ പോരാളി വിപണിയിൽ എത്തി. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യം വച്ച് 6000mAh വമ്പൻ ബാറ്ററിയിൽ Samsung Galaxy A08 ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ പ്രീമിയം അനുഭവം നൽകുന്ന ഫോണാണിത്. 50MP മെയിൻ ക്യാമറ സെറ്റപ്പിലാണ് ഫോൺ അവതരിപ്പിച്ചത്. സാംസങ്ങിന്റെ വിശ്വസ്തതയും മികച്ച ഡിസൈനും ഒത്തുചേരുന്ന സ്മാർട്ട് ഫോണിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും അറിയാം.
ഗാലക്സി A08 ഡാർക്ക് ബ്ലൂ, സിൽവർ, ഗ്രീൻ തുടങ്ങിയ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 4GB റാമും 64GB സ്റ്റോറേജുമുള്ള മോഡലിന് 18,499 രൂപയാണ് വില.
Also Read: Oppo Find X10: 8000mAh ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറയുമായി അൾട്ടിമേറ്റ് ഫോൺ
6.7 ഇഞ്ച് വലിപ്പതിലാണ് സാംസങ് ഗാലക്സി എ08 പുറത്തിറങ്ങി. 720 x 1600 പിക്സൽ റെസല്യൂഷനുള്ള ഫോണാണിത്. HD+ ഇൻഫിനിറ്റി-U LCD സ്ക്രീനുള്ള ഫോണിന് 90Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇത് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനിലാണ് അവതരിപ്പിച്ചത്.
സ്മാർട്ട് ഫോണിന് പെർഫോമൻസ് നൽകാനായി Arm Mali-G57 MC2-നോടുകൂടിയ ഒക്ടാ കോർ മീഡിയടെക് ഹീലിയോ G99+ 6nm പ്രോസസറുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP റിയർ ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസറും ചേർന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. ഇതിന് LED ഫ്ലാഷ് സപ്പോർട്ടും ലഭിക്കുന്നു. f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും സാംസങ് ഗാലക്സി എ08 നുണ്ട്. ഫോണിന്റെ വശത്ത് ഫിംഗർപ്രിന്റ് സ്കാനറും 3.5mm ഓഡിയോ ജാക്കും കൊടുത്തിരിക്കുന്നു.
പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP64 റേറ്റിങ്ങും ഫോണിന് ലഭിക്കുന്നു. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണിൽ കരുത്തുറ്റ 6000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡ്യുവൽ 4G VoLTE, വൈ-ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ടും സാംസങ് 5ജി പിന്തുണയ്ക്കുന്നു. One UI 8 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. ആറ് പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകളും, ഒപ്പം ആറ് വർഷത്തേക്കുള്ള സെക്യൂരിറ്റി പാച്ചുകളും സാംസങ് ഓഫർ ചെയ്യുന്നു.
സാംസങ് ഗാലക്സി എ08 ഫോണിന് സർക്കിൾ ടു സെർച്ച് 3.0 സപ്പോർട്ടും ലഭിക്കും. സ്ക്രീനിലെ ചിത്രങ്ങൾ, വീഡിയോ ഫ്രെയിമുകൾ, അല്ലെങ്കിൽ ടെക്സ്റ്റുകളെല്ലാം വട്ടമിട്ടും ഹൈലൈറ്റ് ചെയ്തും സെർച്ച് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. ജെമിനി, പെർപ്ലെക്സിറ്റി തുടങ്ങിയ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സപ്പോർട്ടും ഫോണിനുണ്ട്. വയർലെസ് ആയി ഫയലുകൾ കൈമാറുന്നതിന് ക്വിക്ക് ഷെയർ, ടാസ്കുകളും ഫോൺ സെറ്റിങ്സുകളും ഓട്ടോമേറ്റ് ചെയ്യാൻ മോഡ്സ് ആൻഡ് റൂട്ടീൻസ് ഫീച്ചറുകളും ഫോണിനുണ്ട്.