iPhone 17 ന് വിലകൂടിയാൽ എന്താ! 200MP ക്യാമറ Samsung Galaxy S25 Ultra വിലക്കുറവിൽ വാങ്ങാലോ

iPhone 17 ഉൾപ്പെടെയുള്ള ആപ്പിൾ മോഡലുകൾക്ക് വമ്പിച്ച വിലക്കുറവ്. ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിലാണ് വിലക്കിഴിവ്. ഐഫോൺ 18 പ്രോയുടെ ലോഞ്ചിന് ശേഷം ആപ്പിൾ ഐഫോൺ 17 പ്രോയ്ക്ക് വലിയ വിലക്കയറ്റം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐഫോണിന്റെ നേരെ എതിരാളി Samsung Galaxy S25 Ultra 5ജിയ്ക്ക് ആമസോണിൽ വിലക്കിഴിവ് അനുവദിച്ചു. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഇളവ് ആമസോൺ ഇന്ത്യയിൽ ലഭ്യമാണ്. 1,29,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 90000 രൂപയിലും താഴെ ഫോൺ വാങ്ങിക്കാം. സാംസങ് ഗാലക്സി എസ്25 അൾട്രായുടെ ഫീച്ചറുകളും ഓഫറുകളും അറിയാം.

Samsung Galaxy S25 Ultra Special Offer Amazon

1,29,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 98,888 രൂപയ്ക്കാണ് ഫ്ലാഗ്ഷിപ്പ് മോഡൽ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. അതേ സമയം 92,940 രൂപയ്ക്ക് സാംസങ് എസ്25 അൾട്രാ ആമസോണിൽ നിന്ന് നേടാം. IDFC FIRST, ഇന്ത്യൻ ബാങ്ക് കാർഡുകളിലൂടെ 2323 രൂപയുടെ കിഴിവ് ലഭിക്കും. ഇങ്ങനെ ഗാലക്സി എസ്25 അൾട്രാ 5ജി 90000 രൂപയിലും താഴെ വിലയിൽ സ്വന്തമാക്കാം.

33,950 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. രൊക്കം പണം കൊടുത്ത് വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് 3,267 രൂപയുടെ മികച്ച് ഇഎംഐയിലും ഫോൺ പർച്ചേസ് ചെയ്യാം. ഐഫോൺ 17 പ്രോയ്ക്ക് പകരം തെരഞ്ഞെടുക്കാവുന്ന മികച്ച ഫ്ലാഗ്ഷിപ്പ് ഫോണാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ. അതിനാൽ ഈ പരിമിതകാല ഓഫറും വിട്ടുകളയണ്ട.

Also Read: ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചവർക്ക് ആപ്പിളിന്റെ 18-ന്റെ പണി! iPhone 17 വില കുത്തനെ കൂട്ടി, രക്ഷകരായി ആമസോണും ഫ്ലിപ്കാർട്ടും

സാംസങ് എസ്25 അൾട്രാ 5ജി സവിശേഷതകൾ

6.9 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്.

ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ8 എലൈറ്റ് ചിപ്‌സെറ്റാണ് ഈ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിനുള്ളത്.

200 മെഗാപിക്സൽ ക്യാമറയാണ് സാംസങ് ഗാലക്സി എസ്25 അൾട്രായിൽ കൊടുത്തിട്ടുള്ളത്. പിൻവശത്തെ ക്വാഡ് ക്യാമറയിൽ 50MP അൾട്രാ-വൈഡ് ലെൻസും നൽകിയിരിക്കുന്നു. 5x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 50MP ടെലിഫോട്ടോ സെൻസറും ഇതിനുണ്ട്. 3x സൂം കപ്പാസിറ്റിയുള്ള 10എംപി ടെലിഫോട്ടോ സെൻസറും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറ സജ്ജീകരിച്ചിരിക്കുന്നു.

5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജിയിലുള്ളത്. ഇതിലെ കോർണിങ് ഗോറില്ല Armor 2 പ്രൊട്ടക്ഷൻ സാംസങ്ങിന്റെ ഏറ്റവും കഠിനമായ ഗ്ലാസ് പ്രൊട്ടക്ഷനാണെന്ന് പറയാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :