ഗെയിമിംഗ് സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ അടുത്തിടെ ഇൻഫിനിക്സ് ഇറക്കിയ ഫോണാണ് Infinix GT 50 Pro. വലിയ വിലയില്ലാതെ ഗെയിമിങ് ഫീൽ ഫോണിൽ ആസ്വദിക്കണമെന്നുള്ളവർക്കായാണ് ഹോങ് കോങ് കമ്പനി ഫോൺ അവതരിപ്പിച്ചത്. മികച്ച ഗെയിമിംഗ് പെർഫോമൻസും ആകർഷകമായ ലുക്കുമുള്ള സ്മാർട്ട് ഫോണാണിത്. ഇത്തവണ കിടിലൻ ഗെയിമിംഗ് ആക്സസറീസും ഫോണിനൊപ്പമുണ്ട് എന്നതാണ് ഹൈലൈറ്റ്. ഗെയിമർമാർക്കും ജെൻസികൾക്കും പ്രിയങ്കരനാകാൻ പോകുന്ന സ്മാർട്ട് ഫോണിന്റെ വിൽപ്പന വിവരങ്ങളും സവിശേഷതകളും അറിയാം.
Also Read: പോക്കറ്റ് ചോരാതെ റീചാർജ്! 600 രൂപയിൽ താഴെ 84 ദിവസത്തേക്ക് 2 കിടിലൻ Airtel പ്ലാനുകൾ
ന്യൂ ജിടി ഇക്കോസിസ്റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന ജിടി 50 പ്രോയുടെ പ്രത്യേകതകൾ നോക്കാം.
ഒരൊറ്റ സ്റ്റോറേജിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 12GB + 256GB വേരിയന്റിന് 69,999 രൂപയാണ് വില. ഫോണിന്റെ പ്രീ ഓർഡർ ലോഞ്ച് ദിവസം തന്നെ ആരംഭിച്ചിരുന്നു. വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലൂടെ നടക്കും.
SBI Card, ICICI ബാങ്ക്, HDFC ബാങ്ക്, Axis ബാങ്ക്, Yes ബാങ്ക് കാർഡുകൾക്ക് 5000 രൂപയുടെ കിഴിവ് ലോഞ്ച് വിൽപ്പനയുടെ ഭാഗമായി ലഭിക്കുന്നു.
18 മാസത്തേക്കുള്ള No Cost EMI ഓഫറും, സ്നാപ്മിന്റിന്റെ 9 മാസത്തേക്കുള്ള ഇഎംഐ ഓഫറും ലഭ്യമാണ്. GT NX Controller, GT NX Station (Dock), GT MagCharge Cooler 2.0 എന്നിവ ഉൾപ്പെടുന്ന സമ്പൂർണ്ണ ഗെയിമിംഗ് ബണ്ടിൽ 1 രൂപയ്ക്ക് ആദ്യ വിൽപ്പനയിൽ സ്വന്തമാക്കാം.