നവംബറിന്റെ സമ്മാനമായി Motorola Signature 27; തീയതി ഉറപ്പിച്ചു, എക്സ്ട്രീം Gen 6 ചിപ്പും ട്രിപ്പിൾ ക്യാമറയും

ഐഖൂവും ഷവോമിയും എക്സ്ട്രീം Gen 6 ചിപ്പുള്ള ഫോൺ അവതരിപ്പിക്കും മുന്നേ മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ ലോഞ്ചിന് തയ്യാറെടുക്കുന്നു.നവംബറിന്റെ സമ്മാനമായി കരുത്തുറ്റ പെർഫോമൻസും സ്റ്റൈലിഷ് ഡിസൈനുമായി Motorola Signature 27 ഇന്ത്യയിലേക്ക് വരുന്നു. ഫോട്ടോഗ്രാഫി പ്രേമികളെ ലക്ഷ്യമിട്ട് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറ യൂണിറ്റും ഇതിലുണ്ടാകും. നവംബറിൽ വിപണിയിലേക്കെത്തുന്ന കിടിലൻ ഫോണിന്റെ ലോഞ്ച് തീയതിയും പ്രതീക്ഷിക്കുന്ന സവിശേഷതകളും അറിയാം.

Motorola Signature 27: ഇന്ത്യയിലെ ലോഞ്ച്

ഈ നവംബറിൽ മോട്ടറോള തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മോട്ടറോള സിഗ്നേച്ചർ 27 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഏകദേശം 60,000 രൂപയിൽ താഴെ വിലയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണാകുമിത്. എന്നാൽ ഫോണിന്റെ വില വിവരങ്ങൾ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ഫോണിന്റെ ലോഞ്ച് തീയതി അറിയിച്ചു.

നവംബർ 5-ന് സിഗ്നേച്ചർ 27 ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് മോട്ടോറോള സ്ഥിരീകരിച്ചു. 12 ജിബി ഫോണിന് ഏകദേശം 59,999 രൂപയും 16 ജിബിയ്ക്ക് ഇതിനേക്കാൾ 10000 രൂപ കൂടുതലുമാകുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഇനി വരാനുള്ള ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പുകളിൽ നൽകുന്ന എക്സ്ട്രീം Gen 6 ചിപ്പ് 29,000 രൂപയാണ് വിലയാകുന്നത്. അതുകൊണ്ട് തന്നെ ഫോണിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് അടുത്താകുമോ എന്ന ആശങ്കയുമുണ്ട്.

Also Read: Jio ബമ്പർ ഓഫർ! 84 ദിവസത്തേക്ക് ദിവസം 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

മോട്ടറോള സിഗ്നേച്ചർ 27 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

മോട്ടറോള സിഗ്നേച്ചർ 27 മോഡലിന് ഡിസ്പ്ലേ, ബാറ്ററി, പെർഫോമൻസ്, ക്യാമറ ഹാർഡ്‌വെയർ എന്നിവയിലെല്ലാം മോട്ടറോള സിഗ്നേച്ചറിൽ നിന്നും അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാം.

ഏകദേശം 6.8 ഇഞ്ച് ക്വാഡ്-കർവ്ഡ് LTPO OLED ഡിസ്‌പ്ലേ, 165Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ടാകും. LTPO സാങ്കേതികവിദ്യയായിരിക്കും ഫോണിൽ ഉപയോഗിക്കുന്നത്.

സിഗ്നേച്ചർ 27 മോഡലിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 എന്ന ചിപ്പ് കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നവംബർ 5 ന് മുന്നേ ഐഖൂ, ഷവോമി ഫ്ലാഗ്ഷിപ്പുകൾ എത്തില്ലെങ്കിൽ, ഈ ചിപ്പുള്ള ആദ്യത്തെ സ്മാർട്ട്‌ഫോണും മോട്ടറോളയുടേത് തന്നെ. മോട്ടറോള ചിപ്‌സെറ്റിനെ ആർട്ടിക്മെഷ് കൂളിംഗ് സിസ്റ്റവുമായി ജോടിയാക്കുന്നു. ഇതിൽ 40 ശതമാനം വലുപ്പമുള്ള ഒരു വേപ്പർ ചേമ്പർ, കോപ്പർ മെഷ്, ലിക്വിഡ് മെറ്റൽ, തെർമൽ ജെൽ എന്നിവ ഉൾപ്പെടുത്തിയേക്കും. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ആറ് ആന്റിന ക്ലൗഡ് അറേ ചേർക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബാറ്ററി കപ്പാസിറ്റിയാണ് അടുത്ത സവിശേഷത. ഈ ഫോണിൽ 6,000mAh ബാറ്ററിയാകും കൊടുക്കുക. പുതിയ മോഡലിന്റെ ചാർജിംഗ് വേഗതയെ കുറിച്ച് മോട്ടറോള ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിലും ഡ്യൂറബിലിറ്റിയിൽ ആള് പുലിയാകാൻ കാരണമുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന IP68, IP69 റേറ്റിംഗുകളാണ് മോട്ടറോള സിഗ്നേച്ചർ 27 ഫോണിലുണ്ടാകുക.

ക്യാമറയിലേക്ക് വന്നാൽ ഈ സ്മാർട്ട് ഫോണിൽ 50 മെഗാപിക്സലിന്റെ മൂന്ന് പിൻ ക്യാമറകളുണ്ടാകും. ഇതിൽ OIS സപ്പോർട്ടുള്ള സോണി LYTIA 828 പ്രൈമറി സെൻസറും 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 200MP സോണി LYTIA 600 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ടാകും. ഫോണിൽ 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടി നൽകുന്നുണ്ട്. സ്മാർട്ട് ഫോണിന് 7 വർഷത്തെ OS അപ്ഗ്രേഡും സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. അലുമിനിയം ഫ്രെയിം, സെറാമിക്, ബ്രഷ്ഡ് അലുമിനിയം ചേർത്താണ് ഫോൺ നിർമിക്കുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :