Kerala Piravi Wishes: സഹ്യസാനു ശ്രുതി ചേർത്തുവച്ച മലയാളമണ്ണിന് സപ്തതി, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Kerala Piravi Wishes: കാലം എത്ര മാറിയാലും, ലോകത്തിന്റെ ഏതു കോണിലായാലും മലയാളിയുടെ മനസ്സിൽ മലയാളവും ഓണവും വിഷവും നമ്മുടെ നാടും എന്നുമുണ്ടാകും. ഭാഷയുടെ അടിസ്ഥാനത്തിൽ ഒരു ജനത ഒന്നിച്ചുചേർന്ന് കേരളം പിറവി കൊണ്ട് നവംബർ 1 ന് ഒരു വർഷം പൂർത്തിയാകുന്നു. മലയാളവും മലയാളനാടും രൂപികൃതമായതിന്റെ സപ്തതി എന്ന് പറയാം. കേരളീയരുടെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് കേരളപ്പിറവി ദിനം.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചതിന്റെ അഭിമാനത്തിനൊപ്പം, ഈ സുദിനത്തിൽ ഓരോ കേരളീയനും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകളും പങ്കുവയ്ക്കാൻ മറക്കണ്ട. ഇന്ന് എല്ലാ സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും ഷെയർ ചെയ്യാറുണ്ട്. ഈ കേരളപ്പിറവി ദിനത്തിൽ വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെയും ഇൻസ്റ്റാഗ്രാം കാപ്ഷനുകളിലൂടെയും മലയാളമണ്ണിന്റെ മഹിമ പങ്കുവയ്ക്കാം. ഇതിനുള്ള ആശംസാ സന്ദേശങ്ങളും, വാട്ട്സ്ആപ്പ് സ്റ്റാറ്റസും ഇൻസ്റ്റഗ്രാം സ്റ്റോറിയുമാക്കാനുള്ള ചിത്രങ്ങളും ക്യാപ്ഷനുകളുമിതാ.

കേരളപ്പിറവി: ചരിത്രം

1956 നവംബർ 1-നാണ് കേരള സംസ്ഥാനം രൂപീകൃതമായത്. മലയാളം സംസാരിക്കുന്ന ജനങ്ങൾക്കായി ഒരു ഐക്യസംസ്ഥാനം രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് കേരളം പിറവിയെടുത്തത്.

തിരുവിതാംകൂർ-കൊച്ചി സംസ്ഥാനവും മലബാർ ജില്ലയും ക്ഷിണ കാനറ ജില്ലയിലെ കാസർകോട് താലൂക്കും ചേർത്ത് കേരള സംസ്ഥാനം രൂപം കൊണ്ടു.

Kerala Piravi wishes in Malayalam

  • കേര നിരകളാടും ഒരു ഹരിത ചാരു തീരം
    പുഴയോരം കള മേളം കവിത പാടും തീരം…
    എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ!🌸😍
  • മലയാളത്തിന്റെ മണ്ണിൽ ജനിച്ച ഏവർക്കും ഐക്യകേരളത്തിന്റെ ജന്മദിനാശംസകൾ!🌸😍
  • കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ…
    ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചതിലെ അഭിമാനത്തിനൊപ്പം കേരളപ്പിറവി ആശംസകൾ!
  • ദൈവത്തിന്റെ സ്വന്തം നാട്, നമ്മുടെയും. എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ!
  • ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ കേരളീയർക്കും സപ്തതി ആശംസകൾ! 😍❤️
  • സഹ്യസാനു ശ്രുതി ചേർത്തുവച്ച മണിവീണയാണെന്റെ കേരളം… ഏവർക്കും കേരളപ്പിറവി ആശംസകൾ!
  • ഭാഷയിലൂടെ ഒന്നായ ഒരു ജനതയുടെ അഭിമാന സ്മരണ. ഏവർക്കും സ്നേഹം നിറഞ്ഞ കേരള പിറവി ആശംസകൾ! ✨
  • നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്… എല്ലാ മലയാളികൾക്കും ഹൃദ്യമായ കേരളപ്പിറവി ആശംസകൾ❤️
  • കേര നിരകളാടും ഒരു ഹരിത ചാരു തീരം
    പുഴയോരം കള മേളം കവിത പാടും തീരം..
    പ്രിയ കേരളത്തിന് ഒരായിരം പിറന്നാൾ ആശംസകൾ! ❤️😍
  • ഐക്യകേരളത്തിന് ഇന്ന് സപ്തതി. ലോകമെമ്പാടുമുള്ള കോടാനുകോടി മലയാളികൾക്ക് സ്നേഹാശംസകൾ!
  • നന്മയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും കേരളപ്പിറവി. എല്ലാവർക്കും ഹൃദ്യമായ ആശംസകൾ!
  • നന്മയും സ്നേഹവും നിറഞ്ഞ ഒത്തൊരുമയുടെ കേരളത്തിന്റെ മക്കൾക്ക് സപ്തതി ആശംസകൾ നേരുന്നു…
  • എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും നന്മ നിറഞ്ഞ കേരളപ്പിറവി ആശംസകൾ! ❤️😍
  • മലയാള തനിമയോടെ, സ്നേഹത്തോടെ നേരുന്നു… കേരളപ്പിറവി ആശംസകൾ!

Also Read: ആമസോൺ ദീപാവലി ധമാക്ക: 5000 രൂപ ബാങ്ക് ഓഫറോടെ iPhone 16 കുറഞ്ഞ വിലയിൽ!

Instagram, WhatsApp Status ക്യാപ്ഷനുകളാക്കാൻ…

  1. മണ്ണും മനസ്സും അമ്മമലയാളവും… കേരളപ്പിറവി ആശംസകൾ! 💚
  2. നന്മയുടെ നാട്, സ്നേഹത്തിന്റെ നാട്… 🌴ഏവർക്കും കേരളപ്പിറവി ആശംസകൾ…
  3. ഒരു നാട്, ഒത്തൊരുമയും.. കേരളപ്പിറവി ആശംസകൾ!
  4. കേരളപ്പിറവി ആശംസകൾ! ഒരുമയുടെ കരുത്തിൽ പിറന്ന കേരളത്തിന് സപ്തതി
  5. 70 വർഷങ്ങളുടെ ഒത്തൊരുമ… ഏവർക്കും കേരളപ്പിറവി ആശംസകൾ🌿
  6. ഭാഷ കൊണ്ടൊരുക്കൂട്ടിയ മലയാളക്കരയ്ക്ക് ഇന്ന് സപ്തതി. ഏവർക്കും കേരളപ്പിറവി ആശംസകൾ💚
  7. കായലും കടലും മണ്ണും മലയും ചേർത്ത സ്വർഗഭൂമി, കേരളത്തിന് സപ്തതി ആശംസകൾ!
  8. മാനവർക്കു സമത നൽകിയ മാവേലി തൻ ഭൂമി… ഏവർക്കും കേരളപ്പിറവി ആശംസകൾ!
  1. സഹ്യസാനു ശ്രുതി ചേർത്തുവച്ച മലയാള മണ്ണിന് സപ്തതി, 🥳കേരളപ്പിറവി ആശംസകൾ
  2. മധുര മഹിത ലളിത കലകൾ നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്, സപ്തതി ആശംസകൾ 🌴
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :