Day 1 Sale: 200MP ക്യാമറ Realme 16 Pro സീരീസ് ആദ്യ സെയിലിൽ 3000 രൂപ ഇളവിൽ വാങ്ങാം
Day 1 Sale: 200MP ക്യാമറയുള്ള പുതുപുത്തൻ ഫോണുകളാണ് റിയൽമി ജനുവരി 6ന് അവതരിപ്പിച്ചത്. Realme 16 Pro, Realme 16 Pro+ എന്നിവയാണ് സീരീസിൽ ഉൾപ്പെട്ട മോഡലുകൾ. മികച്ച പ്രോസസറും, കരുത്തൻ ബാറ്ററിയും, കിടിലൻ സ്റ്റൈലുമായി അവതരിപ്പിച്ച 2026 ലെ പുത്തൻ ഫോണുകളാണിവ. ഇന്ന് മുതൽ ഫോണിന്റെ വിൽപ്പനയും ആരംഭിച്ചു.
Survey2026 ലെ ആദ്യത്തെ ലോഞ്ച് സെയിലാണിത്. അതിനാൽ തന്നെ ഓഫറുകൾക്കും ഒട്ടും കുറവില്ല. രണ്ട് മോഡലുകളുടെയും വിലയും ഫീച്ചറുകളും ഇന്ന് ലഭിക്കുന്ന കിഴിവുകളും ഞങ്ങൾ വിശദമാക്കി തരാം.
Realme 16 Pro Series First Sale Offers
റിയൽമി 16 പ്രോ 5ജിയാണ് സീരീസിലെ ബേസിക് വേർഷൻ. ഇതിന്റെ വില 31,999 രൂപയിൽ ആരംഭിക്കുന്നു. 8GB+128GB സ്റ്റോറേജുള്ള ഫോണിന്റെ ഓഫറാണിത്.
8GB+256GB സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് 33,999 രൂപയാകുന്നു. 12GB+256GB സ്റ്റോറേജുള്ള ടോപ് വേർഷന് 36,999 രൂപയുമാണ് വില. ആദ്യത്തെ സെയിലിൽ റിയൽമി ആകർഷകമായ ഓഫറിന് പഞ്ഞം കാട്ടിയിട്ടില്ല. തെരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി 3,000 രൂപ ഇളവുണ്ട്. ഇങ്ങനെ റിയൽമി 16 പ്രോ 28999 രൂപയ്ക്ക് വാങ്ങാനാകും.
റിയൽമി 16 പ്രോ+ 5ജി ട്രിപ്പിൾ ക്യാമറയുള്ള കിടിലൻ സെറ്റാണ്. ഇതിന്റെ വില ആരംഭിക്കുന്നത് 39,999 രൂപയ്ക്കാണ്. 8 GB+128GB മോഡലിന്റെ വിലയാണിത്. 8 GB+256GB റിയൽമി 16 പ്രോ പ്ലസ്സിന് 41,999 രൂപ വിലയുണ്ട്. 12GB+256GB സ്റ്റോറേജുള്ള ടോപ് വേരിയന്റിന്റെ വില 44,999 രൂപയാണ്.
Also Read: കൈയിലൊതുങ്ങുന്നതാണ് വേണ്ടതെങ്കിൽ Oppo Reno സീരീസിലെ Mini എത്തി, 200MP+50MP+50MP ക്യാമറയും…
ഇതിന് ആദ്യ സെയിലിൽ 4000 രൂപയുടെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിലൂടെ ഈ ബാങ്ക് കിഴിവ് പ്രയോജനപ്പെടുത്താം. ഇതുകൂടി ചേരുമ്പോൾ 35999 രൂപ മുതൽ സ്മാർട്ട് ഫോൺ ലഭ്യമാകുന്നു.
Realme 16 Pro 5G: ക്യാമറ, ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി ഫീച്ചറുകൾ
6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് റിയൽമി 16 പ്രോ ഫോണിലുള്ളത്. ഇത് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനാണ്. 7000mAh ബാറ്ററിയിലൂടെ കരുത്തനായ സ്മാർട്ട്ഫോണാണിത്. ഇത് 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

റിയൽമി 16 പ്രോയിൽ ഫ്ലാഗ്ഷിപ്പ് 200MP പ്രൈമറി സെൻസർ തന്നെയാണുള്ളത്. OIS സപ്പോർട്ടില്ല എന്നത് ശ്രദ്ധിക്കുക. പിൻവശത്ത് 8MP സെക്കൻഡറി സെൻസറും കൂടി വരുന്നു. മികച്ച സെൽഫി ഷോട്ടുകൾക്ക് ഫോണിൽ 50MP ഫ്രണ്ട് ക്യാമറയുമുണ്ട്. മീഡിയടെക്കിന്റെ 4nm ഡൈമെൻസിറ്റി 7300 മാക്സ് 5ജി ആണ് ഫോണിലെ പ്രോസസർ.
റിയൽമി 16 പ്രോ പ്ലസ് 5ജി: ക്യാമറ, ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി ഫീച്ചറുകൾ
റിയൽമി 16 പ്രോ പ്ലസിൽ വളഞ്ഞ AMOLED ഡിസ്‌പ്ലേ ഫ്രെയിം ചെയ്തിരിക്കുന്നു. 6,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും, അൾട്രാ-സ്ലിം 1.48mm ബെസലുകളുമുള്ള ഫോണാണിത്.
സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ആണ് ഇതിലെ പ്രോസസർ. 7,000mAh ബാറ്ററിയിലൂടെ പവർഫുൾ പെർഫോമൻസ് ലഭിക്കും. ഈ കരുത്തൻ ബാറ്ററി 80W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ളതാണ്.
ക്യാമറയിലേക്ക് വന്നാൽ 200 മെഗാപിക്സൽ പ്രൈമറി ക്യാമറയടക്കം മൂന്ന് സെൻസറുകളാണ് പിൻവശത്ത് വരുന്നത്. റിയൽമി 16 പ്രോയിലില്ലാത്ത OIS സപ്പോർട്ടുള്ള ലെൻസാണ് പ്രൈമറി ക്യാമറയിലുള്ളത്. 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും, 8എംപി അൾട്രാ വൈഡ് ക്യാമറയുമുണ്ട്. മുൻവശത്ത് 50MP സെൽഫി സെൻസർ കൊടുത്തിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile