iPhone 16e വാങ്ങണോ? അതോ Samsung, Google, OnePlus ബ്രാൻഡുകളിൽ നിന്നുള്ള ഈ ഫോൺ മതിയോ!

HIGHLIGHTS

60000 രൂപയ്ക്ക് അടുത്ത് വില വരുന്നുണ്ട് ഐഫോൺ 16ഇ

ഏകദേശം ഇതേ വിലയിൽ നിങ്ങൾക്ക് വേറെ പ്രീമിയം സ്മാർട്ഫോണുകൾ വാങ്ങാം

അതും ഐഫോൺ 16ഇയിലെ ക്യാമറയ്ക്ക് പകരം ഒന്നാന്തരം ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്ന മോഡലുകൾ

iPhone 16e വാങ്ങണോ? അതോ Samsung, Google, OnePlus ബ്രാൻഡുകളിൽ നിന്നുള്ള ഈ ഫോൺ മതിയോ!

iPhone 16e വിൽപ്പന ആരംഭിച്ചുകഴിഞ്ഞും. ബജറ്റ് വിലയിൽ പ്രീമിയം ഫോൺ അന്വേഷിക്കുന്ന ഇന്ത്യക്കാർക്കായാണ് ഫോണിറക്കിയത്. ഇന്ത്യൻ വിപണിയിൽ അറേബ്യൻ രാജ്യങ്ങളിലെ വിലയുമായി നോക്കുമ്പോൾ വിലയും ഭേദമാണ്. എന്നാലും 60000 രൂപയ്ക്ക് അടുത്ത് വില വരുന്നുണ്ട് ഐഫോൺ 16ഇ.

Digit.in Survey
✅ Thank you for completing the survey!

ഏകദേശം ഇതേ വിലയിൽ നിങ്ങൾക്ക് വേറെ പ്രീമിയം സ്മാർട്ഫോണുകൾ വാങ്ങാം. അതും ഐഫോൺ 16ഇയിലെ ഡ്യുവൽ ക്യാമറയ്ക്ക് പകരം ഒന്നാന്തരം ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്ന മോഡലുകൾ.

iPhone 16e പകരക്കാർ

ഐഫോൺ 16e ഒഴിവാക്കി പകരം വാങ്ങാവുന്ന അഞ്ച് സ്മാർട്ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ലിസ്റ്റിൽ സാംസങ്, ഗൂഗിൾ, വൺപ്ലസ് ബ്രാൻഡുകളിൽ നിന്നുള്ള ആൻഡ്രോയിഡ് സെറ്റുകളാണുള്ളത്. നിങ്ങളൊരു ഐഫോൺ ആരാധകനല്ലെങ്കിൽ, തീർച്ചയായും ഈ ഫോണുകൾ മികച്ച ചോയിസായിരിക്കും.

Samsung Galaxy S24 FE vs iphone 16e
Samsung Galaxy S24 FE

Samsung Galaxy S24 FE

ഗാലക്‌സി എസ് 24-ന്റെ ഏകദേശം അതേ ഫീച്ചറുകളാണ് ഈ സ്മാർട്ഫോണിലുമുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫാൻ എഡിഷൻ മോഡലിൽ ഉൾപ്പെടുന്നത്. 50 എംപി പ്രൈമറി ക്യാമറ ഇതിനുണ്ട്. 8 എംപി ടെലിഫോട്ടോ ലെൻസും 12 എംപി അൾട്രാ വൈഡ് ക്യാമറയുമുണ്ട്.

4,700 mAh ബാറ്ററിയും ഈ ഗാലക്സി S24 FE സ്മാർട്ഫോണിനുണ്ട്. 4nm പ്രോസസ്സിൽ നിർമ്മിച്ച എക്‌സിനോസ് 2400e ആണ് ഇതിൽ കൊടുത്തിട്ടുള്ളത്.

iPhone 16e vs OnePlus 13R

സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റുള്ള പ്രീമിയം ഫോണാണ് വൺപ്ലസ് 13ആർ. OnePlus 13 എന്ന ഫ്ലാഗ്ഷിപ്പ് വാങ്ങാനാകാത്തവർക്ക് മിഡ് റേഞ്ച് വിലയിൽ അവതരിപ്പിച്ച ഫോണാണിത്. ഇതിലും നിങ്ങൾക്ക് ട്രിപ്പിൾ റിയർ ക്യാമറ ലഭിക്കുന്നു.

50 എംപി പ്രൈമറി ക്യാമറയും, 50 എംപി ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. 8 എംപി അൾട്രാവൈഡ് ലെൻസ് ഇതിൽ നൽകിയിരിക്കുന്നു. 40,000 രൂപയ്ക്ക് താഴെയാണ് ഇതിന് വിലയാകുന്നത്.

Google Pixel 8a

ടെൻസർ ജി3 ചിപ്‌സെറ്റിൽ നിർമിച്ചിട്ടുള്ള സ്മാർട്ഫോണാണിത്. ഇതും നിങ്ങൾക്ക് ഐഫോൺ 16ഇയ്ക്ക് പകരക്കാരനായി തെരഞ്ഞെടുക്കാം. OIS സപ്പോർട്ടുള്ള 64 എംപി പ്രൈമറി സെൻസറാണ് ഈ പിക്സൽ ഫോണിലുള്ളത്. 13 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസും നൽകിയിരിക്കുന്നു. ഇതിൽ ഗൂഗിൾ 13 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് ഉൾപ്പെടുത്തിയത്.

4K 60fps വരെ വീഡിയോ ഷൂട്ടിങ് ഇതിന് സാധ്യമാണ്. 4K 30fps വരെ വീഡിയോ റെക്കോഡിങ് കപ്പാസിറ്റിയും ലഭിക്കും.

Also Read: iPhone 16e: A17 ചിപ്പുള്ള ബജറ്റ് ഐഫോണിന് ഇന്ന് First Sale, അറിയാലോ ദുബായിക്കേൾ ലാഭം ഇന്ത്യ തന്നെ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo