Aadhaar Update: ആധാറിൽ മാറ്റം, മലയാളി വികസിപ്പിച്ച ‘ഉദയ്’ ഇനി നിങ്ങളെ സഹായിക്കും!

Aadhaar Update: ആധാറിൽ മാറ്റം, മലയാളി വികസിപ്പിച്ച ‘ഉദയ്’ ഇനി നിങ്ങളെ സഹായിക്കും!

Aadhaar Update: UIDAI അഥവാ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആധാർ സേവനങ്ങളിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ആധാർ സേവനങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിനും, ആശയവിനിമയം കൂടുതൽ എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള സേവനമാണിത്. ഉദയ് എന്ന Aadhaar Mascot ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്.

Digit.in Survey
✅ Thank you for completing the survey!

Aadhaar Mascot

ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലേക്ക് ആശയവിനിമയം നടത്താനാണ് ഇത് പുറത്തിറക്കിയത്. ഉദയ് എന്ന പേരിൽ ഒരു ജനസൗഹൃദ മാസ്കോട്ട് ആണ് കമ്പനി പുറത്തിറക്കിയത്. ഇക്കാര്യം യുഐഡിഎഐ തന്നെയാണ് അറിയിച്ചത്.

തൃശൂർ സ്വദേശിയായ അരുൺ ഗോകുലാണ് ഉദയ് എന്ന മാസ്‌കോട്ട് രൂപകൽപന ചെയ്തത്. ആധാർ സേവനങ്ങൾക്ക് ഉദയ് ഒരു ഔദ്യോഗിക ചിഹ്നമായി പ്രവർത്തിക്കും.

Aadhaar Update
ഉദയ് മാസ്കോട്ട് പ്രകാശനം ചെയ്തു

ആധാർ സേവനങ്ങളിൽ വരുന്ന അപ്‌ഡേറ്റുകൾ അറിയിക്കാൻ മാത്രമുള്ളതല്ല ഈ സേവനം. ആധാർ ഓതന്റിക്കേഷൻ, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, വിവരങ്ങൾ ഷെയർ ചെയ്യാനും ഇത് ഉപയോഗിക്കാം. കൂടാതെ യുഐഡിഎഐയിലെ പുതിയ സാങ്കേതികവിദ്യകൾ, ആധാറിന്റെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയവയെ കുറിച്ചുള്ള സംശയങ്ങൾക്കും മാസ്കോട്ട് സഹായിക്കും.

മാസ്കോട്ടിന് വേണ്ടിയുള്ള ഡിസൈൻ, നെയിം മത്സരം അധികൃതർ സംഘടിപ്പിച്ചുരുന്നു. മൈഗവ് പ്ലാറ്റ്‌ഫോമിലൂടെ യുഐഡിഎഐ ദേശീയതലത്തിൽ സംഘടിപ്പിച്ച എൻട്രിയിലൂടെയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.

Also Read: 40000 രൂപയ്ക്ക് താഴെ OnePlus 5G വാങ്ങാം, 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും

രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഡിസൈനർമാരും എൻട്രിയിൽ ഭാഗമായി. ഇതിലെ 875 എൻട്രികളിൽ നിന്നാണ് മലയാളിയായ അരുൺ ഗോകുലിനെ സെലക്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്ര മാസ്കോട്ട് അനാച്ഛാദനം ചെയ്ത്, വിജയികളെ അഭിനന്ദിച്ചു.

ആധാർ ആശയവിനിമയം ലളിതവും, കൂടുതൽ അനായാസവുമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാസ്കോട്ട് അവതരിപ്പിച്ചതെന്ന് അദ്ദേഹം വിശദമാക്കി. മാസ്കോട്ടിന്റെ ഡിസൈനാണ് കേരളത്തിന് അഭിമാനമായി അരുൺ ഗോകുൽ വിജയിയായത്. ഉദയ് എന്ന പേരിന്റെ എൻട്രിയിലൂടെ ഭോപ്പാൽ സ്വദേശി റിയ ജെയിൻ ഒന്നാം സ്ഥാനം നേടി.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo