വിവോ ടി5 സീരീസിനും നതിങ് ഫോണിനും എതിരാളി; iQOO Z11xa ഇന്ന് മുതൽ വിൽപ്പനയ്ക്ക്

വിവോ ടി5 സീരീസിനും നതിങ് ഫോണിനും എതിരാളി; iQOO Z11xa ഇന്ന് മുതൽ വിൽപ്പനയ്ക്ക്

ഐഖൂവിന്റെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ ഫോണായ iQOO Z11xa 5G ഇന്ന് വിൽപ്പന ആരംഭിക്കുന്നു. ഐഖൂവിന്റെ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് ഉച്ചയ്ക്ക് 12 മണി മുതലാണ് പർച്ചേസിന് ലഭ്യമാകുന്നത്. 7,200mAh ന്റെ ഭീമൻ ബാറ്ററിയും, കരുത്തുറ്റ മീഡിയടെക് ഡൈമൻസിറ്റി 7400-ടർബോ പ്രൊസസറുമുള്ള ഫോണാണിത്. വിവോ ടി5എക്സ്, നതിങ് ഫോൺ 3എ എന്നിവയുടെ എതിരാളിയായി പരിഗണിക്കാവുന്ന മൊബൈൽ ഫോണാണിത്. 50MP സോണി മെയിൻ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. IP68/IP69 റേറ്റിംഗും ഇതിനുണ്ട്. ഈ പുത്തൻ ഐഖൂ ഫോണിന്റെ ഇന്ത്യയിലെ വിൽപ്പനയും ഓഫറുകളും സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

iQOO Z11xa Price India

ഐക്യൂ Z11xa 5ജിയ്ക്ക് ഒരൊറ്റ സ്റ്റോറേജ് വേരിയന്റാണുള്ളത്. ഇതിന് 8GB RAM + 128GB സ്റ്റോറേജാണുള്ളത്. ഇതിന് ഇന്ത്യയിലെ വില 28,999 രൂപയാണ്. ആദ്യ വിൽപ്പനയിലെ ഓഫറിന് ശേഷം വെറും 27,499 രൂപയ്ക്ക് ഫോൺ ലഭിക്കും. ഇതിന് ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ എന്നീ നിറങ്ങളിൽ വാങ്ങാനാകും.

സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിലും ഐഖൂ വെബ്‌സൈറ്റിലും വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ ലഭ്യമാകും.

Also Read: ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചവർക്ക് ആപ്പിളിന്റെ 18-ന്റെ പണി! iPhone 17 വില കുത്തനെ കൂട്ടി, രക്ഷകരായി ആമസോണും ഫ്ലിപ്കാർട്ടും

ഐഖൂ Z11xa ഫീച്ചറുകൾ

  • ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഫോണാണിത്. ഇതിന് 6.76 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണുള്ളത്. ഇതിന് ഐ കംഫർട്ട് മോഡും ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഫോണിനുണ്ട്. ഇതിന് AMOLED ഡിസ്‌പ്ലേയ്ക്ക് പകരം LCD പാനൽ മാത്രമാണുള്ളത്.
  • പ്രൊസസർ: മീഡിയാടെക് ഡൈമൻസിറ്റി 7400-Turbo പ്രോസസറുള്ള ഫോണാണിത്. ഇതിന് 8GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജുമുണ്ട്. ഇതിന് മോൺസ്റ്റർ മോഡ്, ഡ്യുവൽ 10x സൂപ്പർ ടച്ച് കൺട്രോൾ, ഗെയിമിംഗ് ഹൈപ്പർസെൻസ് ഓഡിയോ ഫീച്ചറുകളുണ്ട്.
  • ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ രണ്ട് ക്യാമറകളുണ്ട്. ഇതിന് 50MP സോണി IMX852 മെയിൻ ക്യാമറയും 2MP ബോക്കെ സെൻസറുമുണ്ട്. ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയുണ്ട്. മുൻക്യാമറയും ബാക്ക് ക്യാമറയും 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ലഭിക്കും.
  • ബാറ്ററി: 44W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 7,200mAh ബാറ്ററിയുണ്ട്. 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 15.4 മണിക്കൂർ വരെ ഗെയിമിംഗും ഇതിനുണ്ട്. ബൈപാസ് ചാർജിംഗ്, ഓവർനൈറ്റ് ചാർജിംഗ് പ്രൊട്ടക്ഷനും ഐഖൂ Z1xa ഫോണിനുണ്ട്.
  • ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിംഗും മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും ഫോണിനുണ്ട്.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS 6 ഒഎസ്സാണ് ഇതിലുള്ളത്. ഫോൺ രണ്ട് OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും പിന്തുണയ്ക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile