Under 15000 Budget: 6500mAh വരെ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള Best 5G Smartphone ഏതെക്കെയെന്നോ!
15000 രൂപയിൽ താഴെ വിലയിൽ Best 5G Smartphone നോക്കി വാങ്ങിയാലോ?
ഐഖൂ, Samsung Galaxy, റിയൽമി ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ സ്മാർട്ഫോണുകൾ വാങ്ങാം
15000 രൂപയ്ക്ക് താഴെ ഇന്ത്യയിൽ ലഭ്യമായ മോഡലുകളിൽ മികച്ചവ ഇവയെല്ലാം...
15000 രൂപയിൽ താഴെ വിലയിൽ Best 5G Smartphone അന്വേഷിക്കുകയാണോ? എങ്കിൽ ഏറ്റവും പ്രമുഖ ബ്രാൻഡിൽ നിന്നുള്ളവ തന്നെ പരിചയപ്പെടുത്താം. ഐഖൂ, Samsung Galaxy, റിയൽമി ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ സ്മാർട്ഫോണുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Best 5G Smartphone 15000 രൂപയ്ക്ക് താഴെ!
Samsung Galaxy M04
സാംസങ്ങിന്റെ സ്റ്റൈലിഷ് സ്മാർട്ഫോൺ നിങ്ങൾക്ക് 10000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 5ജി സെറ്റാണ്. 7,999 രൂപ മാത്രമാണ് ഇതിന്റെ വില. മീഡിയടെക് ഹീലിയോ P35 പ്രൊസസറാണ് ഫോണിലുള്ളത്. ഇതിൽ 5000mAh ബാറ്ററിയുടെ സപ്പോർട്ടുമുണ്ട്. ഫോണിൽ ഡ്യുവൽ ക്യാമറയാണ് പിൻവശത്തുള്ളത്. എന്നുവച്ചാൽ 13MP സെൻസറും 2MP സെൻസറും ചേർന്നതാണിത്. പതിവ് പോലെ ക്യാമറയിലെ മികച്ച ഫോൺ അന്വേഷിക്കുന്നവർക്ക് സാംസങ് ഗാലക്സി എം04 ആണ് ഉത്തമം.
iQOO Z10x 5G
ആമസോണിൽ 13499 രൂപയ്ക്ക് വിൽക്കുന്ന 5ജി സെറ്റാണ് iQOO Z10x. 6500mAh-ന്റെ കരുത്തുറ്റ ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. അതിനാൽ യാത്രകളിലും മറ്റു ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ട ആവശ്യമേയില്ല.
ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസർ നൽകിയിരിക്കുന്നു. 6.72 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഗെയിമിംഗ്, വീഡിയോകൾക്ക് ഇത് മികച്ചതാണ്.
50MP + 2MP പ്രൈമറി ക്യാമറയിലൂടെ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. ഫോണിന്റെ മുൻവശത്ത് 8MP ക്യാമറയുമുണ്ട്.
iQOO Z6 Lite 5G
അടുത്തതും ഒരു ഐഖൂ സ്മാർട്ഫോൺ തന്നെയാണ്. ഇതിന് 13999 രൂപയാണ് വിലയാകുന്നത്. 5000mAh-ന്റെ കരുത്തൻ ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 50 മെഗാപിക്സലിന്റെ മെയിൻ സെൻസറും ഫോണിൽ കൊടുത്തിരിക്കുന്നു. ഐഖൂ Z6 Lite 5ജിയുടെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഇതിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 4 Gen 1 പ്രോസസറും കൊടുത്തിരിക്കുന്നു.
Realme C75 5G
അടുത്തത് റിയൽമിയിൽ നിന്നുള്ള ബജറ്റ് ഹാൻഡ്സെറ്റാണ്. മീഡിയാടെക്കിന്റെ Dimensity 6300 ആണ് ഫോണിലെ പ്രോസസർ. ഏകദേശം 12999 രൂപയാണ് റിയൽമി സി75 ഫോണിന്റെ വില. ഇതിന് പിൻവശത്ത് 32MP + 8MP ചേർന്ന റിയർ ക്യാമറയുണ്ട്. 6000mAh ബാറ്ററിയും ഈ സ്മാർട്ഫോണിൽ ലഭിക്കുന്നു.
Redmi 13C 5G
ലിസ്റ്റിലെ അടുത്ത സെറ്റ് ഷവോമിയുടെ സ്വന്തം റെഡ്മി 13സി 5ജി ഫോണാണ്. 12499 രൂപയാണ് റെഡ്മി 13സി ഫോണിന് വരുന്നത്. 6.74 ഇഞ്ച് വലിപ്പമുള്ള റെഡ്മി ഫോണാണിത്. 5,000mAh ബാറ്ററിയും, 50MP പ്രൈമറി സെൻസറുമാണ് സ്മാർട്ഫോണിന്റെ പ്രത്യേകതകൾ. ഇതിന് പെർഫോമൻസ് നൽകുന്നത് മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറാണ്.
Under Rs 15000 5G Phones
നല്ല ക്യാമറയുള്ള ഫോണാണെങ്കിൽ ഇവിടെ ഉൾപ്പെടുത്തിയ സാംസങ് സെറ്റ് തന്നെ നോക്കാം. സ്റ്റൈലിഷ് ലുക്കും പോരാഞ്ഞിട്ട് ക്യാമറയ്ക്കും ബാറ്ററിയ്ക്കുമാണ് പരിഗണനയെങ്കിൽ റിയൽമി C75 5G ആണ് ഉത്തമം. ശക്തമായ ഒരു പ്രോസസ്സറും ദീർഘകാലം നിലനിൽക്കുന്ന ബാറ്ററിയും വേണമെങ്കിൽ ഐഖൂവിന്റെ Z10x ആണ് ബെസ്റ്റ് ചോയിസെന്ന് പറയാം.
Also Read: 1TB കപ്പാസിറ്റിയിൽ 7200mAh ബാറ്ററി Realme Neo 7 Turbo പുറത്തിറങ്ങി
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile