Samsung Galaxy F70 Pro 5G launched with new features and special launch offers
സാംസങ്ങിന്റെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ Samsung Galaxy F70 Pro 5G വൻ വിലക്കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ഓഫർ. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഇളവിൽ സാംസങ് സ്മാർട്ട് ഫോൺ ആമസോണിൽ ലഭിക്കുന്നു. ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകൾ തിരയുന്നവർക്ക് സാംസങ് ഗാലക്സി എഫ്70 പ്രോ 5ജി വാങ്ങിക്കാം.
വിലക്കുറവിനൊപ്പം ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഈ സാംസങ് ഫോണിന് ലഭ്യമാണ്. ഗെയിമിംഗിനും ദീർഘനേരത്തെ ഉപയോഗത്തിനും അനുയോജ്യമായ 6000 mAh വമ്പൻ ബാറ്ററി ഈ ഫോണിനുണ്ട്. മികച്ച ചിത്രങ്ങൾ പകർത്തുവാൻ 50MP ട്രിപ്പിൾ ക്യാമറ സെറ്റപ്പും സാംസങ് ഗാലക്സി എഫ്70 പ്രോയ്ക്കുണ്ട്. ഫോണിന്റെ ഫീച്ചറുകളും ആമസോണിലെ ഓഫറുകളും അറിയാം.
46,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 44 ശതമാനം കിഴിവിൽ സാംസങ് ഗാലക്സി എഫ്70 പ്രോ ആമസോണിൽ ലഭ്യമാണ്. ഇതിന് 26,349 രൂപയാണ് ഓഫറിലെ വില. അതേ സമയം ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ 32,999 രൂപയ്ക്ക് വാങ്ങിക്കാം. അതിനാൽ തന്നെ സാംസങ് എഫ്70 പ്രോ 5ജിയുടെ ആമസോണിലെ ഓഫർ കൂടുതൽ മികച്ചതാണ്. 20000 രൂപയുടെ നേരിട്ടുള്ള കിഴിവിന് പുറമെ ആമസോണിൽ മികച്ച എക്സ്ചേഞ്ച്, ഇഎംഐ ഡീലും ഫോണിന് ലഭ്യമാണ്.
Also Read: കുറഞ്ഞ വിലയിൽ iPhone വാങ്ങാൻ പറ്റിയ സമയം ഏതാണ്? എന്തുകൊണ്ട്?
ആമസോണിൽ സാംസങ് എഫ്70 പ്രോ 5ജി 1,250 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നുണ്ട്. ഇതിന് 25000 രൂപയുടെ മികവുറ്റ എക്സ്ചേഞ്ച് ഡീലും ആമസോൺ അനുവദിച്ചിരിക്കുന്നു. 926 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എഫ്70 പ്രോയ്ക്ക് ലഭ്യമാണ്.