ഫ്ലിപ്കാർട്ടിൽ വില കുറച്ചു, എങ്കിൽ വാങ്ങാതെ പിന്നെ! ZEISS പവേർഡ് Vivo 5G ഒരു ക്ലാസിക് ഓഫറിൽ

ഫ്ലിപ്കാർട്ടിൽ വില കുറച്ചു, എങ്കിൽ വാങ്ങാതെ പിന്നെ! ZEISS പവേർഡ് Vivo 5G ഒരു ക്ലാസിക് ഓഫറിൽ

പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Zeiss പവേർഡ് വിവോ ഫോൺ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വിപണിയെ ആകർഷിച്ച Zeiss ക്യാമറ കരുത്തുമായി എത്തിയ Vivo X100 Pro 5G ഇപ്പോൾ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം. പ്രൊഫഷണൽ ഫോട്ടോഗ്രാഫി നിലവാരവും മനോഹരമായ ഡിസൈനും ഒത്തുചേരുന്ന ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഓഫർ.

Digit.in Survey
✅ Thank you for completing the survey!

16GB റാം, 512GB സ്റ്റോറേജ് മോഡലിന് ആമസോണിലും സമാനമായ വിലയാണെങ്കിലും, ഫ്ലിപ്കാർട്ട് 3000 രൂപയോളം ബാങ്ക് ഇളവ് തരുന്നുണ്ട്. ഈ പരിമിതകാല ഓഫറിനെ കുറിച്ച് കൂടുതലറിയാം.

vivo X100 Pro 5G Price Offer Flipkart

16GB റാം, 512GB സ്റ്റോറേജെന്നത് ടോപ് സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവർക്ക് മികച്ച ഡീലാണ്. ഫോണിന്റെ യഥാർത്ഥ വിലയിൽ നിന്ന് വമ്പിച്ച കിഴിവ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തുന്നവർക്കാണ് ഈ ഇളവ് ലാഭകരമാകുന്നത്.

16GB + 256GB വിവോ എക്സ്100 പ്രോ 5ജി 59999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വളരെ വിലക്കുറവിൽ വാങ്ങിക്കാൻ ഫ്ലിപ്കാർട്ടിലെ എക്സ്ചേഞ്ച്, ബാങ്ക് കിഴിവുകൾ പ്രയോജനപ്പെടുത്താം.

Vivo X100 Pro
Vivo X100 Pro

3000 രൂപയുടെ ബാങ്ക് ഓഫറും Rs 3000 എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. 56999 രൂപയ്ക്ക് സ്മാർട്ട്ഫോൺ എക്സ്ചേഞ്ചിലൂടെ വാങ്ങാം. ഇതിൽ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 53999 രൂപയ്ക്ക് ഹാൻഡ്സെറ്റ് കൈയിലെത്തും. കാരണം SBI അല്ലെങ്കിൽ ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 3000 രൂപ കിഴിവുണ്ട്. എക്സ്ചേഞ്ച് തെരഞ്ഞെടുക്കാത്തവർക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് 56999 രൂപയ്ക്കും ലഭിക്കും (ബാങ്ക് ഓഫർ 3000 രൂപ).

വിവോ എക്സ്100 പ്രോ 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ 2110 രൂപയുടെ ഇഎംഐ ഡീലും ലഭിക്കും. 36 മാസത്തേക്കുള്ള ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് പരിമിതകാല ഓഫറിൽ അനുവദിച്ചിട്ടുള്ളത്.

Also Read: 10001 mAh ബാറ്ററിയോ! പവർ ബാങ്കിന്റെ പവറുള്ള Realme Narzo Power 5G ഇന്ത്യയിൽ, വെറും Rs 23999 മുതൽ

വിവോ എക്സ്100 പ്രോ 5ജി പ്രത്യേകതകൾ

പ്രൊഫഷണൽ ക്യാമറ ഫോൺ എന്ന പേരിൽ വിപണിശ്രദ്ധ നേടിയ പ്രീമിയം സ്മാർട്ട്ഫോണാണിത്. ബോക്കെ ഇഫക്റ്റും ക്ലാരിറ്റിയുമുള്ള ഫോട്ടോഗ്രാഫിയ്ക്ക് ഇതിൽ Zeiss പോർട്രെയ്റ്റ് മോഡുകളുണ്ട്. ഹൈ-ഗ്രാഫിക്സ് ഗെയിമുകൾക്കും അത്യാവശ്യം മികച്ച പെർഫോമൻസ് തന്നെ ലഭിക്കും. ഈ വിവോ ഫോണിൽ 5400mAh ബാറ്ററിയുണ്ടെന്നതും മറ്റൊരു ഹൈലൈറ്റാണ്. ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, പർച്ചേസിന് മുമ്പ് വിവോ എക്സ്100 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ പോലുള്ള ഫീച്ചറുകൾ എന്തൊക്കെയാണെന്നും ഇവിടെ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ്, HDR10+, 3000 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുള്ള സ്ക്രീനാണ് ഈ പ്രീമിയം ഫോണിലുള്ളത്. 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയ്ക്ക് 2K റെസല്യൂഷനുണ്ട്.
  2. പ്രോസസർ: 4nm പ്രോസസ്സിൽ നിർമ്മിച്ച ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ മീഡിയാടെക്കിൽ നിന്നുള്ള ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. ഹൈ-ഗ്രാഫിക്സ് ഗെയിമിങ്ങിനും വീഡിയോ എഡിറ്റിങ്ങിനും മികച്ച ചിപ്പാണിത്. വിവോ പ്രത്യേകം വികസിപ്പിച്ച V3 ഇമേജിംഗ് ചിപ്പിലൂടെ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസും ഫോണിൽ ലഭിക്കുന്നു.
  3. ബാറ്ററി:100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ബാറ്ററിയാണ് ഫോണിലുള്ളത്. 5400mAh ബാറ്ററി ദീർഘനേരം ചാർജ് നിലനിർത്തുന്നു.
  4. ക്യാമറ: വിവോ എക്സ് 100 പ്രോ മിക്കവരും തെരഞ്ഞെടുക്കുന്നത് ക്യാമറയുടെ കാര്യത്തിലാണ്. ഇതിലെ ട്രിപ്പിൾ ക്യാമറ Ziess ട്യൂൺ ചെയ്തവയാണ്. 50MP Sony IMX989 ക്യാമറ+ 50MP അൾട്രാ-വൈഡ് ക്യാമറ+ 50MP ZEISS APO ടെലിഫോട്ടോ ക്യാമറയുമാണ് ഇതിലുള്ളത്. സ്മാർട്ട്ഫോണിൽ 32 എംപി ഫ്രണ്ട് ക്യാമറയുണ്ട്. ഇത് 4K വീഡിയോ പിന്തുണയ്ക്കുന്നു. സൂര്യോദയവും അസ്തമയവും പകർത്താൻ ഇതിൽ സൺസെറ്റ് മോഡുമുണ്ട്. സീസ് ലെൻസിൽ ടി കോട്ടിങ് കൂടി വരുന്നുണ്ട്. ഇത് ഫോട്ടോകൾക്ക് അനാവശ്യ വെളിച്ചം കൊടുക്കാതെ, സ്വാഭാവികത നൽകാൻ സഹായിക്കുന്നു.
  5. ഡ്യൂറബിലിറ്റി: IP68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സപ്പോർട്ടിലൂടെ മികച്ച ഡ്യൂറബിലിറ്റിയും X100 പ്രോയ്ക്കുണ്ട്.
  6. കണക്റ്റിവിറ്റി ഫീച്ചറുകൾ: ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, IR ബ്ലാസ്റ്റർ, വൈ-ഫൈ 7 സപ്പോർട്ടുള്ള സ്മാർട്ട്ഫോണാണിത്. ഇതിൽ ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി, യുഎസ്ബി 3.2 പോർട്ട് ചാർജിങ് സൗകര്യങ്ങളും ലഭിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo