AI കംഫർട്ടും Wi-Fi സപ്പോർട്ടുമുള്ള Hisense AC ഇന്ത്യയിൽ! മാർച്ചിലെ പൊള്ളുന്ന ചൂടിന് ആശ്വാസം

AI കംഫർട്ടും Wi-Fi സപ്പോർട്ടുമുള്ള Hisense AC ഇന്ത്യയിൽ! മാർച്ചിലെ പൊള്ളുന്ന ചൂടിന് ആശ്വാസം

വേനൽച്ചൂടിനെ സ്മാർട്ടായി നേരിടാൻ Hisense Intelli Cool Pro AC ഇന്ത്യയിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തും, വൈ-ഫൈ സപ്പോർട്ടുമുള്ള എയർ കണ്ടീഷണറാണ് ഹൈസെൻസ് ലോഞ്ച് ചെയ്തത്. കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ മികച്ച കൂളിങ് തരുന്ന എസി സ്മാർട്ട്ഫോണിലൂടെ നിയന്ത്രിക്കാനാകും. കുറഞ്ഞ നിരക്കിൽ പ്രീമിയം ഫീച്ചറുകളാണ് ഇതിലെ ഹൈലൈറ്റ്. മുറിയിലെ ചൂട് സ്വയം തിരിച്ചറിഞ്ഞ് തണുപ്പ് ക്രമീകരിക്കുന്ന സ്മാർട്ട് എയർ കണ്ടീഷണറിന്റെ വിലയും സവിശേഷതകളും താഴെ പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Hisense AC: വൈഫൈ സപ്പോർട്ടും AI കംഫോർട്ടും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മുറിയിലെ താപനിലയും ഹ്യുമിഡിറ്റിയും ഫോണിലൂടെ തന്നെ ക്രമീകരിക്കാം. ഇതിലെ മറ്റ് ഫീച്ചറുകളും വിശദമായി അറിയാം.

ഹൈസെൻസ് ഇതിൽ QSD റാപ്പിഡ് ഇൻവെർട്ടർ കംപ്രസ്സർ കൊടുത്തിരിക്കുന്നു. കൃത്യമായ താപനില നിയന്ത്രണത്തിന് ഇത് സഹായിക്കും. പുതിയ ഇന്റലി കൂൾ പ്രോയിൽ എസികൾ വേഗത്തിൽ സ്റ്റാർട്ട് ചെയ്യാനും താപനില കുറയ്ക്കാനും കഴിയും.

Also Read: ഫ്ലിപ്കാർട്ടിൽ വില കുറച്ചു, എങ്കിൽ വാങ്ങാതെ പിന്നെ! ZEISS പവേർഡ് Vivo 5G ഒരു ക്ലാസിക് ഓഫറിൽ

എസി ഓണാക്കുമ്പോൾ കംപ്രസ്സർ വേഗത്തിൽ റാമ്പ് ചെയ്യാൻ റാപ്പിഡ് ഇൻവെർട്ടർ സിസ്റ്റവുമുണ്ട്. ഹൈസെൻസിന്റെ എസി മുറി തണുത്തുകഴിഞ്ഞാൽ, ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നുണ്ട്. അതുപോലെ കൂളിങ് സ്ഥിരമായി നിലനിർത്താൻ ഇൻവെർട്ടർ പവറും ഇന്റലി കൂൾ പ്രോയിലുണ്ട്.

hisense

ഈ പുതിയ എയർ കൂളറിന് 3D കൂൾ എയർ ഫ്ലോ, 4-വേ ഓട്ടോ സ്വിംഗ് എന്നിവയുണ്ട്. സുഖമായ ഉറക്കത്തിന് ഇതിൽ ഒന്നിലധികം സ്ലീപ് മോഡുകളും സെറ്റ് ചെയ്തിട്ടുണ്ട്. ഇത് എസിയുടെ വർക്കിങ് ശബ്‌ദം കുറയ്ക്കുന്നു. മികച്ച എയർ ക്വാളിറ്റിയ്ക്ക് ഹൈസെൻസ് എസിയിൽ ഒരു ഫിൽട്ടറും കൊടുത്തിട്ടുണ്ട്. PM 2.5 Health Filter ആണ് പുതിയ എയർ കണ്ടീഷണറിൽ നൽകിയിരിക്കുന്നത്.

കോപ്പർ കൊണ്ടുള്ള കണ്ടൻസറുകളാണ് ഹൈസെൻസ് എസിയിലുള്ളത്. തണുപ്പ് വളരെ വേഗത്തിലാക്കാൻ കോപ്പർ പൈപ്പുകൾക്ക് ഉള്ളിൽ ചെറിയ ചാലുകൾ കൊടുത്തിട്ടുണ്ട്.

Hisense ConnectLife എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് വൈ-ഫൈ കണക്ഷനിലൂടെ എസി നിയന്ത്രിക്കാം. എസി തനിയെ പ്രവർത്തിക്കാനും ഓഫ് ആക്കാനും ഇതിൽ റിമോട്ട് ഷെഡ്യൂളിംഗ് ഓപ്ഷനുമുണ്ട്. കുട്ടികളുള്ള മുറികളിൽ എസി സെറ്റ് ചെയ്യുന്നവർക്ക് ഉപയോഗപ്രദമായ സൌകര്യമാണിത്. ഇംഗ്ലീഷിലും ഹിന്ദിയിലും വോയിസ് കമാൻഡുകൾ നൽകുമ്പോൾ അലക്സ, ഗൂഗിൾ അസിസ്റ്റന്റ് വഴി ഇത് പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനുമാകും.

R32 Refrigerant ആണ് ഹൈസെൻസ് ഇന്റലി കൂൾ പ്രോ എസിയിലുള്ളത്. ഇത് പരിസ്ഥിതി സൗഹൃദമായതാണ്. തുരുമ്പിനെ പ്രതിരോധിക്കാൻ ഹൈസെൻസ് ആന്റി-കൊറോഷൻ കവറിങ്ങും കൊടുത്തിട്ടുണ്ട്.

കീശ കീറാതെ വാങ്ങാം, ഇന്ത്യയിലെ വില

ഇന്റലി കൂൾ പ്രോ സീരീസ് ഒരു 3-സ്റ്റാർ 1.5-ടൺ കപ്പാസിറ്റിയിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. എയർ കണ്ടീഷണറിന്റെ വില ആരംഭിക്കുന്നത് 28,990 രൂപയിലാണ്.

ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo