iQOO Neo 10 First Day Sale: 7000mAh ബാറ്ററിയുള്ള ഐഖൂ ഫോൺ ആദ്യ വിൽപ്പന, കിടിലൻ ലോഞ്ച് ഓഫറുകളോടെ…

HIGHLIGHTS

ഐഖൂ നിയോ 10 5ജി ഫോണിന്റെ ആദ്യ സെയിൽ ആരംഭിക്കുന്നു

ആകർഷകമായ കിഴിവോടെയാണ് സ്മാർട്ഫോൺ വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നത്

7000mAh ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണിത്

iQOO Neo 10 First Day Sale: 7000mAh ബാറ്ററിയുള്ള ഐഖൂ ഫോൺ ആദ്യ വിൽപ്പന, കിടിലൻ ലോഞ്ച് ഓഫറുകളോടെ…

iQOO Neo 10 First Day Sale: ഐഖൂവിന്റെ ഏറ്റവും പുതിയ താരമാണ് 10 സീരീസിലെ ഈ മിഡ് റേഞ്ച് സ്മാർട്ഫോൺ. കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത ഐഖൂ നിയോ 10 ഇന്ന് ആദ്യ വിൽപ്പനയ്ക്ക് ഒരുങ്ങുന്നു. 7000mAh ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണിത്. 32MP സെൽഫി ക്യാമറയും പിൻഭാഗത്ത് സോണി ക്യാമറയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

iQOO Neo 10 First Day Sale

ഇപ്പോഴിതാ ഐഖൂ നിയോ 10 5ജി ഫോണിന്റെ ആദ്യ സെയിൽ ആരംഭിക്കുന്നു. ജൂൺ 3-ന് ആകർഷകമായ കിഴിവോടെയാണ് സ്മാർട്ഫോൺ വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നത്.

ഈ ഫോൺ മുൻകൂട്ടി ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് ജൂൺ 2 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിലൂടെയും ഐക്യുഒഒ ഇന്ത്യ ഇ-സ്റ്റോറിലൂടെയും ഫോൺ ലഭിച്ചിരുന്നു. മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് 1,899 രൂപ വിലയുള്ള ഐക്യുഒഒ ടിഡബ്ല്യുഎസ് 1ഇ ഇയർഫോണും ലഭിക്കുന്നു.

iQOO Neo 10
iQOO Neo 10

8GB+128GB: 31,999 രൂപ
8GB+256GB: 33,999 രൂപ
12GB+256GB: 35,999 രൂപ
16GB+512GB: 40,999 രൂപ

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 2000 രൂപ കിഴിവ് ആസ്വദിക്കാം. 4,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.

ഐഖൂ നിയോ 10: ഫീച്ചറുകൾ എന്തെല്ലാം?

6.78 ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 1,260×2,800 പിക്സൽ റെസല്യൂഷനും, 144 ഹെർട്സ് വരെ റിഫ്രഷ് റേറ്റുമുണ്ട്. 360 ഹെർട്സ് വരെ ടച്ച് സാമ്പിൾ റേറ്റും 5500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഡിവൈസാണിത്.

ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എസ് ജെൻ 4 SOc ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്രോസസർ 16 ജിബി വരെ എൽപിഡിഡിആർ 5 എക്സ് അൾട്രാ റാമിനെ സപ്പോർട്ട് ചെയ്യും. അതുപോലെ 512 ജിബി വരെ യുഎഫ്എസ് 4.1 ഓൺബോർഡ് സ്റ്റോറേജിനെയും പിന്തുണയ്ക്കുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ഔട്ട്-ഓഫ്-ദി-ബോക്‌സിൽ പ്രവർത്തിക്കുന്നു. ക്യാമറയിലേക്ക് വന്നാൽ ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുണ്ട്. 50 മെഗാപിക്സൽ സോണി IMX882 പ്രൈമറി റിയർ സെൻസറാണ് പിൻഭാഗത്തുള്ളത്. ഈ ഡ്യുവൽ റിയർ ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറുമുണ്ട്. 32 മെഗാപിക്സൽ സെൽഫി ഷൂട്ടർ കൂടി ഐഖൂ നിയോ 10ആറിൽ സെറ്റ് ചെയ്തിരിക്കുന്നു. ഫോണിന്റെ ഫ്രണ്ട് ക്യാമറയും പിൻ ക്യാമറയും 60fps-ൽ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.

ഗെയിമിംഗ് പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഡിവൈസായിരിക്കും ഐക്യുഒ നിയോ 10. അതുപോലെ ഇതിൽ നൈറ്റ് വിഷൻ മോഡ്, ബൈപാസ് ചാർജിങ്ങിനായി 7,000 എംഎം ചതുരശ്ര വേപ്പർ കൂളിംഗ് ചേമ്പർ നൽകിയിട്ടുണ്ട്.

ഐഖൂ സ്മാർട്ഫോൺ 144fps ഗെയിമിംഗിനെ പിന്തുണയ്ക്കുന്നു. 120W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 5G, 4G, Wi-Fi 7, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. ഈ പ്രീമിയം സെറ്റിൽ GPS, NFC, OTG സപ്പോർട്ടും ലഭിക്കും. USB ടൈപ്പ്-സിയിലൂടെ ചാർജിങ്ങും ഫയൽ ട്രാൻസ്ഫറും നടക്കുന്നു.

Also Read: Under 15000 Budget: 6500mAh വരെ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള Best 5G Smartphone ഏതെക്കെയെന്നോ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo