ബജറ്റ് റേഞ്ചിൽ 5G ‘ബാറ്ററി മോൺസ്റ്റർ’, Samsung Galaxy M17e 5G ലോഞ്ച് പ്രഖ്യാപിച്ചു
ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ Samsung Galaxy M17e 5G വരുന്നു. വമ്പൻ ബാറ്ററിയും കരുത്തുറ്റ പ്രൊസസറുമുള്ള സ്മാർട്ട്ഫോണാണിത്. കുറഞ്ഞ വിലയിൽ മികച്ച 5G ഫോൺ അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് സാംസങ്. പുതിയ സാംസങം ഗാലക്സി എം17ഇയുടെ ലോഞ്ച് തീയതി കമ്പനി പുറത്തുവിട്ടു. മാർച്ച് 17-ന് ഇന്ത്യൻ വിപണിയിൽ സ്മാർട്ട് ഫോൺ പുറത്തിറങ്ങും. ഫോണിന്റെ കൂടുതൽ സവിശേഷതകളും പ്രതീക്ഷിക്കുന്ന വിലയും വിശദമായി അറിയാം.
SurveySamsung Galaxy M17e 5G Battery
കരുത്തുറ്റ ബാറ്ററിയാണ് ഗാലക്സി M17e 5ജിയുടെ ഹൈലൈറ്റ്. ഇതിൽ കമ്പനി 6,000എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണാകുമിത്. സാംസങ് ഗാലക്സി M17e 5G ബോക്സിൽ ഇത്തവണ ചാർജർ കൊടുക്കുമെന്ന സൂചനയുമുണ്ട്.
വൺ യുഐ 8 ഒപ്റ്റിമൈസേഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ബാറ്ററിയ്ക്ക് മികച്ച ബാക്കപ്പ് ലഭിക്കും. ഇതിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളെ സ്ലീപ്പ് മോഡിലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറുണ്ട്.
2 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. വീഡിയോ പ്ലേബാക്കിൽ ഏകദേശം 26 മണിക്കൂർ വരെ ബാക്കപ്പുണ്ടാകുമെന്നും പറയുന്നു. ഇതിൽ ബാറ്ററി ഗാർഡിയൻ ഫീച്ചറുകൾ ഉള്ളതിനാൽ ബാറ്ററിയുടെ ആയുസ് വർഷങ്ങളോളം നിലനിൽക്കും. അൾട്രാ ഡാറ്റ സേവിങ് മോഡുമുള്ള ബാറ്ററിയാണ് സാംസങ് M17e 5ജിയിൽ നൽകുക.
Samsung Galaxy M17e 5G Camera
രണ്ട് റിയർ സെൻസറുകളുമായാണ് സാംസങ് ഗാലക്സി എം17e 5G വരുന്നത്. ഇതിൽ 50MP പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും കൊടുക്കും. ബോക്കെ പോർട്രെയിറ്റ് ഇഫക്റ്റുകൾക്കായി 50 മെഗാപിക്സൽ സെൻസറുണ്ടാകും. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി ഫോണിൽ 8MP സെൻസർ നൽകും.
സാംസങ് ഗാലക്സി M17e 5ജി ഡിസ്പ്ലേ
ഗാലക്‌സി M17e 5ജിയിൽ 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേ സപ്പോർട്ട് ലഭിക്കുന്നു. ഫോൺ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ സാംസങ് 8.2mm കനമാണ് കൊടുത്തിരിക്കുന്നത്. ഗാലക്സി എം17ഇ ഫോണിൽ ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് പോളിമർ (GFRP) ബാക്ക് പാനലാണ് ഉപയോഗിക്കുക.
പ്രോസസർ, സോഫ്റ്റ് വെയർ
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 5G പ്രോസസർ ഗാലക്സി M17e 5ജിയിൽ കൊടുക്കും. ഇത് ARM മാലി-G57 ജിപിയുവുമായി ബന്ധിപ്പിക്കും. മികച്ച കണക്റ്റിവിറ്റിക്കായി ഒന്നിലധികം 5G ബാൻഡുകളെ പിന്തുണയ്ക്കുന്ന ഇന്റഗ്രേറ്റഡ് മോഡമാണിത്.
സാംസങ് ഗാലക്സി എം17ഇ 5ജിയിൽ ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 8.0 ഒഎസ്സാണ് നൽകുന്നത്.

Also Read: 10001 mAh ബാറ്ററിയോ! പവർ ബാങ്കിന്റെ പവറുള്ള Realme Narzo Power 5G ഇന്ത്യയിൽ, വെറും Rs 23999 മുതൽ
Galaxy M17e 5G ഏകദേശ വില
സാംസങ് ഗാലക്സി M17e 5ജിയുടെ വില എത്രയാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സ്മാർട്ട്ഫോണിന്റെ കൃത്യമായ വില മാർച്ച് 17-ന് ലോഞ്ചിന് ശേഷം അറിയാം. എങ്കിലും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, 14,000 രൂപയിൽ താഴെ ഇതിന് വിലയായേക്കും. 12999 രൂപ മുതൽ 15999 രൂപ വരെ വില വന്നേക്കുമെന്ന് സൂചനയുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile