bsnl 1 rupee plan
പൊതുമേഖലാ ടെലികോം കമ്പനിയായ BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) വരിക്കാർ ശ്രദ്ധിക്കുക. ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് സർക്കാർ ടെലികോം ഏറ്റവും ജനപ്രിയമായ 1 രൂപ പ്ലാൻ അവതരിപ്പിച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള പ്ലാനാണിത്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ മുൻനിര സ്വകാര്യ കമ്പനികൾ ഇതുവരെയും ഓഫർ ചെയ്യാത്ത പ്ലാനാണിത്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ഡാറ്റ ഓഫറുകൾ ബിഎസ്എൻഎൽ തരുന്നു. എന്നാലിത് ഒരു മാസക്കാലയളവിലേക്ക് പരിമിതകാലത്തേക്കാണ് പ്ലാൻ അവതരിപ്പിച്ചത്. അതിനാൽ സെപ്തംബർ 12 ന് ബിഎസ്എൻഎൽ ഫ്രീഡം പാക്കേജ് അവസാനിക്കുന്നു. ഓഫറിനെ കുറിച്ചും പ്ലാനിന്റെ ആനുകൂല്യങ്ങളും നിബന്ധനകളും വിശദമായി അറിയാം.
ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ 2.0 ആയാണ് കമ്പനി ഇത് അവതരിപ്പിച്ചത്. 2026 സെപ്റ്റംബർ 12 വരെ ഇത് ലഭിക്കും. ഇത് പൊതുമേഖല ടെലികോമിന്റെ പുതിയ കണക്ഷനെടുക്കുന്നവർക്ക് മാത്രമാണ് 1 രൂപ പ്ലാൻ ലഭിക്കുക. അതായത് ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ സിം എടുക്കാം. ഇങ്ങനെ പുതിയ കണക്ഷനിലൂടെ നിങ്ങൾക്ക് അൺലിമിറ്റഡ് സേവനങ്ങളും ആസ്വദിക്കാം. കഴിഞ്ഞ വർഷവും ഓഗസ്റ്റ് 15 പ്രമാണിച്ച് പൊതുമേഖല ടെലികോം ഇതേ ഓഫർ അവതരിപ്പിച്ചതാണ്. മുമ്പ് 30 ദിവസം വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 24 ദിവസം മാത്രമാണ് ഇതിൽ ലഭിക്കുന്നത്.
Also Read: POCO X8 Power: 10000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമുള്ള ‘പവർഹൗസ്’ ഫോൺ വാങ്ങാം
ഒരു രൂപയുടെ സിം എടുക്കുമ്പോൾ ദിവസവും 1GB ഡാറ്റ പ്ലാനിലൂടെ ആസ്വദിക്കാം. ഇതിൽ ലോക്കൽ, STD കോളിങ്ങും അൺലിമിറ്റഡായി ലഭിക്കും. അതുപോലെ ഈ ബിഎസ്എൻഎൽ പ്ലാനിൽ 100 എസ്എംഎസ്സും ദിവസേന ലഭ്യമാണ്.
ഫ്രീഡം പ്ലാൻ പോലെ വേറെയും ചില റീചാർജുകൾ പരിമിതകാലത്തേക്ക് കമ്പനി ഓഫർ ചെയ്തിരുന്നു.
പരിമിതകാലത്തേക്ക് 2,399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും ബിഎസ്എൻഎൽ തരുന്നു. 365 ദിവസമായിരുന്നു 2399 രൂപ പാക്കേജിൽ ലഭിക്കുന്നത്. അതേ സമയം സെപ്തംബർ 12 വരെ ഈ പ്ലാൻ തെരഞ്ഞെടുത്താൽ അധിക കാലാവധിയുടെ ആനുകൂല്യം ലഭിക്കുന്നു. എന്നുവച്ചാൽ 2399 രൂപ റീചാർജിൽ 412 ദിവസത്തെ കാലാവധി ലഭിക്കും.
ഇതിൽ സർക്കാർ ടെലികോം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നൽകുന്നു. അതുപോലെ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ്സും ലഭ്യമാണ്. പാക്കേജിലൂടെ പ്രതിദിനം 2 GB ഡാറ്റയും ലഭ്യമാണ്. സെപ്റ്റംബർ 12 വരെ പ്ലാൻ വാങ്ങിയാൽ ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റി അധികമായി ലഭിക്കുമെന്നതാണ് നേട്ടം.