വട്ടം വരച്ച് ഉത്തരം കണ്ടെത്താം, Circle to Search ഫീച്ചറിൻ്റെ രഹസ്യ വിദ്യകൾ അറിയാം

ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച ടെക്നോളജി എന്തെന്ന് ചോദിച്ചാൽ അത് Circle to search എന്ന ഫീച്ചറാണ്. മൊബൈൽ സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഗൂഗിളിന്റെ ഈ അത്യാധുനിക ഫീച്ചറിലൂടെ സാധിച്ചു. സ്ക്രീനിൽ കാണുന്ന എന്തും ഒരു വട്ടം വരച്ചുകൊണ്ട് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇന്ന് ഏറ്റവും സഹായകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറാണെന്നും പറയാം. വെറുതെ ഷോപ്പിങ്ങിന് വട്ടം വരച്ച് അതിന്റെ സൈറ്റുകൾ കണ്ടെത്തുന്നത് മാത്രമല്ല കടുപ്പമേറിയ കണക്കുകൾ നിമിഷനേരം കൊണ്ട് പരിഹരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. ഒട്ടുമിക്ക ആളുകൾക്കും അറിയാത്ത സർക്കിൾ ടു സെർച്ചിന്റെ ചില ഫീച്ചറുകൾ അറിയാം.

Circle to Search hidden features

  1. കോപ്പി-പേസ്റ്റ് ചെയ്യാതെ ട്രാൻസ്ലേഷൻ

വിദേശ ഭാഷകൾ തത്സമയം തർജ്ജമ ചെയ്യാനുള്ള ഫീച്ചർ സർക്കിൾ ടു സെർച്ചിലുണ്ട്. വെബ്‌സൈറ്റിലോ മറ്റൊ കാണുന്ന ടെക്സ്റ്റുകൾ, സർക്കിൾ ടു സെർച്ച് ഓൺ ചെയ്ത ശേഷം Translate ബട്ടൺ അമർത്തിയാൽ മതി. ഇതിനായി വീണ്ടും ഗൂഗിൾ തുറന്ന് ഗൂഗിൾ ട്രാൻസ്ലേറ്റ് തുറന്ന്, സെർച്ച് ചെയ്യേണ്ട ആവശ്യമില്ല.

  1. ഷോപ്പിങ്

സ്ക്രീനിൽ കാണുന്ന ഒരു ഷൂവോ, വസ്ത്രമോ ഇപ്പോൾ സെർച്ച് ചെയ്ത് ഷോപ്പിങ് ചെയ്യാൻ എളുപ്പമാണ്. ഇതിന് ചുറ്റും വട്ടം വരച്ച ശേഷം, സെർച്ച് ബാറിൽ നിങ്ങൾക്കിഷ്ടമുള്ള ഷോപ്പിങ് സൈറ്റോ മറ്റേതെങ്കിലും ടെക്സ്റ്റോ ടൈപ്പ് ചെയ്ത് ചേർക്കാം.

  1. പാട്ട് സെർച്ച് ചെയ്യാം

സെർച്ച് ബാറിന് സമീപം ഒരു വോയിസ് ബട്ടൺ കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ചുറ്റും കേൾക്കുന്ന പാട്ടുകൾ കണ്ടെത്താനും സർക്കിൾ ടു സെർച്ച് ഉപയോഗിക്കാം. ഹമ്മിങ്ങിലൂടെയും അനായാസം മ്യൂസിക് മനസിലാക്കാനാകും.

  1. സ്ക്രീൻഷോട്ട് ആവശ്യമില്ല!

ഒരു ഫോട്ടോയ്ക്ക് ചുറ്റും വട്ടം വരച്ച ശേഷം അതിൽ ദീർഘനേരം അമർത്തിപ്പിടിച്ചാൽ ടെക്സ്റ്റ് എല്ലാം കോപ്പി ചെയ്യാനാകും.ഇത് മറ്റ് ആപ്പുകളിലേക്ക് നേരിട്ട് ഷെയർ ചെയ്യാനും എളുപ്പമാണ്.

5. സിനിമയിലും ഈസി സെർച്ചിങ്

ആതുപോലെ ഏതെങ്കിലും ഗെയിമിലോ സിനിമയിലോ ഗെയിം വിട്ടുപോകാതെ കഥാപാത്രം, അതിലെ ഏതെങ്കിലും പ്രൊഡക്റ്റ് സെർച്ച് ചെയ്യാനും ഈ ഫീച്ചറിന് സാധിക്കും.

Also Read: POCO X8 Power: 10000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള ‘പവർഹൗസ്’ ഫോൺ വാങ്ങാം

എങ്ങനെയാണ് സർക്കിൾ ടു സെർച്ച് ഫീച്ചർ ആക്ടിവേറ്റ് ചെയ്യേണ്ടത്?

സാംസങ് ഫോണുകളിൽ: ഇതിനായി ആദ്യം ഫോണിലെ സെറ്റിങ്സിൽ ഡിസ്പ്ലേ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. താഴേക്ക് സ്ക്രോൾ ചെയ്ത് നാവിഗേഷൻ ബാർ ക്ലിക്ക് ചെയ്യുക. ഇവിടെ സർക്കിൾ ടു സെർച്ച് എന്ന ഓപ്ഷൻ ഓൺ ആക്കുക.

ഗൂഗിൾ പിക്സൽ, മറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ: സെറ്റിങ്സ് ഓപ്പൺ ചെയ്ത് സിസ്റ്റം എന്ന ഓപ്ഷൻ എടുക്കുക. ഇവിടെ നാവിഗേഷൻ മോഡിൽ Gestures എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. സർക്കിൾ ടു സെർച്ച് എന്ന ഓപ്ഷൻ ഓണാക്കുക.

ഗാലക്‌സി A55, A54, A35, A34 തുടങ്ങിയ മോഡലുകളും ഷവോമി, മോട്ടറോള, ഗാലക്‌സി S25 സീരീസ്, S24 സീരീസ്, S23 സീരീസ്, S21 സീരീസ് ഫോണുകളിലും റെഡ്മി, വിവോ സെറ്റുകളിലും സർക്കിൾ ടു സെർച്ച് ലഭ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :