MacBook Pro Price in India
ചരിത്രത്തിലാദ്യമായി OLED ഡിസ്പ്ലേയും ടച്ച് സ്ക്രീൻ ഡിസ്പ്ലേയുമായി Apple തങ്ങളുടെ MacBook Pro പുറത്തിറക്കി. ലാപ്ടോപ്പുകളിൽ ടച്ച് സ്ക്രീൻ പരീക്ഷിക്കില്ലെന്ന കമ്പനിയുടെ നിലപാട് തിരുത്തിയാണ് ഏറ്റവും പുതിയ മാക്ക്ബുക്ക് അവതരിപ്പിച്ചത്. പ്രൊഫഷണലുകൾക്കും ക്രിയേറ്റർമാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഡിസ്പ്ലേ സാങ്കേതികവിദ്യയാണിത്. ആപ്പിളിന്റെ ഏറ്റവും പുതിയ കരുത്തുറ്റ പ്രൊസസറും 14 ഇഞ്ച്, 16 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്ക്രീൻ സൈസുകളുമുള്ള ലാപ്ടോപ്പുകളാണിവ.
ഒരു ഐഫോൺ ഡുവോ വാങ്ങുന്ന അതേ വിലയിൽ ഏറ്റവും പുതിയ, ടച്ച് സ്ക്രീൻ മാക്ക് ബുക്ക് വാങ്ങാമെന്നതും കൌതുകമാണ്. അടുത്തടുത്ത രണ്ട് ദിവസങ്ങളിലായി രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ഒക്ടോബർ 27 ന് അവതരിപ്പിച്ച മാക്ബുക്ക് പ്രോയിൽ M6 ചിപ്പും 14 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത് (ടച്ച് സ്ക്രീൻ ഇല്ല). തൊട്ടടുത്ത ദിവസം PROLED XDR ടച്ച് സ്ക്രീനുമായി രണ്ടാമത്തെ മാക്ക്ബുക്കും പുറത്തിറക്കി. ഇത് 14, 16 ഇഞ്ച് വലിപ്പങ്ങളിൽ ലഭ്യമാണ്. പുതിയ ടച്ച് സ്ക്രീൻ മാക്ക്ബുക്കിനൊപ്പം തൊട്ടുമുമ്പ് ലോഞ്ച് ചെയ്ത മാക്ബുക്ക് പ്രോ എം6 നെ കുറിച്ചും ഇവിടെ വിശദമായി അറിയാം.
PROLED XDR സാങ്കേതിക വിദ്യയിലുള്ള ടച്ച് സ്ക്രീൻ മാക്ക്ബുക്കിൽ ഐപാഡ് പ്രോ മോഡലുകളിൽ കണ്ട അതേ ടാൻഡം OLED സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രകാശ തീവ്രത വർധിപ്പിക്കുന്നതിനായി രണ്ട് OLED പാനലുകളെ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെക്കുന്ന രീതിയാണിത്. മാക്ബുക്ക് പ്രോയിലെ ഡിസ്പ്ലേകൾക്ക് 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സും 1000 നിറ്റ്സ് വരെ ബ്രൈറ്റ്നസ്സും ലഭിക്കും. 120Hz വരെയുള്ള വേരിയബിൾ റിഫ്രഷ് റേറ്റ് സപ്പോർട്ട് ഫോണിനുണ്ട്. ഇതിൽ P3, Adobe RGB കളർ ഗാമറ്റ് കവറേജും ലഭ്യമാണ്.
ടച്ച് സ്ക്രീൻ സപ്പോർട്ടാണങ്കിലും ആപ്പിൾ പെൻസിൽ സപ്പോർട്ടുണ്ടോ എന്ന കാര്യം കമ്പനി വിശദമാക്കിയിട്ടില്ല.
ഡിസ്പ്ലേയിൽ നോച്ച് നീക്കം ചെയ്ത് പകരം ഡൈനാമിക് ഐലൻഡ് ഉൾപ്പെടുത്തിട്ടുണ്ട് എന്നതും മറ്റൊരു സവിശേഷതയാണ്. എങ്കിലും പ്രോയിൽ ഇപ്പോഴും ഫേസ് ഐഡി ലഭ്യമല്ല. കൂടുതൽ കാര്യക്ഷമമായ സ്പീക്കറുകളും കുറച്ചുകൂടി മെലിഞ്ഞ ഡിസൈനും ഒപ്പം തിളങ്ങുന്ന ആപ്പിൾ ലോഗോയുമാണ് പുതിയ മാക്ക്ബുക്കിലെ മാറ്റങ്ങൾ.
M5 Pro, M5 മാക്സ് ചിപ്പുകളിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് പ്രൊഫഷണൽ വർക്ക്ലോഡുകൾക്കായി ഡിസൈൻ ചെയ്തിരിക്കുന്നു. 14, 16 ഇഞ്ചിൽ അവതരിപ്പിച്ച മാക്ക്ബുക്കിൽ 12MP സെന്റർ സ്റ്റേജ് ക്യാമറ, വൈ-ഫൈ 7, ബ്ലൂടൂത്ത് 6, കൂടാതെ വിവിധ പോർട്ടുകളുമുണ്ട്.
Also Read: പോക്കറ്റ് ചോരാതെ റീചാർജ്! 600 രൂപയിൽ താഴെ 84 ദിവസത്തേക്ക് 2 കിടിലൻ Airtel പ്ലാനുകൾ
മാക്ക്ബുക്ക് പ്രോ ടച്ച് സ്ക്രീൻ മോഡലിന്റെ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചു. വിൽപ്പന നവംബർ 6 നാണ്. M5 Pro ചിപ്പുള്ള 14 ഇഞ്ച് ടച്ച് സ്ക്രീനിന് വില 3,49,900 രൂപയാണ്. 4,09,90 രൂപയ്ക്ക് 16 ഇഞ്ച് മോഡലും ലഭിക്കും. ആപ്പിളിന്റെ സ്റ്റുഡന്റ് ഡിസ്കൗണ്ട് ഓഫറിലൂടെ, ഈ മോഡലുകളുടെ വില യഥാക്രമം 3,31,900 രൂപയായും 3,85,900 രൂപയായും കുറയും.
M5 Max മോഡലിന്റെ 14 ഇഞ്ച് മാക്ക്ബുക്ക് പ്രോയ്ക്ക് 5,49,900 രൂപയാണ് വില.16 ഇഞ്ചിന് 5,89,900 രൂപയാകുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള ഓഫർ ഇതിനുമുണ്ട്. ഇങ്ങനെ യഥാക്രമം 5,12,900 രൂപയും Rs 5,52,900 രൂപയുമാണ് വില.
M6 ചിപ്പുള്ള മാക്ബുക്ക് പ്രോയിൽ ആപ്പിളിന്റെ പരിചിതമായ ഡിസൈനും ലിക്വിഡ് റെറ്റിന XDR ഡിസ്പ്ലേയുമാണുള്ളത്. ഇതിൽ പുതിയ 12-കോർ CPU-വും 12-കോർ GPU-വും ഉൾപ്പെടുത്തിയിരിക്കുന്നു.
ഇത് കൂടുതൽ വേഗത്തിലുള്ള പ്രവർത്തനക്ഷമതയും മികച്ച ഗ്രാഫിക്സും മെച്ചപ്പെടുത്തിയ AI ഫീച്ചറുകളുമുള്ള മോഡലാണ്. എം6 എന്ന പുതിയ ചിപ്പാണ് ഇതിലുള്ളത്.
ടച്ച് സ്ക്രീനല്ലാത്ത മാക്ബുക്ക് പ്രോ 14 ഇഞ്ച് സ്ക്രീനിന്റെ വില 2,39,900 രൂപയാണ്. സ്പേസ് ബ്ലാക്ക്, സിൽവർ എന്നീ നിറങ്ങളിൽ ലോഞ്ച് ചെയ്തു. പ്രീ-ഓർഡറിന് ഈ ആപ്പിൾ ലാപ്ടോപ്പ് ഇപ്പോൾ ലഭ്യമാണ്. നവംബർ 6 മുതൽ വിൽപ്പന.